2012 ല്‍ ലോകം മൊത്തം കണ്ടല്‍കാടുകള്‍ 419 കോടി ടണ്‍ കാര്‍ബണാണ് സംഭരിക്കുന്നത് എന്ന് പുതിയ ഒരു പഠനം കണക്കാക്കി. 2000 നെ അപേക്ഷിച്ച് 2% കുറവ്. 2017 ല്‍ അത് 416 കോടി ടണ്‍ ആയി കുറയുമെന്ന് കണക്കാക്കുന്നു.
പ്രതിവര്‍ഷം 31.7 കോടി ടണ്‍ CO2 എന്ന തോതിലാണ് കാര്‍ബണിന്റെ ഈ നഷ്ടം സംഭവിക്കുന്നത്. 6.75 കോടി വാഹനങ്ങളുടെ വാര്‍ഷിക ഉദ്‌വമനത്തിനും 2015 ലെ പോളണ്ടിന്റെ ഉദ്‌വമനത്തിനും തുല്യമാണ്.
ലോകത്തിലെ കണ്ടല്‍ കാടുകളുടെ സിംഹഭാഗവും ഇന്‍ഡോനേഷ്യയിലാണുള്ളത്. 30%. 2000-2012 ഏറ്റവും അധികം കാര്‍ബണ്‍ നഷ്ടമാകുന്നതും അവിടെനിന്നാണ്. ലോകത്തെ മൊത്തം കണ്ടല്‍ വനശീകരണത്തിന്റെ 48% ല്‍ അധികവും അവിടെ സംഭവിക്കുന്നു. തെക്കുകിഴക്കനേഷ്യയിലെ മ്യാന്‍മാര്‍ പോലുള്ള സ്ഥലങ്ങളിലും വലിയ തോതില്‍ കണ്ടല്‍ നശിപ്പിക്കുന്നുണ്ട്. ഈ പ്രദേശങ്ങളാണ് കണ്ടല്‍ കാര്‍ബണ്‍ നഷ്ടത്തിന്റെ കേന്ദ്രം.
കഴിഞ്ഞ 50 വര്‍ഷങ്ങളായി ലോകത്തെ കണ്ടല്‍ കാടുകളുടെ 30% – 50% വരെ നഷ്ടമായി എന്ന് കണക്കാക്കുന്നു. ചെമ്മീന്‍, നെല്ല്, പാംഓയില്‍ എന്നിവയുടെ കൃഷിക്കാണ് ഇത് കൂടുതലും നശിപ്പിക്കുന്നത്.
— സ്രോതസ്സ് news.mongabay.com 2018/03
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.