പുതിയ ദരിദ്ര ജനങ്ങളുടെ സമരത്തി(Poor People’s Campaign)ന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ നടന്ന സത്യാഗ്രഹ സമരങ്ങളില്‍ 1,000 ന് അടുത്ത് ആളുകളെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ആയിരക്കണക്കിന് താഴ്ന്ന ശമ്പളം വാങ്ങുന്ന തൊഴിലാളികളും, പുരോഹിതന്‍മാരും, സാമൂഹ്യപ്രവര്‍ത്തകരും 40 സംസ്ഥാനങ്ങളില്‍ sit-ins, ജാഥകള്‍, ഒക്കെ നടത്തി. North Carolinaയിലെ Raleigh ല്‍ ആളുകള്‍ കൈപിടിച്ച് പാട്ട് പാടി North Carolina Legislative Building ന് മുമ്പിലെ ഗതാഗതം തടസപ്പെടുത്തി. സാമ്പത്തിക അസമത്വം, സൈനികവല്‍ക്കരണം, വംശീയ അനീതി എന്നിവക്ക് എതിരെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ആദ്യത്തെ Poor People’s Campaign നടത്തിയതിന് 50 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അതേ ആവശ്യങ്ങള്‍ക്കായി താങ്കളാഴ്ചത്തെ സമരം നടക്കുന്നത്.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.