അതൊരു കവിതയല്ല, അത് ധാരാളം കറുത്ത പുരുഷന്‍മാരുടെ ജീവിതമാണ്

തിങ്കളാഴ്ച പെന്‍സില്‍വാനിയയില്‍ നൂറുകണക്കുന്ന് ദുഖിതര്‍ Antwon Rose ന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു. 17 വര്‍ഷം പ്രായമായ കറുത്തവനായ ആ വിദ്യാര്‍ത്ഥിയെ കിഴക്കന്‍ പിറ്റ്സ്‌ബര്‍ഗ്ഗ് പോലീസ് ഓഫീസര്‍ കഴിഞ്ഞ ആഴ്ച വെടിവെച്ച് കൊന്നു. ഒരു ട്രാഫിക് സ്റ്റോപ്പില്‍ പോലീസില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ഈ കൌമാരക്കാരനെ പിറകില്‍ നിന്നാണ് വെടിവെച്ചത് എന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം. അവന്‍ ആയുധധാരിയായിരുന്നില്ല എന്ന് പോലീസ് സമ്മതിച്ചു. ഈ വര്‍ഷം ബിരുദം നേടി പഠനം പൂര്‍ത്തിയാക്കേണ്ടവനായിരുന്നു അവന്‍. ഈ കൊലപാതകം പിറ്റ്സ്‌ബര്‍ഗ്ഗില്‍ ധാരാളം ദിവസത്തേക്ക് പ്രതിഷേധത്തിന് കാരണമായി.

Antwon ന്റെ വിദ്യാലയത്തില്‍ വെച്ച് നടന്ന ശവസംസ്കാരത്തിന് 2016 ലെ പോലീസ് അതിക്രമങ്ങളെക്കുറിച്ച് Antwon എഴുതിയ “I Am Not What You Think!” എന്ന ഒരു കവിത അവന്റെ സുഹൃത്തുക്കള്‍ ദുഖത്തോടെ വായിച്ചു. പ്രതിഷേധക്കാരും ആ കവിത പോസ്റ്ററുകളാക്കി.

I see mothers bury their sons
I want my mom to never feel that pain
I am confused and afraid
I pretend all is fine
I feel like I’m suffocating.

Antwon Rose നെ വെടിവെച്ച ഉദ്യോഗസ്ഥനെ തരിച്ചറിഞ്ഞിട്ടുണ്ട്. Michael Rosfeld എന്നാണ് അയാളുടെ പേര്. അയാളെ നഗരത്തിലെ പോലീസിലേക്ക് പ്രതിജ്ഞയെടുത്ത് കയറിയത് വെടിവെപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ്. Post-Gazette ന്റെ അഭിപ്രായത്തില്‍, അയാളുടെ sworn പ്രസ്ഥാവനയും അറസ്റ്റിലെ തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അധികൃതര്‍ കണ്ടുപിടിച്ചതിന് ശേഷം University of Pittsburgh പോലീസിലെ ജോലി ഇയാള്‍ ഉപേക്ഷിച്ചു. Rosfeld “ഈ ചെറുപ്പക്കാരനെ നോക്കി ഉന്നംവെക്കാന്‍ പരിശീലിക്കുകയായിരുന്നു,” എന്ന് Antwon ന്റെ കൊലപാതകം റിക്കോഡ് ചെയ്ത സ്ത്രീ പറയുന്നു.

The Washington Post ന്റെ ഡാറ്റാബേസ് പ്രകാരം, ഈ വര്‍ഷം പോലീസ് കൊന്ന 500 ല്‍ അധികം പേരില്‍ ഒരാളാണ് Antwon. കഴിഞ്ഞ വര്‍ഷം പോലീസ് 987 പേരെ വെടിവെച്ച് കൊന്നിരുന്നു.

— സ്രോതസ്സ് democracynow.org

കബന്ധം എന്തെന്ന് ചോദിച്ച കുട്ടിയെ കാണിച്ച് കൊടുക്കാനായി പറമ്പില്‍ പണിചെയ്തുകൊണ്ടിരുന്ന പണിക്കാരെ വിളിച്ച് വരുത്തി അവന്റെ തല വെട്ടുന്ന സ്ഥിതിയാണ് ഇന്ന് അമേരിക്കയില്‍.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s