രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാരും ഓണ്‍ലൈന്‍ ഫോറങ്ങളും തങ്ങളുടെ സൈറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ടാന്‍സാനിയ സര്‍ക്കാര്‍ ഉത്തരവിട്ടു. അല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടണം. ഇന്റെര്‍നെറ്റിന്റെ നിയന്ത്രണം ശക്തമാക്കുന്ന നയമാണിതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ബ്ലോഗര്‍മാരും യൂട്യൂബ് പോലുള്ള ചാനലുകളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് $900 ഡോളര്‍ കൊടുത്ത് ലൈസന്‍സ് കരസ്ഥമാക്കണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ടാന്‍സാനിയയുടെ പ്രതിശീര്‍ഷ വരുമാനം $900 ഡോളറില്‍ താഴെയാണ്. എതിര്‍പ്പുകളേയും അഭിപ്രായ സ്വതന്ത്ര്യത്തേയും ഇല്ലാതാക്കാനുള്ള പ്രസിഡന്റ് John Magufuliന്റെ ശ്രമമാണിതെന്ന് ഡിജിറ്റല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. 2015 ല്‍ ആണ് John Magufuliനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
— സ്രോതസ്സ് af.reuters.com
അത്രയേയുള്ളു, മുതലാളിക്ക് പ്രശ്നമായി തോന്നുമ്പോള്‍ വാചകമടിയൊക്കെ നിര്‍ത്തി കാര്യത്തിലേക്ക് കടക്കും! മാങ്ങയുടെ പുളി അണ്ടിയോടടുക്കുമ്പോഴാണ്!
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.