അമേരിക്കയുടെ ആക്രമണത്തിന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖ് മരണ സംഖ്യ

അമേരിക്കയും ബ്രിട്ടണും 2003 ല്‍ ഇറാഖില്‍ നടത്തിയ അധിനിവേശത്തിന്റെ 15 ആം വാര്‍ഷികമാണ് ഈ മാര്‍ച്ച് 19. എന്നാല്‍ ഈ അധിനിവേശമുണ്ടാക്കിയ അതിഭീകരമായ കൊടും ദുരിതത്തെക്കുറിച്ച് അമേരിക്കയിലെ ജനങ്ങള്‍ക്ക് വലിയ അറിവൊന്നുമില്ല. എത്ര ഇറാഖികള്‍ മരിച്ചു എന്നതിന്റെ കണക്ക് അമേരിക്കുയുടെ സൈന്യം കണക്കാക്കിയിട്ടില്ല. “ഞങ്ങള്‍ ശവശരീരത്തിന്റെ കണക്കെടുക്കുന്നില്ല” എന്ന് അധിനിവേശത്തിന്റെ തുടക്കത്തില്‍ അതിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ Tommy Franks പത്രപ്രവര്‍ത്തകരോട് bluntly പറഞ്ഞു. അമേരിക്കയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടതനുസിച്ച് പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ടാവും എന്നാണ് അമേരിക്കക്കാര്‍ കരുതുന്നത്. എന്നാല്‍ ഏറ്റവും മെച്ചപ്പെട്ട കണക്കാക്കലനുസരിച്ച് ഏകദേശം 24 ലക്ഷം ഇറാഖികള്‍ 2003 ലെ അധിനിവേശത്തിന് ശേഷം കൊല്ലപ്പെടുകയുണ്ടായി.

ഇറാഖികളുടെ മരണ സംഖ്യ ചരിത്രപരമായ ഒരു തര്‍ക്കത്തിലേക്ക് എത്തിയിട്ടില്ല. കാരണം കൊലപാതകം ഇപ്പോഴും തുടരുകയാണല്ലോ. 2014 ല്‍ ഇറാഖിലേയും സിറിയയിലേയും ധാരാളം പ്രധാന നഗരങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലായി. അമേരിക്ക വിയറ്റ്നാമില്‍ നടത്തിയ ആക്രമണത്തിന് ശേഷം അതിനേക്കാള്‍ വലിയ ആക്രമണമാണ് ഈ നഗരങ്ങളില്‍ അമേരിക്ക നടത്തിയത്. 105,000 ബോംബുകളും മിസൈലുകളും വര്‍ഷിക്കപ്പെട്ടതിനാല്‍ Mosul ഉം ഇറാഖിലേയും സിറിയയിലേയും ധാരാളം നഗരങ്ങള്‍ വെറും rubble ആയി.

ഒരു ഇറാഖി കുര്‍ദിഷ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് 40,000 സാധാരണക്കാര്‍ മൊസൌളില്‍ തന്നെ മരിച്ചിട്ടുണ്ട്. ധാരാളം ശവശരീരങ്ങള്‍ rubbleക്ക് അടിയിലാണ്. അടുത്തകാലത്ത് നടത്തിയ rubble നീക്കാനുള്ള ഒരു ശ്രമത്തില്‍ 3,353 ല്‍ അധികം ശവശരീരങ്ങള്‍ കണ്ടെത്തി. അതില്‍ 20% ISIS ഭീകരരുടേതും 80% സാധാരണക്കാരുടേതുമാണ്. മൊസൌളില്‍ കാണാതായ 11,000 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല എന്ന് അവരുടെ കുടുംബങ്ങള്‍ പറയുന്നു.

അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും 2001 ന് ശേഷം യുദ്ധം നടത്തുന്ന രാജ്യങ്ങളില്‍ ഇറാഖിലാണ് epidemiologists അംഗോള, Bosnia, the Democratic Republic of Congo, Guatemala, Kosovo, Rwanda, Sudan, Uganda തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധരംഗത്ത് നിന്ന് പഠിച്ച പാഠങ്ങളില്‍ നല്ല രീതിയില്‍ മരണസംഖ്യ പഠനം നടത്തിയത്. ഈ എല്ലാ രാജ്യങ്ങളിലും, ഇറാഖിലും, മുമ്പ് മാധ്യമപ്രവര്‍ത്തകര്‍, സംഘടനകള്‍, സര്‍ക്കാര്‍ തുടങ്ങിയവര്‍ പ്രസിദ്ധപ്പെടുത്തിയ മരണസംഖ്യകളെക്കാള്‍ 5 മുതല്‍ 20 വരെയാണ് ശരിക്കുള്ള മരണ സംഖ്യ.

