ഗാസയുടെ കിഴക്കെ അതിര്‍ത്തിയില്‍ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 18 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 1,700 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണീര്‍വാതകവും വെടിവെയ്പും കണ്ട് ഭയന്നോടിയ നിരായുധരായ ആളുകളെ പിറകിലൂടെയാണ് സൈന്യം വെടിവെച്ചത് എന്ന് പ്രസിദ്ധപ്പെടുത്തിയ വീഡിയോകളില്‍ കാണാം. പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരാനുള്ള അവകാശത്തിന് വേണ്ടി അതിര്‍ത്തിയിലെ മതിലിന് സമീപം 6 ആഴ്ചത്തേക്ക് പദ്ധതിയിട്ട സമാധാനപരമായ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി 30,000 ഗാസ നിവാസികള്‍ ഒത്തുകൂടിയ കൂട്ടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്.
ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മറ്റൊരു 49 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേലിന്റെ പ്രവര്‍ത്തിയെ ലോകം മൊത്തമുള്ള രാജ്യങ്ങള്‍ അപലപിച്ചു. എന്നാല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഇസ്രായേല്‍ തള്ളിക്കളഞ്ഞു. അന്വേഷണം നടത്തണമെന്ന ഐക്യരാഷ്ട്ര രക്ഷാസമതിയില്‍ വന്ന ആവശ്യത്തെ അമേരിക്ക വീറ്റോ ചെയ്തു.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.