$21 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തെക്കുറിച്ച് കിഴക്കന്‍ New Orleans ല്‍ നടത്തിയ പൊതു വിചാരണയില്‍ ഊര്‍ജ്ജക്കമമ്പനിയായ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു എന്ന് New Orleans ലെ മാധ്യമമായ The Lens വ്യക്തമാക്കി. “Clean Energy. Good Jobs. Reliable Power” എന്ന് എഴുതിയ ഒരേ തരം ടി ഷര്‍ട്ട് ധരിച്ച ഡസന്‍ കണക്കിന് ആളുകളാണ് വിചാരണക്കെത്തിയത്. “യോഗത്തിന് മുഴുവന്‍ സമയവും പങ്കെടുക്കാനും ആരെങ്കിലും കാറ്റാടിക്കും സൌരോര്‍ജ്ജത്തിനും എതിരെ അഭിപ്രായം പറയുമ്പോള്‍ കൈയ്യടിക്കാനും അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു,” എന്ന് ആ കൂട്ടത്തിലെ ഒരാള്‍ പറഞ്ഞു. Entergy ഊര്‍ജ്ജ നിലയത്തിന് മാര്‍ച്ചില്‍ New Orleans City Council അംഗീകാരം കൊടുത്തു. ഈ പദ്ധതി തടയാന്‍ പരിസ്ഥിതി സംഘങ്ങള്‍ കേസ് കൊടുത്തു. സ്ഥലമില്ല എന്ന കാരണത്താല്‍ ഈ സംഘടനാ പ്രവര്‍ത്തകരെ യോഗത്തില്‍ പങ്കടുപ്പിച്ചില്ല.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.