ഇറാഖിനെക്കുറിച്ച് അത്തരത്തിലുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ അത്യധികം ആദരിക്കപ്പെടുന്ന The Lancet medical journal ല്‍ വന്നു. ഒന്നാമത്തേത് 2004 ലും പിന്നീട് 2006 ലും, 2006 ലെ പഠന പ്രകാരം യുദ്ധത്തിന്റേയും ഇറാഖ് കൈയ്യേറ്റത്തിന്റേയും തുടക്കത്തിലെ 40 മാസത്തില്‍ ആറ് ലക്ഷം ഇറാഖികള്‍ കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. 54,000 എണ്ണം അക്രമാസക്തമായ മരണമായിരുന്നില്ല, എന്നാലും അവയും യുദ്ധവുമായി ബന്ധപ്പെട്ടതാണ്.

US, UK സര്‍ക്കാരുകള്‍ രീതിശാസ്ത്രം ശരിയല്ല എന്നും സംഖ്യകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും പറഞ്ഞ് ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സൈനികമായി ഇടപെടാത്ത രാജ്യങ്ങളിലെ പ്രശ്നങ്ങളില്‍ ഇതുപോലെ നടത്തിയ പഠനങ്ങളെ അവര്‍ ചോദ്യങ്ങളൊന്നുമില്ലാതെ വിവാദങ്ങളില്ലാതെ അംഗീകരിച്ചിരുന്നു. അവരുടെ ശാസ്ത്ര ഉപദേശികളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ 2006 ലെ ലാന്‍സെറ്റ് റിപ്പോര്‍ട്ട് “ശരിയാകാനാണ് സാദ്ധ്യത” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വകാര്യമായി സമ്മതിച്ചു. എന്നാല്‍ അതിന്റെ നിയമപരവും രാഷ്ട്രീയവുമായ കുഴപ്പം കാരണം ഈ റിപ്പോര്‍ട്ട് തള്ളിക്കളയാനായി അമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാരുകള്‍ ദോഷപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

2015 ലെ Physicians for Social Responsibility റിപ്പോര്‍ട്ട്, Body Count: Casualty Figures After 10 Years of the ‘War on Terror” പറയുന്നത് 2006 Lancetപഠനം ഇറാഖിലെ മറ്റ് മരണ റിപ്പോര്‍ട്ടുകളെക്കാള്‍ കൂടുതല്‍ വിശ്വാസയോഗ്യമായതാണെന്നാണ്. അവര്‍ ആ റിപ്പോര്‍ട്ടിന്റെ robust study design, ഗവേഷണ സംഘത്തിന്റെ പരിചയസമ്പത്തും സ്വതന്ത്ര നിലപാടും, മരണച്ചിന് ശേഷം കുറഞ്ഞ സമയത്തില്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്യുന്നതും ഇറാഖില്‍ നടക്കുന്ന അക്രമത്തെക്കുറിച്ചുള്ള മറ്റ് നടപടികളും എടുത്തുപറയുന്നുണ്ട്.

ലാന്‍സെറ്റ് പഠനം നടത്തിയ് 11 വര്‍ഷം മുമ്പാണ്. യുദ്ധവും അധിനിവേശവും നടന്ന് വെറും 40 മാസങ്ങള്‍ക്ക് ശേഷം. ദാരുണമായി, ഇറാഖ് അധിനിവേശത്തിന്റെ അന്ത്യത്തിലെ മാരകമായ പ്രത്യാഘാതങ്ങള്‍ക്കടുത്തെന്നും എത്തില്ല അത്.

ജൂണ്‍ 2007 ന് ബ്രിട്ടീഷ് ജനഹിതപരിശോധന സ്ഥാപനമായ Opinion Research Business (ORB) ഒരു തുടര്‍ പഠനം നടത്തി. അവരടെ കണക്ക് പ്രകാരം പിന്നീട് 1,033,000 ഇറാഖികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും.

