ചൂടുള്ള വരണ്ട വേനല്‍കാലം അസാധാരണമായി യൂറോപ്പിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യപിക്കുന്നതിനനുസരിച്ച് ആര്‍ക്ടിക് ചക്രത്തിനകത്ത് കുറഞ്ഞത് 11 കാട്ടുതീയെങ്കിലും ഉണ്ടായി. അത് ഏറ്റവും മോശമായി ബാധിച്ച രാജ്യം സ്വീഡനാണ്. തീ അണക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ സഹ രാജ്യങ്ങളോട് അവര്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. വലിയ സ്ഥലങ്ങളിലേക്ക് ആണ് തീ വ്യാപിച്ചിരിക്കുന്നത്. അതിനാല്‍ നാല് സമൂഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.