ആധാറിനെ(UID) ഓര്‍ത്ത് നാം എന്തുകൊണ്ട് വേവലാതിപ്പെടണം?

Aadhaar is an Attemp To Turn Everyone Into a Customer
Dr Usha Ramanathan

പുതിയ കാര്യങ്ങള്‍ വരുന്നു, ചില പഴയ കാര്യങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഉദാഹരണത്തിന് കത്ത്. ഇന്റര്‍നെറ്റ് മെയില്‍ അതിനെ മാറ്റി. ടെലഗ്രാം ഇല്ലാതെയായി. ടെലഗ്രാമിന്റെ സംസ്കാരം നമുക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ദക്ഷത നഷ്ടപ്പെട്ടില്ല. നാം ഇത്തരത്തിലുള്ള തകര്‍ക്കലിനെ അംഗീകരിക്കണം.

നാശത്തിനായുള്ള തകര്‍ക്കല്‍. ഇതിനകം നിലനില്‍ക്കുന്ന ഒന്നിനെ നശിപ്പിക്കാനായുള്ളവയാണ് അത്. അതിനെ മാറ്റി പുതിയതിനെ വെക്കുന്നു. കാരണം ഒരു ambitious വ്യക്തി പുതിയത് വെക്കാന്‍ ആഗ്രഹിക്കുന്നു. ഉദാ, UID.

ആധാര്‍ എന്നത് പൊതുവായിരിക്കേണ്ട ഒന്നിനെ സ്വകാര്യവല്‍ക്കരിക്കുന്നു.
2003. ആധാര്‍ ട്രസ്റ്റ് രൂപീകരിക്കുന്നു.. നീലകാനി ബാംഗ്ലൂര്‍ ടാസ്ക് ഫോഴ്സിന്റെ ചെയര്‍മാന്‍. ഒരു ലോഗോയും പേരും കണ്ടുപിടിക്കാനായി മല്‍സരം നടത്തി. അതില്‍ നിന്ന് കണ്ടെത്തിയ പേരാണ് ആധാര്‍.
unique identity അല്ല UID. അത് unique identification ആണ്. അതാണ് അതിന്റെ ലക്ഷ്യം. നമ്മേ Identify ചെയ്യുകയാണ്. അല്ലാതെ നമുക്ക് ഒരു identity നല്‍കാനല്ല.
2009 ല്‍ ആണ് UIDAI തുടങ്ങുന്നത്. സര്‍ക്കാരിന്റെ ഡാറ്റ standardize ചെയ്യുകയാണ് ലക്ഷ്യം. റേഷന്‍ കാര്‍ഡിനേയും വോട്ടര്‍ ഐഡിയേയും അതിനായി തെരഞ്ഞെടുത്തു.
ഡാറ്റാബേസ് അവര്‍ തന്നെ പരിപാലിക്കുമെന്നും ഉടമയായിരിക്കുമെന്ന് അവര്‍ പറഞ്ഞു.
ബയോമെട്രിക്കിനെ unique identifier ആയി ഉപയോഗിക്കുമെന്ന് സെപ്റ്റംബര്‍ 2009 ല്‍ അവര്‍ പറഞ്ഞു. അതെങ്ങനെ ചെയ്യണമെന്ന് ബയോമെട്രിക്ക് std committee പറയും.
UIDAI അത് നിര്‍ബന്ധിതമാക്കില്ല. പക്ഷേ മറ്റ് ഏജന്‍സികള്‍ക്ക് വേണമെങ്കിലാകാം.
സര്‍ക്കാരിന്റെ സഹായത്തോടെയാവും ആളുകളെ പട്ടികയില്‍ കയറ്റുകയും ഡാറ്റാബേസ് നിര്‍മ്മിക്കുകയും ചെയ്യുക. സ്ഥിരതയെത്തിക്കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിന്റെ സഹായം ആവശ്യമില്ല.
ജനുവരി 2011. നീലകാനി കമ്മറ്റി ചെയര്‍മാനായി.
2008 ഡിസംബറില്‍ NPCI രൂപീകരിച്ചു. national payment corporation of india. അത് RBI കീഴിലല്ല. അത് ഒരു ബാങ്കല്ല. അവര്‍ പറയുന്നത് അതൊരു ലാഭത്തിനല്ലാത്ത കമ്പനിയാണെന്നാണ്. companies act അനുസരിച്ചാണ് അത് രജിസ്റ്റര്‍ ചെയ്തത്. ഒരു സ്വകാര്യ സ്ഥാപനം പോലെ അത് പ്രവര്‍ത്തിക്കും. അതിന്റെ ആദ്യത്തെ ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയായിരുന്നു.

സോഫ്റ്റ്‌വെയര്‍ രംഗത്തെ സുഹൃത്തുക്കള്‍ പറയുന്നത് 50 വയസുവരെ അവര്‍ സോഫ്റ്റ്‌വെയര്‍ പണികള്‍ ചെയ്യും. പിന്നീട് രാജ്യത്തെ പ്രവര്‍ത്തിപ്പിക്കും എന്നാണ്.

KYC പ്രധാനപ്പെട്ടതാണ്.

national population register. വീട്ടിലെ ആളുകളുടെ രക്തബന്ധത്തെക്കുറിച്ച് ഡാറ്റ ശേഖരിക്കുന്നവര്‍ ചോദിക്കുന്നു. എന്തിന്? ഈ വിവരങ്ങള്‍ national population register ല്‍ കയറ്റുന്നു. national population register ന് വേണ്ടിയുള്ള പൌരന്റെ നിര്‍വ്വചനം വളരെ പ്രശ്നമുള്ളതാണ്.

UIDAI ഉപഭോക്താക്കളെ ആവശ്യപ്പെടുന്നു.
നോട്ട് നിരോധനത്തിന് ശേഷം പൌരന്‍മാരില്ലാതായിരിക്കുകയാണ്. ഉപഭോക്താവാണ് കേന്ദ്രത്തില്‍. രാഷ്ട്രം പൌരന്റെ മുകളില്‍ ഉപഭോക്താവിനേ സ്വീകരിച്ചിരിക്കുന്നു. ആളുകള്‍ ക്യൂവില്‍ നിന്ന് ചാകുന്നു. അവര്‍ അതിനെ വിളിക്കുന്നത് disturbing inconveniece എന്നാണ്. മരണം ഒരു inconveniece അല്ല.

ഈ ഡാറ്റാ കൈവശം വെച്ചിരിക്കുന്നവര്‍ cia, fbi തുടങ്ങിയവരുമായി അടുപ്പമുള്ളവരാണ്.
എന്തുകൊണ്ട് വിദേശ കമ്പനികള്‍ക്ക് നമ്മുടെ ഡാറ്റ കൊടുക്കുന്നു, RTI mathew. ഉത്തരം, ഈ കമ്പനികള്‍ വിദേശികളാണോ സ്വദേശികളാണോ എന്നറിയാന്‍ കഴിയുന്നില്ല. അവര്‍ക്ക് ഇന്‍ഡ്യന്‍ വിലാസമാണുള്ളത്.
ispirt.in – round table of software professionals . 2013 setup.

UID പ്രൊജക്റ്റിന്റെ ആദ്യത്തെ റിപ്പോര്‍ട്ട് 2006 ല്‍ വിപ്രോ ആണ് പ്രസിദ്ധപ്പെടുത്തിയത്. നമുക്ക് ഒരു തരത്തിലുള്ള ഐഡന്റിറ്റി നമ്പര്‍ വേണം. അത് സാര്‍വ്വലൌകികവും ubiquitus ഉം ആകണം. എല്ലാവര്‍ക്കും അത് വേണം. എല്ലാ ഡാറ്റാബേസിലും അതുണ്ടാവണം. അങ്ങനെയാണ് ഈ നിര്‍ബന്ധിത അവസ്ഥ വന്നത്.

2011 TAGUP റിപ്പോര്‍ട്ട്. technology advisory group on unique projects.
5 റവന്യൂ ധാരകളെക്കുറിച്ചുള്ളതാണിത്. അതില്‍ good and services tax ഉം ഉള്‍പ്പെടുന്നു.

good and services tax network. tech and banking വ്യവസായങ്ങള്‍ സംയോജിച്ചത്.

