അവസാനത്തെ വടക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ പേരാണ് സുഡാന്‍. അവന്റെ വലത്ത് പിറകിലെ കാലിന് അണുബാധ ഉണ്ടായി. മരുന്നുകളോട് അവന്‍ പ്രതികരിക്കുന്നുമില്ല. വേദന അസഹനീയമാകുകയാണെങ്കില്‍ ദയാവധം പരിഗണിക്കുന്നുണ്ടെന്ന് വനപാലകര്‍ പറയുന്നു. അതോടെ ഒരു സ്പീഷീസ് ഇല്ലാതാകും. Fatu, Najin എന്ന മുതിര്‍ന്ന രണ്ട് പെണ്‍ കാണ്ടാമൃഗങ്ങളോടൊപ്പമാണ് സുഡാന്‍ ഇപ്പോള്‍ കെനിയയിലെ Ol Pejeta Conservancy ല്‍ കഴിയുന്നത്. ചാഡ് മുതല്‍ കോംഗോ വരെയുള്ള സ്ഥലത്തായിരുന്നു വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ ജീവിച്ചിരുന്നത്. എന്നാല്‍ 1960 മുതല്‍ 1984 വരെയുള്ള കാലത്ത് അവയുടെ എണ്ണം 2,000 ല്‍ നിന്ന് 15 ആയി കുറഞ്ഞു.
— സ്രോതസ്സ് telesurtv.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.