പത്ത് ലക്ഷം ആളുകളെ കൊന്നു എന്നത് ഞെട്ടിക്കുന്ന സംഖ്യയാണ്. 2003 – 2006 കാലത്ത് കൈയ്യേറിയ ഇറാഖില്‍ അക്രമം സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് ലാന്‍സെറ്റ് പഠനം രേഖപ്പെടുത്തുന്നുണ്ട്. അവസാന വര്‍ഷം 328,000 പേര്‍ മരിച്ചു. അതിന് ശേഷമുള്ള വര്‍ഷം 430,000 ഇറാഖികള്‍ കൊല്ലപ്പെട്ടു എന്നാണ് ORB കണ്ടെത്തിയത്. 2006 ന്റെ അവസാനവും 2007 ന്റെ തുടക്കത്തിലും അക്രമം വര്‍ദ്ധിച്ച് വരുന്നു എന്നതിന്റെ തെളിവാണ്.

ബ്രിട്ടീഷ് സന്നദ്ധ സംഘടനയായ Iraq Body Count റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളെ 2006 ലെ ശതമാനവുമായി ഗുണിച്ച് Lancet പഠനത്തിന്റെ estimate നെ Foreign Policy യുടെ “Iraqi Death Estimator” പുതുക്കി. ഈ പ്രൊജക്റ്റ് 2011 സെപ്റ്റംബറില്‍ നിര്‍ത്തലാക്കി. അന്നത്തെ ഇറാഖി മരണത്തിന്റെ കണക്ക് 14.5 ലക്ഷം ആയിരുന്നു.

ജൂണ്‍ 2007 വരെ കൊല്ലപ്പെട്ട 10.33 ലക്ഷത്തെ എടുത്ത്, Iraq Body Count ന്റെ പുതുക്കിയ എണ്ണത്തെ Foreign Policy യുടെ രീതിയനുസരിച്ചുള്ള വ്യതിയാനം ചേര്‍ത്ത രീതി ഉപയോഗിച്ചാല്‍, അമേരിക്കയുടെ നിയമവിരുദ്ധമായ അധിനിവേശം കാരണം 2003 ന് ശേഷം 24 ലക്ഷം പേര്‍ കൊലചെയ്യപ്പെട്ടു എന്ന് നമുക്ക് കണക്കാക്കാം. കുറഞ്ഞത് 15 ലക്ഷം ഇറാഖികള്‍, കൂടിയത് 34 ലക്ഷം ഇറാഖികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാഖിലും 2001 ന് ശേഷം യുദ്ധം ബാധിച്ച രാജ്യങ്ങളിലും അത്യാവശ്യമായി നടത്തേണ്ട കര്‍ക്കശമായ ആധുനീകരിച്ച മരണസംഖ്യ പഠനത്തിന്റെ അത്ര കൃത്യമാവുകയില്ല ഈ കണക്കുകൂട്ടലുകള്‍. എന്നാല്‍ ഞങ്ങളുടെ വിധിന്യായത്തില്‍ നമുക്ക് കിട്ടാവുന്ന ഏറ്റവും കൃത്യമായ മൂല്യനിര്‍ണ്ണയം ഉണ്ടാക്കണമെന്നത് വളരെ പ്രധാനപ്പെട്ടതാണ്.

സംഖ്യകള്‍ സംഖ്യകളാണ്, പ്രത്യേകിച്ച് അത് ദശലക്ഷം എന്ന തോതില്‍ വര്‍ദ്ധിക്കുമ്പോള്‍. കൊല ചെയ്യപ്പെട്ട ഓരോ മനുഷ്യനും പ്രതിനിധാനം ചെയ്യുന്നത് മറ്റാരുടേയോ പ്രീയപ്പെട്ട ഒരാളാണ് എന്ന കാര്യം ദയവ് ചെയ്ത് ഓര്‍ക്കുക. അവര്‍ അമ്മമാര്‍, അച്ഛന്‍മാര്‍, ഭര്‍ത്താക്കന്‍മാര്‍, ഭാര്യമാര്‍, മക്കള്‍ ഒക്കെയാണ്. ഒരു മരണം ഒരു സമൂഹത്തെ മൊത്തം ആഘാതമാണ്, ഒന്നിച്ച്. അത് ഒരു രാജ്യത്തേയും ഒന്നായി ആഘാതമേല്‍പ്പിക്കുന്നു.

ഇറാഖ് യുദ്ധത്തിന്റെ 16 ആം വര്‍ഷത്തിലേക്ക് കടക്കുകയാണ് നമ്മള്‍.

— സ്രോതസ്സ് commondreams.org by Medea Benjamin, Nicolas J S Davies


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s