ഇസ്രായേലിന്റെ ജൂത സ്വഭാവം നിയമത്തിലും സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളോട് ഭവന വിവേചനം പ്രോത്സാഹിപ്പിക്കാനും വേണ്ടി, ഇസ്രായേലിലെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടി കൊണ്ടുവന്ന വിവാദപരമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ടെല്‍ അവീവ് നഗരത്തില്‍ കഴിഞ്ഞ ദിവസം ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. “ഒരേ വിശ്വാസവും ദേശീയതയുമുള്ള ആളുകളുടെ സമൂഹത്തിന് ആ സമൂഹത്തിന്റെ പ്രത്യേക സ്വഭാവം നിലനിര്‍ത്താനുള്ള അധികാരം” നല്‍കാനും ഈ നിയമം പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.