ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കലിന് പിറകിലെ സംഘടന

Lokniti Foundation എന്നത് സാമൂഹ്യമാധ്യമങ്ങളില്‍ സാന്നിദ്ധ്യമില്ലാത്ത, trustees ന്റെ ഒരു പൊതു പട്ടികയില്ലാത്ത, ഒരു വെബ് സൈറ്റ് പോലുമില്ലാത്ത രഹസ്യ സംഘടനയാണ്. അവരുടെ രജിസ്റ്റര്‍ ചെയ്ത ഓഫീസ് തെക്കെ ഡല്‍ഹിയിലെ ഒരു മുദ്രവച്ച കെട്ടിടത്തിലാണ്. അവരുടെ ലഘുലേഖ പ്രകാരം അത് ഒരു ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. “പൊതു നയ രൂപീകരണം, ഇടപെടലുകള്‍, പരിപാടികളിലൂടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ ജന ജീവിതത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കയാണ് പ്രധാന ലക്ഷ്യം,” എന്ന് അവരുടെ ലഘുലേഖയില്‍ എഴുതിയിരിക്കുന്നു. ആ രേഖപ്രകാരം “സമൂഹത്തില്‍ സമത്വമുണ്ടാക്കാനായി നിയമ വ്യവസ്ഥയുടെ കാത്, കണ്ണ്, കൈകള്‍ ആകുക” എന്നതാണ് അവരുടെ ദൗത്യം. Huff Post India പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ Lokniti യുടെ PILs നെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവേശപരമായി സംസാരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍, DNA Profiling Bill എന്നിവയാണ് ഇവരുടെ വിജയപ്രദമായ ‘സ്വാധീനിക്കല്‍’ ശ്രമങ്ങള്‍. Lokniti കൊടുത്ത കേസിന്റെ വാദം കോടതിയില്‍ കേട്ടതിന് ശേഷം അതിനെ ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധിതമാണെന്ന് സുപ്രീം കോടതി പറഞ്ഞതായി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചമാത്രമാണ് ആധാര്‍ വിചാരണക്കിടയില്‍ അങ്ങനെയൊരു കാര്യം സുപ്രീം കോടതി പറഞ്ഞിട്ടേയില്ല എന്ന സത്യം വെളിച്ചത്ത് വന്നത്.

— സ്രോതസ്സ് aadhaar.fail

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