5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക കൊയ്തെടുത്തു

അമേരിക്കയിലെ 2016 തെരഞ്ഞെടുപ്പിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നു. പ്രസിഡന്റ് ട്രമ്പിന്റെ പിന്‍തുണക്കായി Cambridge Analytica എന്ന ഒരു വോട്ടര്‍ – രൂപരേഖാനിര്‍മ്മാണ കമ്പനി 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ ശേഖരിച്ചു.

കോടീശ്വരനായ Robert Mercer ആണ് കേംബ്രിജ് അനലിറ്റിക്ക സ്ഥാപിച്ചത്. ട്രമ്പിന്റെ മുമ്പത്തെ ഉപദേശിയായ Breitbart News ന്റെ Steve Bannon കമ്പനിയുടെ പ്രധാന സമരതന്ത്രവിദഗ്ദ്ധനായിരുന്നു.

കേംബ്രിജ് അനലിറ്റിക്കയിലെ ഉന്നതപണ്ഡിതനായ Aleksandr Kogan ന്റെ കമ്പനിയായ Global Science Research ഒരു ആപ്പ് നിര്‍മ്മിച്ചു. ഫേസ്‌ബുക്ക് ഉപയോക്താക്കളെ ഒരു വ്യക്തിത്വ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് പണം കൊടുക്കുകയും അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അവരുടെ സമ്മതവും വാങ്ങിയിരിന്നു. ഈ ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ ഈ ആപ്പ് ശേഖരിച്ചിരുന്നു. അതായത് ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ അവരറിയാതെയും ശേഖരിച്ചു.

കേംബ്രിജ് അനലിറ്റിക്ക ഈ ഡാറ്റ വിലക്ക് വാങ്ങി അതിനെ ഒരു വോട്ടര്‍-രൂപരേഖാനിര്‍മ്മാണ കമ്പനിയെ ശക്തമായ മനശാസ്ത്രപരമായ ഉപകരണമാക്കി മാറ്റി. അത് Robert Mercer ന്റെ തീവൃ-വലതുപക്ഷ അജണ്ട അടങ്ങിയ ലക്ഷ്യം വെച്ച രാഷ്ട്രീയ പരസ്യങ്ങള്‍ പ്രചരിപ്പിച്ചു.

“അത് വലിയ അധാര്‍മ്മികമായ പരീക്ഷണമായിരുന്നു. കാരണം നിങ്ങള്‍ ഒരു രാജ്യത്തെ മൊത്തമെടുത്ത് കളിക്കുകയാണ്. ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രം. ജനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഇത്. ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രത്തെ വെച്ച് കളിക്കുക മാത്രമല്ല, ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രം അതിന്റെ ജനാധിപത്യ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ വെച്ച് കളിക്കുന്നു,” ധര്‍മ്മപ്രവര്‍ത്തകനായി മാറിയ Christopher Wylie പറയുന്നു. ഫേസ്‌ബുക്കില്‍ നിന്ന് ഡാറ്റ ശേഖരിക്കുന്നതില്‍ അദ്ദേഹം Aleksandr Kogan ന് ഒപ്പം ജോലി ചെയ്തിരുന്നു.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )