കാലിഫോര്‍ണിയയില്‍ ബോബ് മാര്‍ലിയുടെ കൊച്ചുമകള്‍ Rialto പോലീസ് വകുപ്പിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. Airbnb വാടക വീട്ടില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരുടേയും അവരുടെ രണ്ട് സുഹൃത്തുക്കളുടേയും മുമ്പില്‍ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വലയം ചെയ്യുകയുണ്ടായതാണ് കാരണം. മൂന്ന് സ്ത്രീകളും കറുത്തവരാണ്. മൂന്ന് കറുത്ത സ്ത്രീകള്‍ ബാഗുകളും പെട്ടികളുമായി വാടക വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് കണ്ട് വെള്ളക്കാരായ അയല്‍വീട്ടുകാര്‍ ആണ് മോഷണമെന്ന് കരുതി പോലീസിനെ വിളിപ്പിച്ചത്. വംശീയ profiling ന്റെയും വംശീയ വിവേചനത്തിന്റെയും നിരന്തരമായ ഉന്നതരായവരുടെ സംഭവങ്ങളില്‍ പുതിയതാണ് ഇത്. കുറച്ച് ദിവസം മുമ്പ് ഫിലാഡല്‍ഫിയയിലെ Starbucks ല്‍ ഒരു ബിസിനസ് യോഗത്തിനായി മൂന്നാമനെ കാത്തിരുന്ന രണ്ട് കറുത്തവരെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.