മഹാ പസഫിക് ചവറ് പ്രദേശം അതിവേഗം പ്ലാസ്റ്റിക്ക് കേന്ദ്രീകരിക്കുന്നു

സമുദ്ര പ്ലാസ്റ്റികിന് സമുദ്രോപരിതല ജലത്തില്‍ നിലനില്‍ക്കുന്നു, അവസാനം ലോക സമുദ്രങ്ങളിലെ വിദൂര സ്ഥലങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഒരു പ്രധാന പ്ലാസ്റ്റിക് കേന്ദ്രീകരിക്കുന്ന സ്ഥലമായ കാലിഫോര്‍ണിയക്കും ഹവായ്ക്കും ഇടയിലുള്ള Great Pacific Garbage Patch (GPGP) എന്ന് വിളിക്കുന്ന പ്രദേശത്തിന്റെ സ്വഭാവത്തേയും ഗുണത്തേയും കുറിച്ച് ഗവേഷകര്‍ പഠിക്കുകയുണ്ടായി. ധാരാളം കപ്പല്‍, വിമാന സര്‍വ്വേയില്‍ നിന്നുള്ള ഡാറ്റകളുപയാഗിച്ച് അവര്‍ അവരുടെ മാതൃക കൃത്യമാക്കുകയും ഏകദേശം 79000 ടണ്‍ കടല്‍ പ്ലാസ്റ്റിക് 16 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പൊങ്ങിക്കിടക്കുന്നു എന്ന് കണക്കാക്കുകയും ചെയ്തു. മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ 6 മടങ്ങ് അധികമാണ് ഈ പുതിയ കണക്ക്.

GPGP യുടെ നാലില്‍ മൂന്നും 5 cm നെക്കാള്‍ വലിയ പ്ലാസ്റ്റിക് ചവറുകളാണ്. 46% മീന്‍പിടുത്ത വലകളാണ്. മൈക്രോ പ്ലാസ്റ്റിക്കുകള്‍ മൊത്തം ദ്രവ്യത്തിന്റെ 8% വരും. എന്നാല്‍ 1.8 ലക്ഷം കോടി കഷ്ണങ്ങളുടെ 94% വും ഇവയാണ്.

— സ്രോതസ്സ് nature.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