ആധാര്‍ നമ്പരില്ലാത്തതിനാല്‍ കുടുംബത്തിന് ആറ് മാസമായി റേഷന്‍ കൊടുക്കാത്തതുകൊണ്ട് കര്‍ണാടകയിലെ Gokarna നഗരത്തിലെ ജൂലൈയില്‍ മൂന്ന് ദളിത് സഹോദരങ്ങള്‍ പട്ടിണി കിടന്ന് മരിച്ചു. People’s Union for Civil Liberties എന്ന പൊതുജന സംഘടന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒക്റ്റോബര്‍ 13 സംസ്ഥാന സര്‍ക്കാരിന് നല്‍കി. ഝാര്‍ഘണ്ടില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത കുടുംബത്തിലെ 11 വയസുകാരി പട്ടിണികിടന്ന് മരിച്ചു എന്ന് Scroll.in വാര്‍ത്ത കൊടുക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ആണിത്. ആ പെണ്‍കുട്ടി ചോറ് ചോദിച്ചുകൊണ്ടാണ് മരിച്ചത് എന്ന് അവളുടെ അമ്മ Right to Food പ്രവര്‍ത്തകരോട് പറഞ്ഞു.
— സ്രോതസ്സ് scroll.in
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.