ആധാര്‍ നിര്‍ണ്ണയിക്കലിന് UIDAI CEO ശ്രമിച്ചു, പക്ഷേ 19% വും പരാജയപ്പെട്ടു

സര്‍ക്കാര്‍ സേവനങ്ങളില്‍ ആധാര്‍ അടിസ്ഥാനമായ ബയോമെട്രിക് നിര്‍ണയ സംവിധാനം 12% പ്രാവശ്യവും പരാജയപ്പെടുമ്പോള്‍ UIDAI CEO Ajay Bhushan Pandey സുപ്രീം കോടതിക്ക് കൊടുത്ത രേഖ ഈ ഏജന്‍സിക്ക് ദോഷമായാണ് ഫലിക്കുന്നത്. പാണ്ഡേയുടെ ആധാര്‍ വിവരങ്ങള്‍ അഞ്ച് ശ്രമങ്ങളില്‍ ഒന്നെന്ന രീതിയിലാണ് നിര്‍ണ്ണയിക്കല്‍ പരാജയപ്പെട്ടത്.

26 നിര്‍ണ്ണയിക്കല്‍ ശ്രമം ആണ് ഈ കാലയളവില്‍ നടത്തിയത്. ഒരെണ്ണം ഒരു ടെലികോം കമ്പനിയില്‍ നിന്നും, 8 എണ്ണം രണ്ട് വ്യത്യസ്ഥ ബാങ്കുകളില്‍ നിന്നും, ബാക്കി 17 എണ്ണം UIDAI EKYC, ആഭ്യന്തര നിരീക്ഷണവും സേവനങ്ങളിലും നിന്നാണ്. 5 എണ്ണം പരാജയപ്പെട്ടു. ഈ കാലയളവിലെ മൊത്തം ശ്രമത്തിന്റെ 19.2% വരും അത്.

ഒരു പ്രാവശ്യമേ ബയോമെട്രിക് നിര്‍ണ്ണയത്തിന് ശ്രമിച്ചുള്ളു

26 പ്രാവശ്യത്തെ ശ്രമത്തില്‍ ഒരു പ്രാവശ്യമേ ബയോമെട്രിക് നിര്‍ണയിക്കല്‍ ഉപയോഗിച്ചുള്ളു എന്നതാണ് രസകരമായ കാര്യം. (ബയോമെട്രിക് നിര്‍ണയിക്കലിനെ ആധാറിന്റെ ഏറ്റവും മഹത്തരമായ കാര്യമായാണ് പാണ്ഡേ വിശേഷിപ്പിക്കുന്നതെങ്കിലും). സ്വകാര്യ ബാങ്കില്‍ നിന്നാണ് ഈ ശ്രമം നടത്തിയത്. അതിന് ലഭിച്ച ഫലം error code 330. UIDAI യുടെ വെബ് സൈറ്റ് പ്രകാരം ഈ പ്രശ്നത്തിന്റെ വിശദീകരണം, “Biometrics locked by Aadhaar holder” എന്നാണ്.

UIDAI CEO തന്നത്താനെ തന്നെ സ്വന്തം ബയോമെട്രിക് പൂട്ടുന്നത് ആരെയും നഷ്ടപ്പെടുകയില്ല എന്നതിന്റെ വിരോധാഭാസം ആണ് – അതായത് അവ ആധാര്‍ നിര്‍ണയിക്കലിന് വേണ്ടി ഉപയോഗിക്കാന്‍ കഴിയില്ല. ആധാറിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പരാതിക്കാര്‍, ആധാറിന്റെ ബയോമെട്രിക് വശത്തെക്കുറിച്ച്, സ്വകാര്യതയുടെ ലംഘനം മുതല്‍ ബയോമെട്രിക് ചേരാത്തതിനാല്‍ സാമൂഹ്യ സേവനങ്ങളില്‍ നിന്ന് ഒഴുക്കാവക്കപ്പെടുന്നതിന്റെ അപകടസാദ്ധ്യത വരെയുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ധാരാളം വ്യാകുലതകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ ബയോമെട്രിക് ഡാറ്റ കൂട്ടിച്ചോര്‍ക്കുന്നതോടെ ഈ അപകട സാദ്ധ്യത വര്‍ദ്ധിക്കുകയേയുള്ളു. നിര്‍ണയിക്കുമ്പോള്‍ തെറ്റായി ഫലം വിജയിച്ചു എന്നും കാണിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും.