TAGUP ന്റെ ചെയര്‍മാന്‍ നീലകനിയായിരുന്നു. അതില്‍ പറയുന്നത്, national information utilities സൃഷ്ടിക്കും. സര്‍ക്കാരിന്റെ പക്കല്‍ ധാരാളം ഡാറ്റയുണ്ട്. ശേഖരിക്കുക, പരിപാലിക്കുക, ഉപയോഗിക്കുക എന്നീ ആവശ്യത്തിനായി സര്‍ക്കാര്‍ ആ ഡാറ്റ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കണം. സ്വകാര്യ കമ്പനികള്‍ പൊതു താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുന്നു, ലാഭം ഉണ്ടാക്കുന്നു.

rebooting india – നീലകാനി.

National information utilities നിര്‍മ്മിക്കുന്നതിനെക്കുറിച്ച് 2012 പ്രണാബ് മുഖര്‍ജി ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. GSTN നെ ഒരു NIU ആയി പ്രഖ്യാപിച്ചു.
500 കോടി invoices ആണ് ഇന്‍ഡ്യയിലെ സംവിധാനത്തിലേക്കെത്തുന്നത്.
niu ന്റെ 49% സര്‍ക്കാരും, 51% സ്വകാര്യവുമാണ്. hdfc, icici, മറ്റ് 5 കമ്പനികള്‍.
national information utility യുടെ ഒരു illustration ആയ അത് UIDAI യെ ഉപയോഗിക്കുന്നു

wiproയുടെ റിപ്പോര്‍ട്ടില്‍ അവര്‍ 2 കാര്യങ്ങളാണ് പ്രശ്നമെന്ന് പറയുന്നത്. 1. നിയമം, 2. സ്വകാര്യത. നിയമില്ല എന്ന വിമര്‍ശനം വര്‍ദ്ധിക്കുന്നു.

2010 ല്‍ അവര്‍ പാര്‍ളമെന്റില്‍ നിയമം കൊണ്ടുവന്നു. ഒരു standing committee ക്ക് കൊടുത്തു. അവര്‍ രണ്ട് നിയമങ്ങളും പ്രൊജക്റ്റ് തന്നെയും തള്ളിക്കളഞ്ഞു.
നിയമത്തിന് ഒന്നും സംഭവിച്ചില്ല.
പൊതു സമൂഹം പ്രതിഷേധം
അതുകൊണ്ട് അവര്‍ UIDAIക്ക് പുറത്ത് ചിലത് നിര്‍മ്മിച്ചു. UIDAI ഡാറ്റാബേസ് ഉപയോഗിക്കുകയും, എന്നാല്‍ rti, cag etc ബാധിക്കാത്തതുമായത്. എന്നാല്‍ അവര്‍ക്ക് ഒരു സ്വകാര്യ കമ്പനി നിര്‍മ്മിക്കാനാവില്ല എന്നത് മനസിലാക്കുക.

India stack – ispirt ന്റെ പ്രൊജക്റ്റാണ്. UIDAI ഡാറ്റാബേസിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്ഫോം (തട്ട്) ആണത്. അതിന് മുകളില്‍ നിന്ന് ധാരാളം ആപ്പുകള്‍ നിര്‍മ്മിക്കാം.

2009 – ആദ്യത്തെ തുറന്ന api. ആദ്യത്തെ നമ്പര്‍ നിര്‍മ്മിക്കുന്നതിനും മുമ്പാണിത്.
e-kyc
NPCI ആധാര്‍ അടിസ്ഥാനത്തിലുള്ള പണമടക്കല്‍ സംവിധാനം. bridge payments.
2012-2015 – ഫലമൊന്നും കണ്ടില്ല.
2015 esign, digilocal
പെട്ടെന്ന് UPIയുമായി NPCI പ്രത്യക്ഷപ്പെട്ടു .
ഈ ഉപകരണങ്ങളുപയോഗിച്ച് നിങ്ങളെന്ത് ചെയ്യും, എന്തുകൊണ്ട്?

Fintech കമ്പനികള്‍
ഇപ്പോള്‍ പണം നീങ്ങുന്നത് cashless, paperless, presenseless ആയി esign ekyc, digilocker യിലൂടെയാണ്
GSTN db ക്ക് ഒരു ചെറിയ ബിസിനസുകാരനെ തിരിച്ചറിയാം. അയാളുടെ അപകടസാദ്ധ്യ പരിശോധിക്കാം. പണം കടം കൊടുക്കാന്‍ യോഗ്യനാണോ എന്ന് നോക്കാം. നല്ല അപകടസാദ്ധ്യതയാണോ മോശം അപകടസാദ്ധ്യതയാണോ എന്ന് അറിയാം. അവര്‍ക്ക് നമ്മേ കാണാം.
presenceless എന്നാല്‍ നിങ്ങള്‍ ആരോടാണ് ഇടപാട് നടത്തുന്നതെന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയില്ല. നിങ്ങള്‍ക്ക് അസാധുവാക്കാനാവില്ല.
അധികാരമില്ലാത്ത അവസ്ഥയുണ്ടാകുന്നത് നിങ്ങള്‍ക്കൊരു ട്രാക്കുള്ളതുകൊണ്ടാണ്. പണത്തെ നിയന്ത്രിക്കുന്ന ആളാകും ഡാറ്റയേയും നിയന്ത്രിക്കുക.
ഇന്‍ഡ്യയെ ഡാറ്റാ സമ്പന്നമായ രാജ്യമായി മാറ്റുക.
axis bank വ്യക്തി – executives director retail banking axis bank. മിടുക്കന്‍(smart) വാച്ചുകള്‍
UIDAIയുമായി axis ന് വളരെ അടുപ്പമുണ്ട്.
2016. ഇന്‍ഡ്യയുടെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള Credit Suisse റിപ്പോര്‍ട്ട്. നിലകാനിയാണ് അതിന് ആമുഖമെഴുതിയത്.
ജനങ്ങള്‍ക്ക് സ്വകാര്യത അവകാശമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു
[47:00]
അടിയന്തിരാവസ്ഥ കാലത്തും അവര്‍ അതാണ് പറഞ്ഞത്.
നിങ്ങളുടെ ചില സ്വകാര്യതകള്‍ ന‍‍ഷ്ടപ്പെടുമെന്ന് നിങ്ങളെ വിശ്വസിപ്പിക്കണമെങ്കില്‍. ഏതൊക്കെ സ്വകാര്യത നഷ്ടപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നത് എന്റെ തീരുമാനമാകണം.
എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും uid നിര്‍ബന്ധമാക്കാന്‍ UIDAI ആഗ്രഹിക്കുന്നു. finance, sebi, rbi, petroleum etc

evalgelizing. എങ്ങനെയാണ് അവ ഉപയോഗിക്കുന്നത് എന്ന് പഠിപ്പിക്കുക.
UIDAI ആള്‍ക്കാര്‍ india stack നിര്‍മ്മിക്കാനായി സന്നദ്ധത പ്രവര്‍ത്തനമാണ് നടത്തുന്നത്.
നീലകാനി UIDAI ല്‍ നിന്ന് പുറത്തുപോയി.
ശ്രീകാന്ത് പുറത്ത് വന്ന് Khosla labs തുടങ്ങി.
എല്ലാം സന്നദ്ധ പ്രവര്‍ത്തനമാണ്. ഒരു stake ഉം അതിലില്ല. എന്നാല്‍ അവര്‍ക്ക് ഒരു വരുമാനം വേണമല്ലോ. എവിടെ നിന്നാണ് അത് വരുന്നത്?
സഞ്ജയ് ജെയിനും പ്രമോദ് വര്‍മ്മയും EkStep ന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ philanthropy ആണ് ആ കമ്പനി. philanthropers എന്ന് പറയുന്നത് നന്ദന്‍ നീലകാനി, രോഹിണി നീലകാനി തുടങ്ങിയവരാണ്. ഇത് ഒരു kabal നിര്‍മ്മിക്കുന്നത് പോലെയാണ്.

