മെമ്മോയുടെ പേരില്‍ സെനറ്റര്‍ ഫേസ്‌ബുക്കിനെ ശകാരിച്ചു

ചോര്‍ന്ന മെമ്മോയില്‍ മനുഷ്യരുടെ ജീവന്‍ അപകടത്തിലായാലും കമ്പനിയുടെ വളര്‍ച്ചയാണ് പ്രധാനമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വാദിച്ചതിന്റെ പേരില്‍ Sen. Edward Markey (D-Mass.) ഫേസ്‌ബുക്കിനെ കണക്കിന് ശകാരിച്ചു. “ബിസിനസ് നടത്തുന്നതിന്റെ വില, ഉപദ്രവിക്കല്‍ കാരണം മരിക്കുന്നതാകാന്‍ പാടില്ല. ബിസിനസ് നടത്തുന്നതിന്റെ വില ഭീകരാക്രമണമാകാന്‍ പാടില്ല,” എന്ന് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് Markey അഭിപ്രായപ്പെട്ടു. “ഫേസ്‌ബുക്കിന് അവരുടെ പ്ലാറ്റ്ഫോമിന്റെ സ്വാഭാവദാര്‍ഢ്യവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അവര്‍ അതില്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും ഇടപെടണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് thehill.com

സര്‍ക്കാര്‍ ഇടപെടണം എന്നത് നല്ല കാര്യം. എന്നാല്‍ ഫേസ്‌ബുക്കിന്റെ സ്വഭാവവും ലക്ഷ്യവും തുടക്കം മുതലേ ഇതുതന്നെയായിരുന്നു. ഇപ്പോള്‍ രക്ഷപെടാനാണ് ഗ്രോത്തിനേയും ബിസിനസിനേയുമൊക്കെ പുറത്ത് കൊണ്ടുവരുന്നത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