പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം

ഝാര്‍ഘണ്ഢിലെ Simdega ജില്ലയിലെ 11-വയസ് പ്രായമുള്ള സന്തോഷി കുമാരിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ സംഭ്രമിച്ച ഒന്നായിരുന്നു. ഝാര്‍ഘണ്ഢ് സര്‍ക്കാരിന്റെ അസ്പഷ്ടത കാരണം ഈ ദുരന്തത്തിന്റെ പശ്ചാത്തലം ശരിക്കും ആരും മനസിലാക്കിയിട്ടില്ല.

കുടുംബത്തിന്റെ വീഡിയോ തെളിവ്‌ പ്രകാരം സന്തോഷി മരിച്ചത് 8 ദിവസം പട്ടിണി കിടന്നതിന് ശേഷമാണ്. അവള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും അവള്‍ അമ്മ കോയ്‌ലി ദേവിയോയ് ചോറ് ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ വീട്ടില്‍ ഒരു അരി മണി പോലുമില്ലായിരുന്നു. മറ്റ് കുടുംബാംഗങ്ങളും പട്ടിണിയിലായിരുനനു സന്തോഷി മരിക്കുമ്പോള്‍.

ദാരുണമായ ദാരിദ്ര്യത്തില്‍ കഴിയുന്ന കോയ്‌ലി ദേവിക്ക് ധാരാളം മാസങ്ങളായി പൊതുവിരതരണ സംവിധാനം വഴി അരിയൊന്നും കിട്ടിയില്ല. ജൂലൈ 22, 2017 ന് കുടുംബത്തിന്റെ റേഷന്‍കാര്‍ഡ് റദ്ദാക്കപ്പെട്ടു എന്ന് ഝാര്‍ഘണ്ഢ് ഭക്ഷ്യ മന്ത്രി Saryu Rai നിഷ്കളങ്കമായി സമ്മതിക്കുന്നു. അവരുടെ ആഹാര റേഷന്‍ അതിനേക്കാള്‍ വളരെ മുമ്പേ ഇല്ലാതായിരുന്നു. ഈ രണ്ട് കാര്യത്തിന്റേയും കാരണം കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് “ബന്ധിപ്പിക്കുക” ചെയ്യപ്പെട്ടില്ല, അതായത് ഇലക്ട്രോണിക്കായി ഒരു ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. ഇന്‍ഡ്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഈ നമ്പര്‍ നിര്‍ബന്ധമായും ഉണ്ടാകണമെനന് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

സാധാരണമാകുന്ന തെറ്റുകളും വ്യാപകമായ ദുരിതങ്ങളും

കഴിഞ്ഞ കുറേ മാസങ്ങളായി ഝാര്‍ഘണ്ടിലെ ധാരാളം ആളുകള്‍ ഇതുപോലുള്ള ഭക്ഷ്യ സഹായം നഷ്ടപ്പെടല്‍ അനുഭവിക്കുന്നവരാണ്. സംസ്ഥാനത്തെ 80% റേഷന്‍ കടകളിലും ആധാര്‍ അടിസ്ഥാനമായ ബയോമെട്രിക് authentication ന്‍ ഏര്‍പ്പെടുത്തിയതാണ് പ്രധാന കാരണം. അത് പ്രകാരം കുടുംബത്തിലെ കുറഞ്ഞത് ഒരാളുടേയെങ്കിലും ആധാര്‍ നമ്പര്‍ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കണം. അതൊരു ചെറിയ കാര്യമല്ല. അത് കൂടാതെ അതിന് ഇന്റര്‍നെറ്റ് ബന്ധം വേണം, പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം വേണം, വിജയിക്കുന്ന ഒരു വിരലടയാള തിരിച്ചറിയല്‍ വേണം. വിരലടയാളം കൊണ്ട് നിർണയിക്കാൻ പറ്റാത്തവര്‍ക്കായി രഹസ്യവാക്ക് തങ്ങളുടെ മൊബൈല്‍ ഫോണില്‍ കിട്ടുന്ന “one-time password” പോലുള്ള വിവിധ സുരക്ഷാസംവിധാനങ്ങളുണ്ടായിട്ടും സംവിധാനം പരാജയപ്പെടുന്നു.

