ഹൈദരാബാദിലെ ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ന് അടുത്ത് കുട്ടികളെ, ചിലര്‍ക്ക് 8 വയസാണ് പ്രായം, മോചിപ്പിച്ചു എന്ന് പോലീസ് പറയുന്നു. 8 നും 14 നും ഇടക്ക് പ്രായമുള്ളവരാണ് ഈ കുട്ടികള്‍. ബീഹാര്‍, പശ്ഛിമ ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ബാലവേലക്കെതിരേയും കാണാതായ കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്ന “Operation Smile” എന്ന സന്നദ്ധയും ഈ ശ്രമത്തില്‍ പങ്കെടുത്തു.
ഹൈദരാബാദില്‍ നിന്ന് തന്നെ ഒരുമാസം മുമ്പ് മറ്റൊരു ഫാക്റ്ററിയില്‍ നിന്ന് 200 കുട്ടികളെ മോചിപ്പിച്ചിരുന്നു. അവരും 14 വയസിന് താഴെ പ്രായമുള്ളവരാണ്. 2015 ന് ശേഷം 2,000 ല്‍ അധികം കുട്ടികളെ ഇങ്ങനെ മോചിപ്പിച്ചിട്ടുണ്ട്. 5 നും 17 നും ഇടക്ക് പ്രായമുള്ള 57 ലക്ഷം ഇന്‍ഡ്യന്‍ കുട്ടികള്‍ ബാലവേല ചെയ്യുന്നു എന്ന് 2015 ലെ International Labour Organization റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകം മൊത്തം 16.8 കോടി കുട്ടികളാണ് ബാലവേല ചെയ്യുന്നത്.
— സ്രോതസ്സ് telesurtv.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.