അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായി ആണ് അമേരിക്ക ശിക്ഷിക്കുന്നത്

വന്‍തോതിലുള്ള ജയില്‍ ശിക്ഷാ തോതിന് കാരണം അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായ കടുത്ത വിധിക്കല്‍ നടപടിയാണെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ ജയിലുകളില്‍ വര്‍ദ്ധിച്ച് വരുന്ന വൃദ്ധരും മുതിര്‍ന്നവരുടെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 18 വയസിന് താഴെ പ്രായമുള്ള 95,000 കൌമാരക്കാരുമുണ്ടെന്ന് Human Rights Watch ന്റെ പുതിയ World Report കണ്ടെത്തി. വദ്ധരുടെ ആവശ്യങ്ങളൊന്നും നിറവേറ്റാന്‍ പര്യാപ്തമല്ല ജയിലുകള്‍. നൂറുകണക്കിന് കുട്ടികള്‍ ഏകാന്ത തടവിലാണ് കഴിയുന്നത്. ആനുപാതികമല്ലാത്ത തോതില്‍ കറുത്തവാരണ് ജയില്‍ കൂടുതലും. അമേരിക്കയുടെ ജനസംഖ്യയുടെ 13% മാത്രമാണ് കറുത്തവര്‍. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ 28% അവരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പൌരന്‍മാരെ ജയിലിടുന്ന രാജ്യം അമേരിക്കയാണ്. 16 ലക്ഷം ആളുകളാണ് അവിടെ ജയിലില്‍ കിടക്കുന്നത്. ഇത് ലോകത്തെ ഏറ്റവും ഉയര്‍ന്ന തോതാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