റാഞ്ചി ജില്ലയിൽ ആധാർ അടിസ്ഥാനമായ ബയോമെട്രിക് നിർണയിക്കൽ റേഷൻകടകളിൽ ഓഗസ്റ്റ് 2016 മുതൽ നിർബന്ധിതമാണ്. അത് കൊണ്ടുവന്നപ്പോൾ അരി വിതരണം കുത്തനെ ഇടിഞ്ഞു. എന്നാൽ സർക്കാർ ഞങ്ങളുടെ മുന്നറീപ്പ് അവഗണിക്കുകയും മറ്റു ജില്ലകളിലേക്ക് ബയോമെട്രിക് നിർണയിക്കൽ വ്യാപിപ്പിക്കുകയും ചെയ്തു. റാഞ്ചി ജില്ലയിൽ സംവിധാനത്തിന് സ്ഥിരത നേടാൻ നാല് മാസമെടുത്തു. Jawaharlal Nehru Universityയിലെ ഒരു ഗവേഷണ വിദ്യാർത്ഥിയായ നാസർ ഖാലിദ് ജനുവരി മുതൽ ഔദ്യോഗിക രേഖകൾ ശ്രദ്ധാപൂർവ്വം പഠിക്കുകയും, മാസങ്ങൾക്ക് ശേഷവും ആഹാര റേഷൻ കിട്ടാത്ത കാർഡുള്ള കുടുംബങ്ങളുടെ എണ്ണം 20% ആണെന്ന് കണ്ടെത്തി. മറ്റ് സ്ഥലങ്ങളിലും ഇതേ പോലെ പരാജയ തോതാണെന്ന് കണക്കാക്കിയാൽ ഝാർഖണ്ഡിലെ ഏകദേശം 10 ലക്ഷം കുടുംബങ്ങൾക്ക് റേഷൻ ആഹാരം കിട്ടുന്നില്ല.

ജൂൺ 2017 ന് വിദ്യാർത്ഥി സന്നദ്ധ പ്രവർത്തകർ ഝാർഖണ്ഡിലെ 8 ജില്ലകളിൽ നടത്തിയ പൊതു വിതരണ സംവിധാനത്തിന്റെ ഒരു സർവ്വേയുടെ ഫലം ഔദ്യോഗിക റിക്കോഡുകളുമായി ചേർന്ന് പോകുന്നതാണ്. ബയോമെട്രിക് നിർബന്ധിതമാക്കിയ 18 ജില്ലകളിലെ random സാമ്പിളിൽ ഒഴുവാക്കലിന്റെ തോത്, അതായത് കഴിഞ്ഞ മാസം ആഹാര റേഷൻ കിട്ടാത്ത കാർഡ് ഉടമകളുടെ തോത്, സർക്കാർ കണക്കുകളിൽ 37% ആണ്. വീടുകളുടെ സർവ്വേയിൽ 36% വും. ഒഴുവാക്കലിന്റെ ഇരകൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനങ്ങളാണെന്ന കാര്യമാണ് സർവ്വേ പുറത്തുകൊണ്ടുവന്നത്. ഉദാഹണത്തിന്, ഒറ്റക്ക് ജീവിക്കുന്ന വിധവകൾ, വൃദ്ധ ദമ്പതികൾ എന്നിവർ. ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയിട്ടില്ലാത്ത “offline” സ്ഥലങ്ങളിലെ ഒഴുവാക്കലിന്റെ തോത് 14% മാത്രമാണ്.

