അന്താരാഷ്ട്ര മനുഷ്യസ്നേഹി ആരോഗ്യ സംഘടനയായ Doctors Without Borders/Médecins Sans Frontières (MSF)യുടെ .യെമനില്‍ പുതിയതായി പണിതുകൊണ്ടിരിക്കുന്ന കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു.
ജോലിക്കാരാരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ഇതുവരെ അവര്‍ക്ക് കോളറാ രോഗികളെ കിട്ടിയിട്ടില്ല. കെട്ടിടം ശൂന്യമായിരുന്നു. MSF ന്റെ Abs Rural Hospital ല്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഇത്. 10 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഈ 147 കിടക്കകളുള്ള ആശുപത്രി. മേല്‍ക്കൂരയില്‍ ഈ കെട്ടിടം ആശുപത്രിയാണെന്ന സന്ദേശം എഴുതിയിരുന്നു. വ്യോമാക്രമണം കാരണം ഈ സ്ഥാപനം പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുന്നു. സുരക്ഷാ പെരുമാറ്റച്ചട്ടം അനുസരിച്ച്, രോഗികള്‍ക്കും ജോലിക്കാര്‍ക്കും സുരക്ഷ ഉറപ്പാകുന്നത് വരെ Abs ലെ MSF ന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
— സ്രോതസ്സ് doctorswithoutborders.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.