മില്ലേനിയം ബഗ്ഗിന് ശേഷം MP scandel(ബ്രിട്ടണിലെ expenditure scandel) പുറത്തുകൊണ്ടുവന്ന heather brooks. അവരുടെ പുസ്തകം 2002 ലെ eu യോഗംത്തില്‍ ടെക് കമ്പനികള്‍ വന്ന് അവരോട് പറയുന്നത്, തങ്ങള്‍ വളരെ പ്രധാനപ്പെട്ട ശക്തികളാണെന്നാണ്. നമുക്ക് പരസ്പരം സഹായിക്കാം.
അതിന് ശേഷം ധാരാളം വികസ്വര രാജ്യങ്ങളില്‍ e governance വലിയ ഒരു കാര്യമായി.
ആരാണ് ഇന്‍ഡ്യയുടെ e-governance റിപ്പോര്‍ട്ട് എഴുതിയത് എന്നറിയാമോ? സാം പിട്രോഡയും നന്ദന്‍ നീലകാനിയും. അത് ആഗോള സമ്മര്‍ദ്ദമായിരുന്നു.
2008 ലെ തകര്‍ച്ചക്ക് ശേഷം സാങ്കേതിക കമ്പനികള്‍ മറ്റ് രംഗങ്ങളില്‍ ബിസിനസിനായി നോട്ടമിട്ടു. സര്‍ക്കാരിനെ ഒരു ഉപഭോക്താവാക്കുക എന്നതിനേക്കാള്‍ വലിയ എന്ത് ബിസിനസാണ് ഉണ്ടാകാന്‍ പോകുന്നത്?

cashless ആകാന്‍ വേണ്ടിയായിരുന്നോ നോട്ട് നിരോധനം നടത്തിയത്? നോട്ട് നിരോധനം നടത്തിയപ്പോള്‍ ചെയ്ത ഒരു opportunism ആണ് അത്. UP തെരഞ്ഞെടുപ്പ്, അങ്ങനെ കള്ളപ്പണമല്ലാത്ത ധാരാളം കാര്യങ്ങള്‍.
രാജസ്ഥാനില്‍ ആളുകള്‍ പറയുന്നത് ഒട്ടകത്തിന്റെ turd നല്ല വിരലടയാളമുണ്ടാക്കുമെന്നാണ്. വിരലടയാളം നിര്‍മ്മിക്കാന്‍ അത് ഉപയോഗിക്കുന്നു.

മൊത്തവും outsourced ആണ്. മൊത്തവും ഒരു നിരീക്ഷണവും ഇല്ലാത്തതാണ്. ഒരിക്കലും ഓഡിറ്റ് ചെയ്യുന്നില്ല.
ഗോവയില്‍, ഒരു കുട്ടിയെ ബലാല്‍ക്കാരം ചെയ്തു. cbi അന്വേഷണം. ഭിത്തിയില്‍ നിന്ന് വിരലടയാളം കിട്ടി. cbi പ്രാദേശിക മജിസ്ട്രേറ്റിന്റെ അടുത്തുപോയി ഗോവയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരുടെ ബയോമെട്രിക്ക് കിട്ടായായി അപേക്ഷ കൊടുത്തു. ഉത്തരവ് കിട്ടി. UIDAI ക്ക് പേടിയായി. മുംബേ ഹൈക്കോടയില്‍ പോയി. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനവകാശം അവര്‍ക്കുണ്ടെന്നും അതിനാല്‍ ബയോമെട്രിക്ക് പരിശോധിക്കാനാവില്ലെന്നും കോടതിയെ ധരിപ്പിച്ചു. ഫോറന്‍സിക് ഉപയോഗത്തിന് ഉപകാരപ്രദമായ രീതിയിലല്ല അവര്‍ ബയോമെട്രിക് ശേഖരിക്കുന്നത് എന്ന് അറിയിച്ചു. അത് പരിശോധിക്കണമെന്ന് ബോംബേ ഹൈക്കോടതി പറഞ്ഞു. ഈ ലക്ഷ്യത്തിന് അവരുടെ ഡാറ്റാബേസ് കഴിവ്കെട്ടതാണെന്ന് കോടതി പറഞ്ഞു. കഴിവ്കെട്ടതാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് UIDAI തിരുത്തി.
ഉപയോഗിക്കാന്‍ കഴിവുള്ള തരത്തിലല്ല ഞങ്ങള്‍ ഡാറ്റ ശേഖരിക്കുന്നത് എന്നാണ് ഞങ്ങള്‍ പറഞ്ഞത് അവര്‍ പറഞ്ഞു. [പൊട്ടത്തരം] UIDAI സുപ്രീം കോടതിയില്‍ പോയി. സ്വകാര്യതയുടെ പ്രശ്നം അവതരിപ്പിച്ചു. ജഡ്ജിമാര്‍ അത് കേട്ട് പൊട്ടിച്ചിരിച്ചു. [പൌരന്‍മാര്‍ക്ക് സ്വകാര്യത ഇല്ല എന്ന് സുപ്രീം കോടതിയില്‍ വാദിച്ച ടീംസാണ് ഇപ്പോള്‍ തിരിച്ച് പറയുന്നത്.] മാര്‍ച്ച് 2014 ആയിരുന്നു അത്.

2015 aug 11. ഇത് lpg, pds എന്നിവക്ക് മാത്രമേ ബാധകമായുള്ളു. ക്രിമിനല്‍ അന്വേഷണത്തിന് ഡാറ്റ കൊടുക്കണമെന്ന് കോടതി ഉത്തരവുണ്ടെങ്കില്‍ UIDAI ക്ക് ഡാറ്റ കൊടുക്കണമായിരുന്നു. വീണ്ടും പേടിയായി. 13th aug, UIDAI യുടെ വെബ് സൈറ്റില്‍ UBCC യെ കൂട്ടിച്ചേര്‍ത്തു. UIDAI biometric center of cempetence. ഇന്‍ഡ്യയിലെ ജനങ്ങള്‍ ബയോമെട്രിക്കിന് ഒരു വെല്ലുവിളിയാണ്. ഇപ്പോള്‍ ഞങ്ങള്‍ ബയോമെട്രിക്ക് എങ്ങനെ ദേശീയ തിരിച്ചറിയലാക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്താന്‍ പോകുകയാണ്. ഇത് സംഭവിക്കുന്നക് പ്രൊജക്റ്റ് തുടങ്ങി 5 വര്‍ഷം കഴിഞ്ഞാണ്. അതായത് ബയോമെട്രിക്ക് പ്രവര്‍ത്തിക്കുന്നില്ല. റേഷന്‍ കടകളില്‍ ആളുകളെ ഒഴുവാക്കപ്പെടുന്നു. കാരണം അവര്‍ക്ക് റേഷന്‍ സംവിധാനത്തെ തകര്‍ക്കണം. 2010 ലെ UIDAI micro payment നെക്കുറിച്ചുള്ള രേഖ. എല്ലാറ്റിനേയും ബാങ്ക് അകൌണ്ടിലേക്കിടാവുന്ന പണമായി മാറ്റുക. അവര്‍ അതിനെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നാണ് വിളിച്ചത്. നീലകാനി പറയുന്നു, ചോര്‍ച്ച അടക്കുക. [ഈ കള്ളത്തരം മനസിലാക്കാന്‍ എന്താണ് പണം എന്നതിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ കാണുക]

money bill എന്നത് പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ട് 2017 മാര്‍ച്ചില്‍ അവര്‍ ഒരു നിയമം പാസാക്കി. ബയോമെട്രിക്കും കോര്‍ ബയോമെട്രിക്ക് ഡാറ്റയും വ്യത്യസ്ഥമാക്കി. പുതിയ നിയമം അനുസരിച്ച് കോര്‍ ബയോമെട്രിക്ക് ആര്‍ക്കും കാണാനാവാത്തതാണ്. അത് കാണാനാവില്ല, പങ്കുവെക്കാനാവില്ല, ഉപയോഗിക്കാനാവില്ല. രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച കാര്യത്തിനായാലും കോടതി ഉത്തരവുണ്ടായാലും ഒക്കെ അങ്ങനെയാണ്. എന്തിന് നിങ്ങള്‍ക്ക് പോലും നിങ്ങളുടെ കോര്‍ ബയോമെട്രിക്ക് ഡാറ്റാ കാണാനാവില്ല. [അതില്‍ നിന്ന് മനസിലായില്ലേ തട്ടിപ്പാണെന്ന്]

