ഏറ്റവും ബഹുമാന്യമായ രണ്ട് ബ്രിട്ടീഷ് മാധ്യമ ബ്രാന്റുകളായ the Economist ഉം Financial Times ഉം വിവാദ ഡാറ്റ കമ്പനിയായ Cambridge Analyticaയെ അമേരിക്കയില്‍ കൂടുതല്‍ വരിക്കാരെ കണ്ടെത്തുന്നതിനായി ജോലിക്കെടുത്തു എന്ന് BuzzFeed News കണ്ടെത്തി. Economist ഉം Financial Times ഉം Cambridge Analyticaയുടെ ഉപഭോക്താക്കളായിരുന്നു. അമേരിക്കയില്‍ കൂടുതല്‍ വരിക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കൂടെ കൂട്ടിയത് എന്ന് വ്യവസായ സ്രോതസ്സുകള്‍ പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.