പിരിച്ചുവിടലും കോര്‍പ്പറേറ്റ് പുനസംഘടനയും നേരിടുന്ന 1,400 ല്‍ അധികം West Virginia Frontier Communications തൊഴിലാളികള്‍ സമരം ചെയ്യാന്‍ തുടങ്ങി. സംസ്ഥാനത്തെ 55 ജില്ലകളിലെ 33,000 ല്‍ അധികം അദ്ധ്യാപകര്‍ സമരം തുടരുന്നതിനിടയിലാണ് ഇവരും സമരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. Communications Workers of America (CWA) ആണ് Frontier തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നത്. സമരം തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കമ്പനിയുമായി ഒരു സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന് യൂണിയന്‍കാര്‍ പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.