ഈ നിയമം പാസാക്കിയതിന് ശേഷം upcc വെബ് സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി.
നിയമത്തിലൊരിടത്തും ഈ നമ്പര്‍ വിവിധ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഏറ്റവും വിഢിത്തപരമായ കാര്യമാണിത്.
bank of india ചെക്ക്, ഗുണഭോക്താവിന്റെ ആധാര്‍ നമ്പര്‍ ചെക്കില്‍ വേണമെന്ന് ആവശ്യപ്പെടുന്നു. ഈ നമ്പര്‍ എല്ലായിടത്തും പങ്കുവെച്ചാല്‍ എല്ലാവര്‍ക്കും വേണമെങ്കില്‍ അതെടുത്ത് ഉപയോഗിക്കാനാകും. ശരിക്കും നിങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണത്. എന്നാല്‍ ഇപ്പോള്‍ അത് എല്ലായിടത്തുമുണ്ട്.
നിങ്ങളുടെ ബയോമെട്രിക് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല, നിങ്ങളുടെ നമ്പര്‍ എല്ലായിടത്തുമുണ്ട്. എങ്കില്‍ ഈ നമ്പരിന്റെ ശരിക്കുമുള്ള വിലയെന്താണ്? ഒന്നുമില്ല.

ispirt വെബ് സൈറ്റ് കഥ.
1. 2030കളിലെ ഇന്‍ഡ്യ. രാധയും റഹിമിന്റേയും കഥ. panopticon പൂജിക്കുന്നതിന്റെ കഥ.
ജയിലുകളെ മനുഷ്യസ്നേഹപരമാക്കാനുള്ളതാണ് panopticon. അതുകൊണ്ട് തടവുകാര്‍ക്ക് കൂടുതല്‍ സ്ഥലം കിട്ടും. നീരീക്ഷിക്കപ്പെടുന്നു എന്ന തോന്നല്‍.
ഇത് അവര്‍ ഇപ്പോള്‍ മൊത്തം ജനത്തിന് മേലെ പ്രയോഗിക്കുന്നു.
2. swiz രേഖ.
3. 5 മിനിട്ടുകൊണ്ട് അവര്‍ക്ക് ക്രഡിറ്റ് കാര്‍ഡ് നല്‍കാനാകും.. ഇന്‍ഡ്യാ സര്‍ക്കാരും usaid യും ചേര്‍ന്ന് നടത്തുന്ന പരീക്ഷണം. 2015 ല്‍ തുടങ്ങി. ഫലം 1. ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് സമ്മതം എന്ന ആശയത്തിന്റെ അര്‍ത്ഥമറിയില്ല. അതുകൊണ്ട് അവര്‍ക്ക് സ്വയം സംരക്ഷിക്കാനാവില്ല. അവര്‍ക്ക് സാമ്പത്തിക സാക്ഷത വേണം. 2. കുറച്ച് glitch. e-kyc ഇപ്പോള്‍ ബയോമെട്രിക് ആണ്. അത് ശരിയല്ല. opt ആവശ്യമാണ്. എന്തുകൊണ്ട്? 2 വഴിയിലുള്ള നിര്‍ണ്ണയിക്കല്‍.

സിലിക്കണ്‍വാലി ജോലികള്‍ ചെയ്യുന്നത് വിദേശത്തുള്ള ഇന്‍ഡ്യാക്കാരാണ്. അവരെ എന്തുകൊണ്ട് ഇന്‍ഡ്യയില്‍ തിരിച്ചെത്തിച്ചുകൂടാ? ഇതാണ് രാഷ്ട്രീയക്കാര്‍ക്ക് അവര്‍ വിറ്റ വില്‍പ്പന വാക്യം.
ടെക്നോ ഉട്ടോപ്യ. പക്ഷേ എന്ത് വിലയാണ് നാം അതിന് വേണ്ടി കൊടുക്കേണ്ടിവരുക.

ആധാര്‍ പ്രശ്നം ഒരു സ്വകാര്യത പ്രശ്നമല്ല. എന്നാല്‍ കോടതിയില്‍ വക്കീലന്‍മാര്‍ ആ വാദമാണ് തുടങ്ങിയത്. ഈ പ്രക്രിയയുടെ തടസമായി സര്‍ക്കാര്‍ ഉപയോഗിച്ചത് സ്വകാര്യതയാണ്.
എന്നാല്‍ രാജസ്ഥാന്‍, ഝാര്‍ഘണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ കോടതി കേസുകള്‍ നിങ്ങള്‍ നോക്കിയാല്‍ പ്രധാനമായ കേസ് ഒഴുവാക്കലിനെക്കുറിച്ചുള്ളുതാണെന്ന് കാണാം.

80 കോടി നമ്പര്‍ നല്‍കിയതില്‍ 8 കോടി enrolments റദ്ദാക്കി. എന്തുകൊണ്ട്? അവര്‍ പറയുന്നത് അവ ഇരട്ടിപ്പാണെന്നാണ്. എങ്ങനെയാണ് നിങ്ങള്‍ അത് പരിശോധിച്ചത്? അവര്‍ക്ക് ഒരു feedback loop ഇല്ല. ഇതൊരു പരീക്ഷണല്ല. ജനങ്ങളുടെ മേല്‍ ഇത് അടിച്ചേല്‍പ്പിക്കുകയായിരുന്നു.

സ്വകാര്യത എന്നത് വെറും ഒരു പ്രശ്നം മാത്രമാണ്. അത് പ്രധാന പ്രശ്നമല്ല. ഇപ്പോള്‍ വന്നിട്ട് ആരും സ്വകാര്യത ആവശ്യപ്പെട്ടുകൂടാ എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് സ്വകാര്യത ഇപ്പോള്‍ പ്രധാനപ്പെട്ടതാകുന്നത്. മോഹന്‍ദാസ് പൈ പറയുന്നത്
കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ക്ക് തന്നെ എല്ലാം ഈ നമ്പരിലൂടെ കടന്ന് പോകണം എന്നാണ്. ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്ത് പറയുന്നു. അപ്പോള്‍ ഇത് പ്രധാനപ്പെട്ടതാകുന്നു. കാരണം ഇത് പോലുള്ള ഡാറ്റാ ലിസ്റ്റ്, ഇതുപോലുള്ള വ്യക്തിനിര്‍ണ്ണയ(identity) ലിസ്റ്റ്, ആളുകള്‍ക്ക് മേല്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ആകാംഷയുണ്ട്. രഹസ്യാന്വേഷണത്തിനാണോ, സംവിധാനത്തിന്റെ abuse നോ.
സ്വകാര്യത മൂന്നാമത്തേയോ നാലാമത്തേയോ കാര്യമാണ്. പ്രൊജക്റ്റ് അധികാരികളും സര്‍ക്കാരും സ്വകാര്യതക്ക് മേല്‍ നടത്തുന്ന ആക്രമണം കൊണ്ടാണ് ഇത് വലുതായി തോന്നാന്‍ കാരണം.
നിങ്ങള്‍ക്ക് വീണ്ടും എന്തിനാ വേറൊരു identity. എല്ലാ identity കാര്‍ഡുകളും 18 വയസിന് മേലെയുള്ളവര്‍ക്കാണെന്ന് uid പറയുന്നു. 18 വയസിന് താഴെയുള്ളവര്‍ എന്ത് ചെയ്യും? ncpcr (child right commission) യുടെ അടുത്ത് uid പോയി. ഇക്കാര്യം പ്രധാനപ്പെട്ടതാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിന് ഇത് സഹായിക്കും.
ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി വേണമെന്ന് ncpcr പറഞ്ഞു. ജനങ്ങളുടെ നിര്‍ബന്ധമില്ലാതെ കുട്ടികളെ നിരീക്ഷിക്കുന്ന പരിപാടിക്ക് സഹകരിക്കില്ല എന്ന് പറഞ്ഞു. അങ്ങനെ അവര്‍ uidaiയുടെ ആവശ്യത്തെ തള്ളിക്കളഞ്ഞു. 5 വയസുവരെ biometrics ശേഖരിക്കുന്നില്ല. പിന്നീട് ഓരോ 5 വര്‍ഷവും biometrics വീണ്ടും എടുക്കണം.

നമ്പരുകള്‍ ഒഴുവാക്കുകയും നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നത്. ദീര്‍ഘകാലത്തേക്ക് നമ്പര്‍ ഉപയോഗിക്കാതിരുന്നാല്‍ ആള് മരിച്ചതായാണ് കണക്കാക്കുക. സംവിധാനത്തിന്റെ ഒരു ഗുണമായാണ് കണക്കാക്കുന്നത്. വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനായി നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് ബോധിപ്പിക്കണം.