നിര്‍ണയിക്കലിന്റേയും തെളിയിക്കലിന്റേയും വിവിധ ബദലുകള്‍ ഉപയോഗിക്കാം എന്നതുകൊണ്ട് ഇതൊരു പ്രശ്നമല്ല എന്നാണ് UIDAI അവകാശപ്പെടുന്നത്. ബാങ്കുകളില്‍ ബയോമെട്രിക് നിര്‍ണയിക്കലിന്റെ വിജയ തോത് മെച്ചപ്പെട്ടതാണ്. (അത് 2017 ഉം 2018 ഉം 95.1% ആയിരുന്നു.) പാണ്ഡേ നിര്‍ണയിക്കലിന്റെ ബദല്‍ രൂപങ്ങളൊന്നും ശ്രമിച്ചില്ല. ആ ബാങ്ക് മറ്റൊരു തരത്തിലുമുള്ള നിര്‍ണയിക്കല്‍ അപേക്ഷയും കൊടുത്തില്ല.

OTP രീതിയും നാല് പ്രാവശ്യം പരാജയപ്പെട്ടു

മറ്റ് സ്വകാര്യ ബാങ്കുകളില്‍ നിന്ന് പോയ നിര്‍ണയിക്കല്‍ അപേക്ഷകളില്‍ നിന്ന് അതേ ദിവസം തന്നെയാണ് മറ്റ് നാല് പരാജയങ്ങളുമുണ്ടായത്. അതായത് ബാങ്കിങ് ഇടപാട്/KYC ക്ക് വേണ്ടി പാണ്ഡേയുടെ ആധാര്‍ വിവരങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ എട്ടില്‍ അഞ്ച് ശ്രമങ്ങളും പരാജയപ്പെട്ടു. ഇത് UIDAI യുടെ കണക്കില്‍ നിന്ന് വളരെ അകലെയായ ഒന്നാണ്.

ഈ ശ്രമങ്ങള്‍ നടത്തിയത് OTP രീതിയിലാണ് (26 ശ്രമങ്ങളില്‍ 25 എണ്ണവും അങ്ങനെയായിരുന്നു). ഈ ബാങ്കില്‍ നിന്ന് നടത്തിയ എല്ലാ 7 നിര്‍ണയിക്കലും 1 മിനിട്ട് 51 സെക്കന്റ് ഇടവേളകളിലായിരുന്നു നടന്നത്. മൂന്ന് ശ്രമങ്ങള്‍ വിജയകരമായിരുന്നു. നാലെണ്ണം error code 400 നല്‍കിക്കൊണ്ട് പരാജയപ്പെട്ടു. ഈ error code ന്റെ വിശദീകരണം “OTP validation failed” എന്നാണ്.

പരാജയത്തിന്റെ കാരണം ഇതാകുന്നത് വളരെ വിചിത്രമാണ്. കാരണം വളരെ ചെറിയ ഇടവേളകളില്‍ പല പ്രാവശ്യം ആണ് പരാജയം സംഭവിച്ചിരിക്കുന്നത്. (ചിലത് വിജയപ്രദവുമായിരുന്നു). ആധാര്‍ നിര്‍ണയിക്കലിന്റെ ബദല്‍ മാര്‍ഗ്ഗങ്ങളും പരാജയ അതീതമല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇത് സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചും ഒഴുവാക്കലുകളുടെ സാദ്ധ്യത കുറക്കുമെന്നതിനെക്കുറിച്ചും ആളുകളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയില്ല.

— സ്രോതസ്സ് thequint.com by Vakasha Sachdev

(This article was first published on The Quint and has been translated and re-published with permission.)


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s