അറ്റലാന്റിക് തീരത്ത് പുതിയ വിമാനത്താവളം പണിയാനുള്ള വലിയ വിവാദമായ പദ്ധതി ഫ്രാൻസ് ഉപേക്ഷിച്ചു. ദശാബ്ദങ്ങളായി ആ സ്ഥലത്ത് കുടിൽ കെട്ടി താമസമുറപ്പിച്ചിരുന്ന മുതലാളിത്ത-വിരുദ്ധ കമ്യൂണിനെ ഒഴിപ്പിക്കും എന്നും സർക്കാർ പറഞ്ഞു. പുതിയ വിമാനത്താവളം പണിയുന്നതിന് പകരം Nantes ലെ ഇപ്പോഴുള്ള ടെർമിനലുകളെ ആധുനികവൽക്കരിക്കുന്നതിനും റൺവേ നീട്ടുന്നതിനും സർക്കാർ വിഭവങ്ങൾ ഉപയോഗിക്കും. കഴിഞ്ഞ മാസം രണ്ട് പക്ഷക്കാരും തമ്മിലുള്ള ചർച്ചക്ക് ശേഷമാണ് ഇത്തരം തീരുമാനമുണ്ടായത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.