10 വയസിന് ശേഷം കുട്ടി ബയോമെട്രിക് വീണ്ടും നല്‍കി re-enroll ചെയ്തില്ലെങ്കില്‍ അവര്‍ ആ നമ്പര്‍ ആദ്യത്തെ വര്‍ഷം നിര്‍ജ്ജീവമാക്കും. രണ്ടാമത്തെ വര്‍ഷം അത് ഒഴുവാക്കും. ഇതൊരു ശിക്ഷയാണ്. രാഷ്ട്രം പറയുന്നു, എന്റെടുത്ത് ഇടക്കിടക്ക് വന്ന് ബോധിപ്പിച്ചില്ലെങ്കില്‍ ഞാന്‍ നിന്നെ ശിക്ഷിക്കും. ഇത് മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും നടപ്പാക്കുന്നു.

തങ്ങള്‍ വളരുന്നതിനനുസരിച്ച് ധാരാളം മറ്റ് പ്രശ്നങ്ങള്‍ നേരിടാനുണ്ട്. അപ്പോള്‍ എന്തിനാണ് ആധാര്‍ പ്രശ്നം കൂടി കൂട്ടിച്ചേര്‍ത്ത് ഞങ്ങളെ വിഷമിപ്പിക്കുന്നു എന്ന് edotors guild മായി വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നിങ്ങള്‍ കൌണ്‍സിലിങ്ങിന് പോകുകയാണെങ്കില്‍ അത് റിക്കോഡില്‍ വരും. ഭാവിയില്‍ അവരെ ജോലികിട്ടാത്ത അവസ്ഥയും ഉണ്ടാകും. അതുകൊണ്ട് ഞങ്ങള്‍ കൌണ്‍സിലിങ്ങിന് പോകാതിരിക്കും.

തൊഴിലുടമകള്‍ക്ക് ആരെ ജോലിക്കെടുക്കണമെന്ന് തീരുമാനിക്കാന്‍ ആധാര്‍ ഉപയോഗിക്കാം എന്ന് MOHRD യഥാര്‍ത്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.
കുട്ടികള്‍ക്ക് 18 വയസ് കഴിയുമ്പോള്‍ അവര്‍ ഒരു misdmener അവരുടെ adulthoodലേക്ക് വലിച്ചുകൊണ്ട് വരേണ്ട കാര്യമില്ല. മുതിര്‍ന്ന് കഴിഞ്ഞാല്‍ അവര്‍ക്ക് ഒരു അവസരം കൂടി നല്‍കണം. അങ്ങനെയൊന്ന് UIDAI പരിഗണിക്കുന്നേയില്ല.

പാണ്ഡേയുടെ അഭിമുഖം, കുട്ടികളുടെ വിരലടയാളം എളുപ്പത്തില്‍ ശേഖരിക്കാനാകുന്നില്ല. ഇപ്പോള്‍ അവര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

US വിസക്ക് വേണ്ടി വിരലടയാളം നല്‍കുന്നില്ലേ? അത് നമ്മുടെ രാജ്യമല്ല. നമുക്ക് അവിടെ സമരം ചെയ്യാനാവില്ല. രണ്ടാമത്തെ വലിയ പ്രശ്നം നമുക്ക് ഈ നമ്പര്‍ കിട്ടിയാല്‍ അത് എല്ലായിടത്തും ബന്ധിപ്പിക്കുന്നു എന്നതാണ്.

ഇത് ഇന്റര്‍നെറ്റില്‍ എന്തെങ്കിലും ആകര്‍ഷകമായ കാര്യം തന്നിട്ട് ആളുകളെല്ലാം അതിലേക്ക് ചാടിവീഴുന്നത് പോലെയല്ല. ഇത് ഭീഷണിപ്പെടുത്തല്‍ മാത്രമല്ല. ഒരു നിയമം ഇതിന്റെ പേരിലുണ്ടാകാതിരിക്കണണെന്നും അവര്‍ തുടക്കത്തിലേ തീരുമാനിച്ചിരുന്നു. പിന്നീട് അവര്‍ക്ക് ഒരു നിയമം ഭരണഘടനാ വിരുദ്ധമായി money bill ആയി കൊണ്ടുവരേണ്ടതായി വന്നു. 2013 മുതല്‍ സുപ്രീം കോടതി വിധികളുടെ ഒരു പരിഗണനയുമില്ലാത്ത നിരന്തരമായ കോടതി അലക്ഷ്യം. നിങ്ങളെന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയത് ചെയ്യും. അതായത് നിയമമില്ലാത്ത അവസ്ഥ. ഒന്നിനും അവരെ തടയാനോ നിയന്ത്രിക്കാനോ ആകില്ല എന്നാണ് അവര്‍ കരുതുന്നത്.

രാജസ്ഥാനില്‍ 30% വീടുകള്‍ക്ക് റേഷന്‍ കിട്ടുന്നില്ല. അതായത് ബാക്കിവരുന്ന 70% വീടുകളിലെ ആരെങ്കിലും ഒരാളുടെ വിരലടയാളം പ്രവര്‍ത്തിക്കുന്നു. ഒരു കേസില്‍ കൊച്ചുമകളുടെ വിരലടയാളമേ പ്രവര്‍ത്തിക്കൂ. അതുകൊണ്ട് അവള്‍ സ്കൂളില്‍ നിന്ന് വരുന്നത് വരെ ആ കുടുംബം കാത്തുനില്‍ക്കുന്നു. അവള്‍ ഒരു ഹോസ്റ്റലിലാണ്.

പേര് മാറ്റം. ആധാര്‍ കാര്‍ഡ് ആണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കാര്‍ഡ് എന്നൊന്നില്ല. അത് വെറും നമ്പര്‍ മാത്രമാണ്. എന്നാല്‍ അവര്‍ക്ക് അത് വേണം. ഇപ്പോള്‍ അവര്‍ക്ക് വിലാസത്തിന്റെ തെളിവ് വേണം. എന്നാല്‍ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡില്ലേ? ഉണ്ട്, എന്നാല്‍ നിങ്ങള്‍ക്ക് വിലാസത്തിന്റെ വേറെ തെളിവും വേണം. അവര്‍ക്കറിയാം അവരുടെ ഈ ഡാറ്റാബേസ് മൊത്തം ചവറാണെന്ന്.

കുറച്ച് കാലം കഴിയുമ്പോള്‍ ഇത് തറനിരപ്പിലെത്തും. അപ്പോള്‍ അവര്‍ മറ്റൊന്ന് കണ്ടെത്തും. UIDAI ഡാറ്റാബേസില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റത്തിന്റെ ആദ്യ പടിയാണ് ഈ 2 factor നിര്‍ണയിക്കല്‍.

ചോദ്യം എന്തെന്നാല്‍ അവര്‍ക്കെന്താണ് വേണ്ടത്? എന്താണ് അവര്‍ ചെയ്യുന്നത് എന്നതാണ്.

നാം ഉപഭോക്താക്കളാണെന്ന കാര്യം ഒരിക്കലും ഒരിക്കലും മറക്കേണ്ട. (പൌരന്‍മാരല്ല)

2009 ഭരണഘടനാ വക്കീല്‍ കണ്ണവീരന്‍?

മുമ്പൊരു കാലത്ത് നിങ്ങള്‍ അടിമയായിരുന്നു, പിന്നീട് പ്രജയായി, പ്രജ പിന്നീട് പൌരന്‍ ആയി. ഈ യാത്ര അത്യന്തം കഠിനമായിരുന്നു. നിങ്ങള്‍ക്ക് കിട്ടിയ പൌരത്വം സൌജന്യമായി കിട്ടിയതാണ് എന്ന് ഒരിക്കലും കരുതരുത്. നിങ്ങളുടെ പൌരത്വം നിലനിര്‍ത്താന്‍ നിരന്തരം യുദ്ധം ചെയ്തുകൊണ്ടിരിക്കണം.

