അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ആസ്ഥാനത്ത് 7 കലപ്പ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

ലോകത്തെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനി ആസ്ഥാനമായ ജോര്‍ജിയയിലെ Naval Submarine Base Kings Bay യില്‍ 7 കത്തോലിക്കാ കലപ്പ പ്രസ്ഥാന ( Plowshares) പ്രവര്‍ത്തകര്‍ അതിരാവിരെ ഒരു പ്രതിഷേധ പ്രവര്‍ത്തി നടത്തി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതകത്തിന്റെ 50ആം വാര്‍ഷിക ദിനം രാത്രിയാണ് അവര്‍ ആസ്ഥാനത്ത് പ്രവേശിച്ചത്. ചുറ്റിക, crime tape, സ്വന്തം രക്തം നിറച്ച ബേബിബോട്ടില്‍ എന്നിവ അവരുടെ പക്കലുണ്ടായിരുന്നു. പ്രവാചകന്‍ Isaiah ന്റെ “beat swords into plowshares” ഉത്തരവ് പിന്‍തുടരുന്നു എന്ന് അവര്‍ പറഞ്ഞു. “ആണവായുധങ്ങള്‍ : നിയമവിരുദ്ധവും–അധാര്‍മ്മികവും.” എന്ന ബാനര്‍ അവര്‍ പ്രദര്‍ശിപ്പിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് അമേരിക്കയെക്കുറിച്ച് പറഞ്ഞ “ലോകത്തെ ഏറ്റവും കൂടുതല്‍ അക്രമം നടത്തുന്നവര്‍” എന്ന പ്രസ്ഥാവനയും അവര്‍ പ്രദര്‍ശിപ്പിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കത്തോലിക്കാ പുരോഹിതര്‍ Steve Kelly, ഡോറത്തി ഡേയുടെ കൊച്ചുമകളായ Martha Hennessy, New York Catholic Worker ലെ Carmen Trotta, Ithaca Catholic Worker ലെ Clare Grady; ബാള്‍ട്ടിമൂറില്‍ Jonah House സ്ഥാപിക്കുന്നതില്‍ പങ്ക് വഹിച്ച Phil Berrigan ന്റെ വിധവയായ Elizabeth McAlister എന്നിവര്‍ ഉള്‍പ്പെടുന്നു.

— സ്രോതസ്സ് democracynow.org

7പേര്‍ യുദ്ധത്തിനെതിരെ പ്രതിഷേധം നടത്തിയെന്നത് അമേരിക്കന്‍ സര്‍ക്കാരിന് യുദ്ധം നടത്താനുള്ള ലൈസന്‍സല്ലെന്ന് യുക്തന്‍മാര്‍ അറിയകു. അതും ഇവര്‍ മതവിശ്വാസികളാണ് കേട്ടോ. നിങ്ങളുടെ ചോരക്കായുള്ള കൊതി യുദ്ധവിരുദ്ധ പ്രവര്‍ത്തകരുടെ തലയില്‍ വെക്കേണ്ട.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s