പുതിയ കണക്ക് പ്രകാരം അമേരിക്കയിലെ സൈനികരുടെ ആത്മഹത്യ കഴിഞ്ഞ വര്‍ഷം റിക്കോഡ് ഭേദിച്ചു. 2012 ല്‍ പ്രവര്‍ത്തിയിലുണ്ടായിരുന്ന 349 സൈനികര്‍ ആത്മഹത്യ ചെയ്തു എന്ന് പെന്റഗണ്‍ പറയുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരെക്കാള്‍ കൂടുതലാണിത്. മുമ്പത്തെ റിക്കോഡ് 2009 ല്‍ ആയിരുന്നു സംഭവിച്ചത്. അന്ന് 310 സൈനികര്‍ ആത്മഹത്യ ചെയ്തു. വിരമിച്ച പട്ടാളക്കാരുടെ ആത്മഹത്യ ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.