സത്യഗ്രഹം

നമ്മളില്‍ നിന്ന് അവര്‍ വ്യക്തികളെ ഒറ്റപ്പെടുത്തുകയാണ്. നമ്മളില്‍ നിന്ന് സമൂഹത്തെ എടുത്തുമാറ്റുന്നു. എന്നെ കുറിച്ച് മാത്രം.
റേഷന്‍ കടകളും അതുപോലെയാണ്. റേഷന്‍ വന്നില്ലെങ്കില്‍ അത് മൊത്തം സമൂഹത്തിന് ദോഷമാണ്. അതുകൊണ്ട് അവര്‍ ശബ്ദമുണ്ടാക്കും. എന്നാല്‍ അത് ഇനിയുണ്ടാവില്ല. ഇന്ന് നിങ്ങള്‍ക്ക് കിട്ടിയില്ല, എനിക്ക് കിട്ടി. നാളെ നിങ്ങളുടെ വിരലടയാളം പ്രവര്‍ത്തിക്കും. സമൂഹത്തെ അത് തകര്‍ക്കുന്നു. അതാണ് അവരുടെ നയം. അതിനെ പരാജയപ്പെടുത്തണമെങ്കില്‍ നിങ്ങള്‍ ഒരു സമൂഹത്തെ നിര്‍മ്മിക്കണം.

ഏതെങ്കിലും ഒരു അധികാരി എന്നെ ഭീഷണിപ്പെടുത്തുന്നുവെങ്കില്‍ അതില്‍ എന്തോ കുഴപ്പമുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

നാം നിര്‍ജ്ജീവമാണ്. പ്രശ്നത്തെക്കുറിച്ച് പരസ്പരം സംസാരിക്കൂ. നാം ഇതൊരു പൊതു പ്രശ്നമായി ഉയര്‍ത്തിയിട്ടില്ല.

രാഷ്ട്രവുമായി യുദ്ധം ചെയ്യുന്നത് എല്ലായിപ്പോഴും കഷ്ടപ്പാടാണ്. അവര്‍ ആഗ്രഹിക്കുന്നത് നിങ്ങളെക്കൊണ്ട് ചെയ്യിക്കുക എന്നത് അവരുടെ ലക്ഷ്യമാകുമ്പോള്‍ അത് കൂടുതല്‍ കഠിനമാണ്.

ഈ ഡാറ്റാബേസുകളൊക്കെ ബന്ധിപ്പിക്കപ്പെട്ടതാണ്. പ്രേതമെന്ന് ആരോപിച്ച് നിങ്ങളെ pds system(റേഷന്‍ ) ല്‍ നിന്ന് നീക്കം ചെയ്താല്‍ അത് നിങ്ങളെ പെന്‍ഷന്‍ സംവിധാനത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഒരു പടിയാണ്. അത് തുടരുന്നു.
നിങ്ങള്‍ക്ക് നമ്പര്‍ കിട്ടുന്നത് കൊണ്ട് നിങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പമാകുന്നില്ല. പട്ടികയില്‍ കയറുക ഒരു പരിഹാരമല്ല. അത് മറ്റൊരു കൂട്ടം പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
നിങ്ങള്‍ക്ക് സബ്സിഡി നല്‍കാതിരിക്കുകയോ കുറവ് ചെയ്യണമെന്നോ അവര്‍ ആഗ്രഹിച്ചാല്‍ അവര്‍ നിങ്ങളോട് വിരലടയാളം ആവശ്യപ്പെടും. പ്രായമായവരുടെ വിരലടയാളം പ്രവര്‍ത്തിക്കുകയില്ല.
ഏത് രീതിയില്‍ നോക്കിയാലും അതൊരു തടസമാണ്. തടസമാകണമെന്ന ലക്ഷ്യമാണ് അതിനുള്ളത്. തടസമായിത്തന്നെയാണ് അത് സ്ഥാപിക്കപ്പെട്ടിരിക്കുന്നതും.

ഏതെങ്കിലും ഒരു ഏജന്‍സിക്ക് നിങ്ങളെക്കുറിച്ച് വിവരങ്ങള്‍ വേണമെങ്കില്‍ അവര്‍ക്ക് അവരുടെ പ്രവര്‍ത്തന രംഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടാം. ബാങ്കുകള്‍ എന്തിന് നിങ്ങള്‍ക്കെത്ര കുട്ടികളുണ്ടെന്നും അവര്‍ എവിടെ പഠിക്കുന്നു എന്നും ചോദിക്കുന്നു?
സര്‍വ്വകലാശാലകള്‍ uid നമ്പര്‍ ചോദിക്കുന്നു. കൊടുത്തില്ലെങ്കില്‍ ശമ്പളം തരില്ല എന്ന് ഭീഷണിയും. നിങ്ങള്‍ കൊടതി ഉത്തരവ് കാണിച്ച് കൊടുത്താല്‍ അവര്‍പറയും അവര്‍ക്കൊന്നുമറിയില്ല, സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടു എന്ന്.

എങ്ങനെ സമരം ചെയ്യണമെന്നത് നാം പഠിച്ചില്ലെങ്കില്‍ നാം ജീവന്‍ ഉപേക്ഷിക്കുകയാണ്. നമുക്ക് ഒരു തെരഞ്ഞെടുക്കല്‍ നടത്താനാവും. ഒന്നുകില്‍ ഒരു അടിമയായിരിക്കുക അല്ലെങ്കില്‍ തിരിച്ച് ആക്രമിക്കുക. 10 പേര്‍ക്ക് പ്രശ്നങ്ങളുണ്ടായേക്കാം. എന്തുകൊണ്ട് നാം അത് ഒന്നിച്ച് കേള്‍ക്കുന്നില്ല. എന്തുകൊണ്ട് വ്യക്തിപരമായി കേള്‍ക്കുന്നു? കാരണം അതാണ് ഈ പ്രൊജക്റ്റ് ചെയ്യുന്നത്. അത് നിങ്ങളോട് ഇങ്ങനെ ചെയ്യുന്നത് അനുവദിച്ച് കൊടുക്കാനാവില്ല. പൌര സ്വാതന്ത്ര്യത്തിന്റെ ആദ്യ പാഠമാണത്.

റോസ പാര്‍ക്സ് ബസില്‍ ഇരുന്നു. അവര്‍ ക്ഷീണിച്ച് പോയതുകൊണ്ടല്ല അവിടെ ഇരുന്നത്. അവര്‍ പൌര സ്വാതന്ത്ര്യ അവകാശം പ്രഖ്യാപിക്കുകയാണ്. നിങ്ങള്‍ക്ക് രാഷ്ട്രത്തോട് പ്രതിഷേധിക്കണമെങ്കില്‍
തെറ്റായതും ന്യായമല്ലാത്തതുമായ കാര്യങ്ങള്‍ നിങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നവരോട് നിങ്ങള്‍ പ്രതിഷേധിക്കണം. അത് എങ്ങനെ ചെയ്യണമെന്ന് നിങ്ങള്‍ പഠിക്കണം. ഒരു ദിവസത്തെ കാര്യമല്ല. നമുക്ക് 7 വര്‍ഷങ്ങളുണ്ടായിരുന്നു.

ഒരു സ്ത്രീക്ക് പെന്‍ഷന്‍ നിഷേധിച്ചു. അവര്‍ മരിച്ചതായി പ്രഖ്യാപിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. നിങ്ങള്‍ റേഷന്‍ കടയില്‍ പോയി, വിരലടയാളം പതിപ്പിച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് റേഷന്‍ കിട്ടൂ. അവര്‍ക്ക് 90 വയസായി. ഒപ്പ് വെക്കാനാവില്ല, നടക്കാനാവില്ല. അവരുടെ വീട്ടില്‍ പോയി ജനലില്‍ മുട്ടി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറക്കാന്‍ ഒരുപാട് സമയമെടുത്തു. വെളിച്ചമില്ലായിരുന്നു. അവര്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചില്ല. എന്തുകൊണ്ട് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി, “എന്റെ കൈവശമുള്ള അല്‍പ്പം മണ്ണെണ്ണയാണ് അതിലുള്ളത്. എന്തെങ്കിലും ആപത്ത് സമയത്ത് കത്തിക്കാനായി സൂക്ഷിച്ച് വെച്ചിരിക്കുകയാണ്.”

