ഗ്രീന്‍ലാന്റിലേയും ആര്‍ക്ടിക് കടലിലേയും മഞ്ഞുരുകിയുണ്ടാവുന്ന ശുദ്ധജലം സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നതിന്റെ പുതിയ തെളിവുകള്‍ വടക്കെ അറ്റ്‌ലാന്റിക്കിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ കണ്ടെത്തി. Irminger Sea ലെ ചൂടുകൂടിയ വേനല്‍കാലത്തിന് ശേഷം ശീതകാലത്ത് സംവഹനം ബലഹീനമാകുന്നു. ഉരുകി വരുന്ന ജലത്തിന്റെ ഒരു പാളി പ്രവാഹത്തിന്റെ ഭാഗമായി ആഴങ്ങളിലേക്ക് പോകുന്നതിന് പകരം ചില സമയത്ത് ഒരു വര്‍ഷം വരെ മുകളില്‍ തങ്ങി നില്‍ക്കുന്നു. സമുദ്ര “conveyor belt” എന്നാണ് ഈ പ്രവാഹത്തിനെ വിളിക്കുന്നത്.
ഇത് നിരീക്ഷിച്ച പഠനമാണ്. അല്ലാതെ ഭാവിയിലെ പ്രവചനമല്ല. എത്ര ശുദ്ധ ജലം എത്തിയാല്‍ ഈ പ്രവാഹത്തിന്റെ വേഗത കുറയുകയോ നിന്നു പോകുകയോ ചെയ്യുമെന്നത് “ആര്‍ക്കും ശരിക്കുമറിയില്ല”. സാങ്കേതികമായി അതിനെ “Atlantic meridional overturning circulation,” or AMOC എന്ന് പറയുന്നു.
— സ്രോതസ്സ് washingtonpost.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.