ബയോമെട്രിക് നിർണയിക്കലുമായി ബന്ധപ്പെട്ട ഝാർഖണ്ഡിലെ ആഹാരം ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഗവേഷകർ, മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ ധാരാളം തെളിവുകൾ statistical analyses, field surveys, social audits, personal testimonies, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോകൾ, പരാതികൾ, affidavits, powerpoint presentations, tweets തുടങ്ങി അനേകം വഴികളിലായി നൽകി. പക്ഷെ ഒന്നും സംസ്ഥാനത്തേയോ കേന്ദ്രത്തേയോ ഈ വിഷയത്തിൽ ചലിപ്പിച്ചില്ല. ന്യൂഡൽഹിയിലെ ഭക്ഷ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്, ആധാർ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് നിർണയിക്കൽ എന്നത് “സർക്കാരിന്റെ നയമാണ്” full stop. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വരുന്ന സമ്മർദ്ദം താഴേക്ക് അടിച്ചേൽപ്പിക്കുകയാണ്. ഝാർഖണ്ഡ് ഒരു തുടക്കം മാത്രമാണ്. എത്രയും വേഗം രാജ്യം മൊത്തം ഇത് വ്യാപിപ്പിക്കാനാണ് നയം.

കരുതിക്കൂട്ടിയുള്ള അറിവില്ലായ്മ

Simdega സംഭവത്തിൽ അത്ഭുതമോ ധാര്‍മ്മികരോഷമോ പ്രകടിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ തിങ്ങിക്കൂടിയത് ഈ ചുറ്റുപാടിലാണ്. ഝാർഖണ്ഡിലെ ഗ്രാമങ്ങളിലെ ദരിദ്രരുടെ ജീവൻരക്ഷാമാർഗ്ഗം ആണ് റേഷൻ കടകൾ എന്ന് തീർച്ചയായും അവർക്കറിയാം. മിക്ക റേഷൻ കടകളിലും ബയോമെട്രിക് നിർണയിക്കൽ നിർബന്ധിതമാണ്. അവിടെ പരാജയതോത് വളരെ അധികമാണ്. ഈ നയത്തിന്റെ യുക്തിപരമായ ഫലം എന്നത് തീവ്രമായ പട്ടിണിയാണ്.

സ്വാഭാവികമായി ഝാർഖണ്ഡ് സർക്കാർ നടപടിയെടുക്കുന്നു എന്ന് കാണിക്കാൻ സന്തോഷിയുടെ മരണത്തിന് കാരണക്കാരായ ചെറിയ ഉദ്യോഗസ്ഥർക്കെതിരായി നടപടിയെടുത്തു. ഉദാഹരണത്തിന് സന്തോഷിക്ക് മലേറിയയുണ്ടെന്ന കാര്യം സർക്കാരിനെ അറിയിക്കാൻ വീഴ്ച കാണിച്ച ആ പ്രദേശത്തെ നഴ്സിനെ സസ്പെന്റ് ചെയ്തു. സന്തോഷിയുടെ മരണ കാരണം രോഗമാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ കുടുംബം ഈ വാദത്തെ ശക്തമായി തള്ളിക്കളയുന്നു. അതേ സമയം സുപ്രീം കോടതിയുടെ വിധിക്ക് വിരുദ്ധമായി റേഷൻ കടകളിൾ ബയോമെട്രിക് നിർബന്ധിതമാക്കിയ നയങ്ങൾ രൂപീകരിക്കുന്ന റാഞ്ചിയിലെ ഉന്നതർ വിമർശനങ്ങൾ പോലുമില്ലാതെ രക്ഷപെട്ട് പോകുന്നു.