അവര്‍ പെന്‍ഷന്‍ അയല്‍ക്കാരുടെ കൈയ്യില്‍ കൊടുക്കും. അയല്‍ക്കാരാണ് അവര്‍ക്ക് വേണ്ടി റേഷന്‍ കടയില്‍ പോകുന്നത്. അയല്‍ക്കാര്‍ ധാന്യങ്ങളും മറ്റും വാങ്ങി ആഹാരം പാചകം ചെയ്ത് അവര്‍ക്ക് കൊടുക്കുന്നു. ഇപ്പോള്‍ സംവിധാനം മാറി. ആള് തന്നെ റേഷന്‍കടയിലെത്തണം. 90 വര്‍ഷം പ്രായമായ ഈ സ്ത്രീ തന്നെ കടയില്‍ പോകണം. ജൂലൈ 25 ന്റെ കാര്യമാണിത്. ഓഗസ്റ്റ് 19 ന് അവര്‍ മരിച്ചു. അത് uidയുടെ പ്രശ്നമോ, പട്ടിണിയുടെ പ്രശ്നമോ അല്ല. എന്നാലും അത് സംഭവിച്ചു. സംവിധാനത്തില്‍ നിന്ന് ഒരു സഹായവും കിട്ടുന്നില്ല.

അത് ഒരു പ്രശ്നമല്ല. അത് വ്യത്യസ്ഥ ആളുകള്‍ക്ക് വ്യത്യസ്ഥ പ്രശ്നങ്ങളാണ്.

മറ്റൊരു സ്ത്രി. അംഗപരിമിതിയുള്ള ഒരു സ്ത്രി. 3 കുട്ടികള്‍. അവര്‍ക്ക് പട്ടികയില്‍ കയറാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അംഗപരിമിതരുടെ കുട്ടികള്‍ക്ക് കിട്ടേണ്ട പെന്‍ഷന്‍ നിന്നു. മുമ്പ് അവര്‍ക്ക് മാസം 4000 രൂപ കിട്ടിയിരുന്നു. ഇപ്പോള്‍ ഒന്നുമില്ല.

മറ്റൊന്ന്. ബാല വേല. ഒരു അപകടം പറ്റി. കൈ മുറിഞ്ഞ് പോയി. തിരികെ വന്നു. അവന് ആധാര്‍ കാര്‍ഡുണ്ട്. എങ്ങനെ? അവന്‍ മറ്റൊരാളുടെ കൈ ഉപയോഗിച്ചാണ് ആധാര്‍ എടുത്തത്.

അതുകൊണ്ട് പ്രശ്നങ്ങള്‍ പലതാണ്.

സംവിധാനം ഡിജിറ്റലാണ്. അത് സാന്നിദ്ധ്യമില്ലാത്തതാണ്(presenceless) literally. അഡ്മിനുകളോട് അവരുടെ സ്ഥാനം പുറത്തല്ല, പകരം സ്ത്രീനുകള്‍ക്ക് പിറകിലാണെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിലവിലുള്ള സംവിധാനങ്ങളെയെല്ലാം നശിപ്പിക്കാനായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

2013 ഫെബ്രുവരിയില്‍ പുട്ടു സ്വാമി കേസ് കൊടുത്തതോടെയാണ് കേസുകള്‍ തുടങ്ങിയത്.

അതുവരെ ഇത് നിര്‍ബന്ധിതമാക്കിയിരുന്നില്ല. 2012 അവസാനമായപ്പോഴേക്കും അത് നിര്‍ബന്ധിതമാണെന്ന് അവര്‍ പറഞ്ഞ് തുടങ്ങി.
എന്തുകൊണ്ട് ഇത് നിര്‍ബന്ധിതമാക്കുന്നു എന്നതിന്റെ 53 താളുകളുള്ള സത്യവാങ്‌മൂലം ആണ് UIDAI സുപ്രീം കോടതിയില്‍ കൊടുത്തത്. അതുകൊണ്ട് അവര്‍ അത് ചെയ്തില്ല എന്ന് നീലകാനി പറയുന്നത് കള്ളമാണ്.
26 നവംബര്‍ 2013 ന് കോടതി സത്യവാങ്‌മൂലം തള്ളിക്കളഞ്ഞു.
അതിന് ശേഷം ആധാര്‍ നിര്‍ബന്ധിതമല്ലാതാക്കുന്നതിന് സുപ്രീം കോടതി 4 ഉത്തരവുകളിറക്കി. അതില്‍ അവസാനത്തേതില്‍ ഇത് നിര്‍ബന്ധിതമല്ലെന്ന് പരസ്യം ചെയ്യണണെന്നും UIDAI യോട് പറയുന്നുണ്ട്. അതിന്റെ പേരിലും UIDAI സര്‍ക്കാരില്‍ നിന്ന് പണം സ്വീകരിക്കുന്നു. പക്ഷേ പരസ്യങ്ങളില്‍ പറയുന്നത് ആധാര്‍ മഹത്തരമാണെന്ന് മാത്രമാണ്. അടിയില്‍ പറയുന്നു, പട്ടികയില്‍ ചേരുന്നത് സന്നദ്ധതയോടെ മതി എന്നാണ്.

ഒരു ഗൂഢാലോചന സിദ്ധാന്തവും അല്ല, ഒരു ഭയപ്പെടുത്തലുകാരുടെ സിദ്ധാന്തവും അല്ല. ഗൂഢാലോചന സിദ്ധാന്തത്തിന്റേയും ആവശ്യമില്ല. എല്ലാം തുറന്നതാണ്. നിങ്ങള്‍ ചരിത്രത്തില്‍ നിന്ന് പഠിച്ചില്ലെങ്കില്‍ നാം വിഢികളാക്കപ്പെടുകയാണ്. ഏകാധിപത്യ സര്‍ക്കാരുകളില്‍ എന്ത് സംഭവിച്ചു എന്ന് ചരിത്രം നമ്മോട് പറയുന്നു. ഇത് വഴി ഏകാധിപത്യത്വം നിര്‍മ്മിക്കാം. ഞങ്ങള്‍ നല്ല മനുഷ്യരാണ് എന്ന് പറയുന്നത് പൊട്ടത്തരമാണ്. നാം ജനാധിപത്യപരമായ ആളുകളേയല്ല. ജനാധിപത്യപരമായിരുന്നെങ്കില്‍ നമ്മുടെ ശബ്ദവും കേട്ടേനെ. നാം പൂര്‍ണ്ണമായും ഏകാധിപത്യപരമായിട്ടില്ല. എന്നാല്‍ ശരിക്കും അങ്ങനെയാവുമോ എന്നറിയാനൊരു പരീക്ഷണം നടത്തേണ്ട കാര്യമുണ്ടോ?

ബാങ്കിങ് കാര്യം, cashless കാര്യം മറ്റാറ്റിലും അധികം നാശമുണ്ടാക്കുന്നതായിരുന്നു. ഒരടിസ്ഥാനവുമില്ലാതെ ഒരാളുടെ ഭാവനകളെ മറ്റുള്ളവരില്‍ suplanting ചെയ്യുകയായിരുന്നു. ജനം സാമ്പത്തിക സാക്ഷരരല്ലാത്ത ഒരു രാജ്യത്ത്, ദാരിദ്ര്യം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലിരിക്കുന്ന ഒരു രാജ്യത്ത്, സാക്ഷരര്‍ക്ക് പോലും ഈ സംവിധാനങ്ങള്‍ എന്താണെന്ന് അറിയാന്‍ വയ്യാത്ത ഒരു രാജ്യത്ത് ആണ് അത് നിര്‍ബന്ധിതമാക്കിയത്. ചന്ദ്രബാബു നായ്ഡു പറയുന്നത് എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ കൊടുക്കാന്‍ പോകുന്നു എന്നാണ്. പിന്നെ എല്ലാം മാജിക്ക് പോലെ നടന്നോളും എന്ന്. ഇത് സാങ്കേതികവിദ്യയാണ് എല്ലാവരും അതിലേക്ക് പോകണമെന്ന ആശയം. ജനത്തിന് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാന്‍ വയ്യാത്ത ഒരു രാജ്യത്താണ് അത് സംഭവിക്കുന്നത്.

വിശ്വാസത്തിന്റെ ഒരു വ്യവസ്ഥ നശിപ്പിക്കുകയാണ് അവര്‍ ഇതുവരെ. ആളുകള്‍ പഴയ വ്യവസ്ഥയില്‍ തന്നെ നില്‍ക്കണം എന്നല്ല പറയുന്നത്. എന്നാല്‍ നിങ്ങള്‍ മാറുകയാണെങ്കില്‍ പുതിയ സംവിധാനം പഴയതിന്റെ അത്ര തന്നെ എങ്കിലും സുരക്ഷിതമായിരിക്കണം. അത് സംഭവിക്കുന്നില്ല. അത് പൂര്‍ണ്ണമായും മഹാഅന്യായമാണ്. അത് കുറച്ച് പേരുടെ ഭാവന മാത്രമാണ്. കുറച്ച് പേര്‍ മഹാ പ്രതിഭാശാലികള്‍. പൊതുജനങ്ങളോട് അത് ഉപയോഗിക്കാന്‍ പറയുന്നതിന് മുമ്പ് അത് പരീക്ഷിച്ച് നോക്കണമായിരുന്നു.

ഇത് എന്തിന് ചെയ്യുന്നു എന്നതിന് ഒരു പ്രചോദനം ഉണ്ടാകണം. എല്ലാം പണത്തില്‍ നിന്നാണ് തുടങ്ങുന്നത്.
2008 ല്‍ npci തുടങ്ങുമ്പോള്‍ ആ കാലം മുതല്‍ നമ്മുടെ ബാങ്കിങ് സംവിധാനത്തിന്റെ സുരക്ഷിതത്വത്തെ തകര്‍ക്കാനുള്ള വ്യവസ്ഥിതമായ ശ്രമം നടക്കുന്നുണ്ട്. rbi യുടെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പ് കാരണം kyc യെ ലഘുവാക്കി. uid നമ്പറിനെ kyc ആയി പരിഗണിക്കാനാവില്ല എന്ന് rbi പറഞ്ഞു. കാരണം അത് stan? guidelines, basil? std, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ ലംഘിക്കുന്നു. 2011 ജനുവരിയില്‍ അവര്‍ kyc ലഘുവാക്കി. rbi യുടെ മേല്‍ വലിയ സമ്മര്‍ദ്ദമായിരുന്നു. അവസാനം ചെറിയ തുകക്ക് അവര്‍ uidയെ അംഗീകരിച്ചു. UIDAIക്ക് അപ്പോഴും സന്തോഷമായിരുന്നില്ല. അതുകൊണ്ട് അവര്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. 2011 സെപ്റ്റംബറില്‍ അവര്‍ ആ ആവശ്യകതയും നീക്കം ചെയ്തു. അങ്ങനെ സാധാരണ അകൌണ്ടുകളും ആധാര്‍ ഉപയോഗിച്ച് തുറക്കാമെന്നായി. അത് കൂടാതെ അവര്‍ e-kyc ഉം ആവശ്യപ്പെട്ടു.
ഒരു അകൌണ്ട് 10 സെക്കന്റുകള്‍ കൊണ്ട് എടുക്കുന്നതിനെക്കുറിച്ച് ടെക്ക് ഉട്യോപ്യന്‍മാര്‍ സ്വപ്നം കണ്ടു. അത് rbi ക്ക് ഇഷ്ടമായിരുന്നില്ല. കാരണം അതിന് ഉപഭോക്താക്കള്‍ ആരാണെന്നതിന്റയൊക്കെ ഒരു രേഖകളുമുണ്ടാവില്ല.

ആധാര്‍ ഡാറ്റാബേസിന് ഒരു ഓഡിറ്റും ഇല്ല. അതുകൊണ്ട് ഡാറ്റാബേസില്‍ എത്ര കള്ള ആധാര്‍ ഉണ്ടെന്നോ എത്ര duplicate ഉണ്ടെന്നോ ഒക്കെ കണ്ടെത്താനായി ഒരു വഴിയുമില്ല.

Anupam Saraph:

ആധാര്‍ അടിസ്ഥാനത്തിലുള്ള payment systems npci. ഒരാള്‍ വേറൊരാള്‍ക്ക് അയക്കുന്ന പണത്തിന്റെ trail അവര്‍ ഇതില്‍ ഇല്ലാതാക്കിയിരിക്കുകയാണ്.
unified payment interface. ഒരു പഠനമോ ധവള പത്രമോ ഇല്ലാതാണ് നീതി ആയോഗിന്റെ ceo പറയുന്നത്.
അജ്ഞാതരായി ഒരാള്‍ മറ്റൊരാള്‍ക്ക് പണം കൊടുക്കുന്നത് പണം വെളുപ്പിക്കലാണെന്നാണ് ബാങ്കുകാര്‍ സാധാരണ പറയുന്നത്.
കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുകയാണോ നാം.
upi ഉം ആധാര്‍ അടിസ്ഥാനത്തിലെ പണ സംവിധാനവും കള്ളപ്പണത്തിലേക്കാണ് നയിക്കുന്നത്. ഡിജിറ്റല്‍ കള്ളപ്പണം.
ആധാറിന്റെ tipping point ആണിത്. ഇതൊരു തട്ടിപ്പാണ്.
ഇന്‍ഡ്യാ സര്‍ക്കാര്‍ സ്വകാര്യ payment systemങ്ങളേയും ആപ്പുകളേയും പ്രോത്സാഹിപ്പിക്കുകയാണ്.
ഇന്‍ഡ്യാ സര്‍ക്കാറിന് ഒരു ഡിജിറ്റല്‍ പദ്ധതിയുണ്ടെങ്കില്‍ അത് rbiയില്‍ നിന്നാണ് വരേണ്ടത്. സ്വകാര്യ കമ്പനികളില്‍ നിന്നല്ല. neftയും ചെക്ക് ബുക്കും ഉപയോഗിക്കരുത് എന്ന് അവര്‍ പറയുന്നത് എന്തുകൊണ്ടാണ്? അതിന് പകരം ആധാര്‍ അടിസ്ഥാനത്തിലുള്ള പണമടക്കലുപയോഗിക്കാന്‍ പറയുന്നത്. upi എന്നത് npci യുടെതാണ്. ഈ രാജ്യത്തിന് നാണക്കേടാണ് ഇത്.

സാമൂഹ്യ സ്വാതന്ത്ര്യം തുടങ്ങുന്നത് പ്രതിഷേധങ്ങളിലൂടെയാണ്. എല്ലാ ഡിജിറ്റല്‍ ബാങ്കിങ്ങുകളില്‍ നിന്നും npci ല്‍ നിന്നും പിന്‍മാറൂ.
പണം പോകുന്നത് ഒരു uid നമ്പരില്‍ നിന്ന് വേറൊന്നിലേക്കാണ്. അല്ലെങ്കില്‍ virtual address ലേക്ക്. രണ്ട് ബാങ്ക് അകൌണ്ടുകള്‍ തമ്മിലല്ല.
അതുകൊണ്ട് നമുക്ക് ബാങ്കുകളും, atms ഉം ഒന്നും വേണ്ട.
ഇത് സുരക്ഷിതമാകുമോ? അത് പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങള്‍ക്ക് uid നമ്പര്‍ എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാം.

npci ഒരു സ്വകാര്യ കമ്പനിയാണ്. പൊതു പണത്തേയും പൊതു സാമ്പത്തിക സംവിധാനത്തേയും അവര്‍ സ്വകാര്യവല്‍ക്കരിക്കുകയാണ്

nothradam university ഐറിസ് സ്കാന്‍ ശേഖരിച്ചു. ഒരു പഠനം അതില്‍ നടത്തി. എന്തുകൊണ്ടാണ് ഐറിസ് സ്കാന്‍ മാറ്റമില്ലാതിരിക്കുന്നത്? കാരണം അത് കാലക്രമത്തില്‍ പരീക്ഷിക്കപ്പെടുന്നില്ല. ഇപ്പോള്‍ പഠനം നടക്കുന്നുണ്ട്. മാറ്റങ്ങളും കാണുന്നു. അത് നല്ല ബയോമെട്രിക്ക് ആണ്, പക്ഷേ നിങ്ങള്‍ വീണ്ടും ചേര്‍ക്കണമെന്ന് മാത്രം.

മോഡി പറയുന്നത് ഇത് നിങ്ങള്‍ അവസാനമായി നില്‍ക്കുന്ന ക്യൂ ആണെന്നാണ്. അത് തെറ്റാണ്. നിങ്ങള്‍ക്കിനി എന്നും ക്യൂവില്‍ നില്‍ക്കേണ്ടിവരും. ബയോമെട്രിക് പുതുക്കാനായി ഓരോ മൂന്ന് വര്‍ഷവും നിങ്ങള്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടിവരും.

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )