പ്രസിഡന്റ് ഒബാമ ട്രഷറി സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്ത ജാക്ക് ലൂവിനെ (Jack Lew) മുമ്പത്തെ വാള്‍സ്ട്രീറ്റ് ബന്ധത്തിന്റെ പേരില്‍ സെനറ്റില്‍ ചോദ്യം ചെയ്തു. സിറ്റി ഗ്രൂപ്പില്‍ (Citigroup) ജോലി ചെയ്യുമ്പോള്‍, അവര്‍ക്ക് നികുതിദായകരുടെ ശതകോടിക്കണക്കിന് ഡോളര്‍ ധനസഹായം ലഭിച്ച് മാസങ്ങള്‍ക്കകം ബോണസായി 10 ലക്ഷം ഡോളര്‍ കൈപ്പറ്റിയതിനെ ജാക്ക് ലൂ ന്യായീകരിച്ചു. ഒബാമ തന്നെ “ലോകത്തിലെ ഏറ്റവും വലിയ നികുതി തട്ടിപ്പ്” എന്ന് വിശേഷിപ്പിച്ച കെയ്മന്‍ ദ്വീപ് (Cayman Islands) നിക്ഷേപങ്ങളില്‍ ജാക്ക് ലൂ ലക്ഷക്കണക്കിന് ഡോളര്‍ സ്വന്തം പണം നിക്ഷേപിച്ചതിനേയും സെനറ്റംഗങ്ങള്‍ ചോദ്യം ചെയ്തു. തകരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന hedge fund ല്‍ നിക്ഷേപിച്ച് ഭവനവായ്പാ പ്രതിസന്ധിയില്‍ നിന്ന് ലാഭമുണ്ടാക്കുന്ന യൂണിറ്റിന്റെ മേലധികാരിയായാണ് സിറ്റി ഗ്രൂപ്പില്‍ അയാള്‍ ജോലി ചെയ്തിരുന്നത്. ഉട്ടായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ Orrin Hatch ഉം ലൂവിനെ ചോദ്യം ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
OLD
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.