Santoshi Kumari with her brother. Photo credit: Taramani Sahu

സന്തോഷിയുടെ കുടുംബത്തിലെ ചിലർക്ക് ആധാർ നമ്പരുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ട് ആധാറിനെ ഒഴുവാക്കണമെന്ന് വാദിക്കുകയാണ് Unique Identification Authority of India. എന്നാൽ അത് പ്രശ്നമേയല്ല. ഈ പ്രത്യേക സംഭവത്തിൽ ആധാറില്ല എന്നത് ഒരു പ്രശ്നമായി ആരും ആരോപിച്ചിട്ടില്ല. പ്രശ്നമെന്നത് പരാജയപ്പെട്ടതോ കുഴപ്പമുള്ള ആധാർ ബന്ധിപ്പിക്കലും അതിന് ശേഷം സംഭവിച്ച റേഷൻ കാർഡ് റദ്ദാക്കലുമാണ്. ബയോമെട്രിക് തിരിച്ചറിയലിൽ ആധാറില്ലാത്തത് ഒരു സാദ്ധ്യമായ കടമ്പയാണ്. എന്നാൽ അത്തരം ധാരാളം കടമ്പകൾ വേറെയുമുണ്ട്.

ഝാർഖണ്ഡ് സർക്കാരിലേക്ക് വന്നാൽ, തെറ്റിൽ നിന്ന് പഠിക്കുന്നതിന് പകരം, ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻകാർഡുകൾ വൻതോതിൽ റദ്ദാക്കിക്കൊണ്ട് അത് പ്രശ്നങ്ങൾ വഷളാക്കി. റദ്ദാക്കപ്പെട്ട കാർഡുകളെ “വ്യാജമായത്” എന്ന് പ്രഖ്യാപിച്ചു. ഈ മൊത്തം പ്രവർത്തനത്തേയും ആധാറുമായി ബന്ധപ്പെട്ട മിച്ചമായി പ്രചരിപ്പിക്കപ്പെട്ടു. സാധാരണ പോലെതന്നെ മിക്ക് കാർഡുകളും “വ്യാജമായത്” എന്ന് പ്രഖ്യാപിക്കാനുള്ള ഒരു തെളിവും സർക്കാരിന് കാണിക്കാനുണ്ടായില്ല. റദ്ദാക്കിയ കാർഡുകളുടെ പട്ടിക പൊതുവായി പ്രസിദ്ധപ്പെടുത്തുകയും അവർ ചെയ്തില്ല. കോയിലി ദേവിയുടെ റേഷൻ കാർഡും അതിലൊന്നാണ്.

ഝാർഖണ്ഡിലെ പൊതു വിതരണ സംവിധാനത്തിൽ സർക്കാർ എന്തിനാണ് ആധാർ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് നിർണയിക്കൽ അടിച്ചേൽപ്പിക്കാൻ സർക്കാർ എന്തിന് തീരുമാനമെടുത്തു? ഒരു plausible ഉത്തരം ഇത് സാങ്കേതികവിദ്യയുടെ ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു. ആധാർ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് നിർണയിക്കൽ പരാജയപ്പെട്ടു എന്ന് സമ്മതിക്കാനും ബദലുകൾ കണ്ടെത്താനുമുള്ള സമയം ആയി. പൊതു വിതരണ സംവിധാനത്തെ സംബന്ധിച്ചടത്തോളം ബയോമെട്രിക്സോ നെറ്റ് വർക്കോ ആവശ്യമില്ലാത്ത ഒരു ലളിതമായ smart-card സംവിധാനം ഒരു plausible option ആണ്.

The author is Visiting Professor at the Department of Economics, Ranchi University.

— സ്രോതസ്സ് scroll.in by Jean Drèze 2017-11-21

ഇതോര്‍ത്ത് വിഷമിച്ചിരിക്കുകയല്ല വേണ്ടത്. ആധാറിനെതിരായും, നന്ദന്‍ നീലകാനിക്കെതിരായും, IT കോര്‍പ്പറേറ്റുകള്‍ക്കെതിരായുമുള്ള സമരത്തിന് തുടക്കം കുറിക്കുക.
ആധാര്‍ നശിപ്പിക്കുക. UIDAI യെ പിരിച്ചുവിടുക. IT കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക.

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )