സുപ്രീം കോടതിയില്‍ UIDAI CEO സ്വന്തം ആധാര്‍ ലോഗ് നല്‍കി, ഇപ്പോള്‍ ട്വിറ്ററിന് അദ്ദേഹത്തെക്കുറിച്ച് എല്ലാം അറിയാം

വിവാദപരമായ ആധാര്‍ പദ്ധതി നടപ്പാക്കുന്ന Unique Identification Authority of India (UIDAI) ന്റെ CEO ആണ് അജയ് ഭൂഷണ്‍ പാണ്ഡേ(Ajay Bhushan Pandey). കഴിഞ്ഞ ആഴ്ച അദ്ദേഹം തന്റെ തിരിച്ചറിയല്‍ ലോഗുകള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന് കൈമാറി.

നടത്തിയ പവര്‍പോയന്റ് അവതരണത്തിനോടൊപ്പമായി ആധാറിന്റെ “രൂപകല്‍പ്പനയില്‍ തന്നെ സ്വകാര്യത” ഉള്‍പ്പെടുത്തിയതാണെന്ന് കാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

അധികം കഴിയും മുമ്പേ ട്വിറ്ററിലെ ആധാര്‍ വിമര്‍ശകര്‍ അദ്ദേഹത്തിന്റെ ലോഗുകള്‍ കുതിര്‍ത്ത് കളയുകയും നേരെ വിപരീതമായ കാര്യം തെളിയിക്കുകയും ചെയ്തു.

വെറും ആറ് മാസത്തെ നിര്‍ണ്ണയിക്കല്‍ വിവരങ്ങളില്‍ നിന്ന് പാണ്ഡേയുടെ ഭൌതികമായ നീക്കം, ഫോണ്‍ സേവന ദാദാവ്, ഏത് ബാങ്കിലാണ് അകൌണ്ട്, എന്തിന് അദ്ദേഹത്തിന്റെ ദൈനംദന scheduleന്റെ തുടങ്ങിയവയുടെ അടയാളങ്ങള്‍ നല്‍കുന്നു. എന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധനും സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നയാളുമായ Anand Venkatanarayanan വ്യക്തമാക്കി.

ഉദാഹരണത്തിന് അദ്ദേഹത്തിന്റെ ആധാര്‍ നമ്പര്‍ ICICI ബാങ്കുമായി ബന്ധിപ്പിക്കാനുള്ള റിപ്പബ്ലിക് ദിനത്തിന്റെ അര്‍ദ്ധരാത്രിയിലെ ശ്രമം രണ്ട് പ്രാവശ്യം പരാജയപ്പെട്ടു. ബാങ്ക് അകൌണ്ടിലേക്ക് ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ UIDAI CEO വിന് പോലും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത് എന്ന് സാരം.

അദ്ദേഹം കഴിഞ്ഞ ആറ് മാസം ബയോമെട്രിക് ഉപയോഗിച്ച് ഒരു പ്രാവശ്യം മാത്രമാണ് നിര്‍ണയിക്കല്‍ നടത്തിയത് എന്നതാണ് മറ്റ് രത്നങ്ങളിലൊന്ന്. ആധാര്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുനായി സുപ്രീംകോടതി വീണ്ടും വിളിച്ചുകൂട്ടിയതിന്റെ തലേ ദിവസം IDFC ബാങ്കുമായായി നടന്ന ആ ഇടപാട് പരാജയപ്പെടുകയാണുണ്ടായത്.

ആധാറിനെ മറ്റ് തരത്തിലുള്ള നിര്‍ണ്ണയിക്കലുമായി ബന്ധിപ്പിക്കുന്നത് വിശദമായ ഒരു ഡാറ്റാബേസ് നിര്‍മ്മിക്കുന്നതാണെന്നും അത് പൌരന്‍മാരെ നിരീക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെന്നും സ്വകാര്യതാ വക്താക്കള്‍ വളരെ മുമ്പ് മുതല്‍ക്കേ മുന്നറീപ്പ് നല്‍കിയതാണ്.

പാണ്ഡേയുടെ ജീവിതത്തെ കുറിച്ച് കൂടതലറിയാന്‍ കാണുക

— സ്രോതസ്സ് huffingtonpost.in, twitter.com/iam_anandv

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )