പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ഞങ്ങള്‍ ഭൌമശാസ്ത്രജ്ഞരും മറ്റ് academics ആണ്.
conferences, workshops, യോഗങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കണം എന്ന ഒരു പ്രതീക്ഷ academiaയിലുണ്ട്. ഭൌമശാസ്ത്രജ്ഞരുള്‍പ്പടെ ധാരാളം academicsന്റെ കാലാവസ്ഥാ കാല്‍പ്പാട് പ്രധാനമായും പറക്കുന്നതില്‍ നിന്നുണ്ടാകുന്നതാണ്.
ഇവിടെ നിങ്ങള്‍ക്ക് പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ കാലാവസ്ഥാ ശാസ്ത്രജ്ഞരുടേയും മറ്റ് academics ന്റേയും കഥ കേള്‍ക്കാം. ഓരോരുത്തവരും അവരവരുടെ പേരിലാണ് സംസാരിക്കുന്നത്. ഈ സൈറ്റില്‍ കൂടുതല്‍ പേരും പുറമേന്ന് ധനസഹായമോ രാഷ്ട്രീയ അജണ്ടയോ ഇല്ലാത്ത ഭൌമശാസ്ത്രജ്ഞരാണ്.
പറക്കാതെ വിജയകരമായ ഒരു academic careers നേടാനാവുമോ എന്ന് ഞങ്ങള്‍ പരീക്ഷണം നടത്തുകയാണ്. കുറച്ച് പറക്കുക എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ തുറന്ന മനസ് പറക്കല്‍ സംസ്കാരത്തിന് മാറ്റം വരുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഗോളതപനത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് നമ്മുടെ വ്യക്തിപരമായ പ്രവര്‍ത്തികള്‍ തെരഞ്ഞെടുക്കുന്ന ഞങ്ങളുടെ കൂട്ടത്തിലുള്ളവരുടെ തൊഴില്‍പരമായ പ്രതിബന്ധം ക്രമേണ ഇല്ലാതാക്കാനുമാവും. വ്യക്തമായ ആഗോള തപനത്തിന്റെ കാലത്ത് ആദര്‍ശമാതൃകയാകാനുള്ള ഉത്തരവാദിത്തം ഉണ്ടോ ഇല്ലയോ എന്ന കാര്യം പരിഗണിക്കണമെന്ന് academic സ്ഥാപനങ്ങളോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ കുറച്ച് പറക്കുന്നതിനെ പരിഗണിക്കണം.
ശാസ്ത്ര സമൂഹത്തിന് പുറത്തുള്ളവരുടെ ഇടക്കിടക്കുള്ള പറക്കലുകള്‍ ഉണ്ടാക്കുന്ന കാലാവസ്ഥാ ആഘാതത്തെക്കുറിച്ച് ബോധവല്‍ക്കരണം വര്‍ദ്ധിപ്പിക്കണം എന്ന് ഞങ്ങള്‍ കരുതുന്നു. ഇപ്പോള്‍ 10% ല്‍ താഴെയാണ് മൊത്തം വ്യോമയാനത്തിന്റെ കാലാവസ്ഥാ ആഘാതം. വിമാനയാത്ര താങ്ങാനാവുന്ന കുറവ് ആള്‍ക്കാരില്‍ നിന്ന് മാത്രം വരുന്ന ആഘാതമാണിത്.
മനുഷ്യവംശം അനുഭവിക്കുന്ന ഏറ്റവും അടിയന്തിരമായ പ്രശ്നമാണ് ആഗോളതപനം. നമ്മുടെ ദൈനംദിന തെരഞ്ഞെടുക്കലുകള്‍ അതുമായി ചേര്‍ന്ന് പോകേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വാക്കുകളേക്കാള്‍ ശബ്ദം പ്രവര്‍ത്തികള്‍ക്കാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
— സ്രോതസ്സ് noflyclimatesci.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.