സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കൂടുതല്‍ വിശദമായി ഹബിള്‍ നിരീക്ഷിച്ചു

ശാസ്ത്രജ്ഞരുടെ അന്തര്‍ദേശീയ സംഘം NASA/ESA Hubble Space Telescope ഉപയോഗിച്ച് നടത്തിയ പഠനം WASP-39b എന്ന് വിളിക്കുന്ന ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തി. ഭൂമിയില്‍ നിന്ന് ഏകദേശം 700 പ്രകാശ വര്‍ഷം അകലെ സൂര്യനെ പോലുള്ള ഒരു നക്ഷത്രത്തിന് ചുറ്റുമാണ് അത് കറങ്ങുന്നത്. ചൂടുകൂടിയ ഈ ഗ്രഹത്തെ “Hot-Saturn” എന്ന് തരംതിരിച്ചിരിക്കുന്നു. ശനിയുടെ അത്ര തന്നെ ഭാരവും സാമ്യവും ഇതിനുണ്ട്. പക്ഷേ വലയങ്ങളില്ല. WASP-39b ന് ഉയര്‍ന്ന അന്തരീക്ഷത്തില്‍ മേഖങ്ങളില്ല. ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്ന് ഭൂമിയിലെത്തുന്ന കിരണങ്ങളെ പഠിച്ചതില്‍ നിന്നും ഇവിടെ ജല ബാഷ്പത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് മനസിലായി. നമ്മുടെ ശനിയേക്കാള്‍ മൂന്നിരട്ടി ജലത്തിന്റെ സാന്നിദ്ധ്യമാണ് അവിടെ കാണുന്നത്. മറ്റ് ഘന മൂലകങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്.

— സ്രോതസ്സ് spacetelescope.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