Public Credit Registry നെക്കുറിച്ചുള്ള RBI റിപ്പോര്‍ട്ട് എന്ത് രഹസ്യമാണ് മറച്ച് വെക്കുന്നത്?

സുതാര്യവും സമഗ്രവും ആയ public credit registry (PCR) യെക്കുറിച്ച് പഠിക്കുകയും നടപ്പാക്കുകയും ചെയ്യാനായി ഉയര്‍ന്ന തലത്തിലെ ഒരു നിയുക്ത സംഘം രൂപീകരിച്ചതായി ഒക്റ്റോബര്‍ 2017 ന് RBI പ്രഖ്യാപിച്ചു. RBIയുടെ PCR ലക്ഷ്യമാക്കുന്നത് “ഇന്‍ഡ്യക്കായി എല്ലാ തല്പരകക്ഷികള്‍ക്കും ലഭ്യമായ വായ്പാ വിവരങ്ങളുടെ സമഗ്രമായ ഒരു ഡാറ്റാബേസ്”. ഇന്‍ഡ്യയുടെ വായ്പാ കമ്പോളത്തിലെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ഈ PCR. സാമ്പത്തികമായ ഉള്‍പ്പെടുത്തലിനേയും കൃത്യവിലോപങ്ങളേയും നിയന്ത്രിക്കുന്നതിനേയും സഹായിക്കും. മൊത്തത്തില്‍ ബിസിനസ് നടത്താന്‍ എളുപ്പമാകും.

Y.M. Deosthalee (ex-CMD, L&T Finance Holdings Limited) തലവനായുള്ള RBIയുടെ PCR task force ല്‍ ഉന്നത RBI ഉദ്യോഗസ്ഥരും ഉന്നത ബാങ്കുകാരും ഉണ്ട്. അതോടൊപ്പം നിയുക്ത സംഘത്തില്‍ iSPIRT ലെ ഒരു സുവിശേഷപ്രവര്‍ത്തകനും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്‍ഡ്യന്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന വ്യവസായത്തിന് വേണ്ടിയുള്ള ഒരു ബുദ്ധിജീവി സംഘം (think tank) ആണ് iSPIRT. ആധാര്‍ പരിപാടി നടപ്പാക്കുന്നതില്‍ “സന്നദ്ധപ്രവര്‍ത്തനവും” ഇവര്‍ നടത്തിയിട്ടുണ്ട്. ആവശ്യമുണ്ടെങ്കില്‍ ലോക ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ഏത് വിദഗ്ദ്ധരേയും ക്ഷണിക്കാന്‍ ഈ നിയുക്ത സംഘത്തിന് സ്വാതന്ത്ര്യമുണ്ട്.

നിയുക്ത സംഘത്തോട് ഇപ്പോഴത്തെ ഇന്‍ഡ്യയിലെ credit information systems, assess gaps, നല്ല അന്തര്‍ദേശീയ പ്രവര്‍ത്തികള്‍ എന്നിവ മനസിലാക്കി റിപ്പോര്‍ട്ട് കൊടുക്കാനും അതനുസരിച്ച് PCR ന് ഒരു roadmap നിര്‍മ്മിക്കാനുമായി ആറ് മാസം സമയം കൊടുത്തു. സമയപരിധി ഏപ്രില്‍ 4, 2018 ന് കഴിഞ്ഞു. RBI റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിന്റെ ഒരു സൂചനയും കാണിക്കുന്നില്ല.

ഒരു വിവരാവകാശ അപേക്ഷ RBI ക്ക് കൊടുത്തതിന്റെ പ്രതികരണം ആയി RBI റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നതിന്റേയും അല്ലെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള പരിഷ്കരിച്ച തീയതി അന്വേഷിക്കുന്നതിന്റെ വിചിത്രമായ പ്രതികരണമാണുണ്ടായത്. നിയുക്ത സംഘം കൃത്യസമയത്ത് തന്നെ റിപ്പോര്‍ട്ട് കൊടുത്തു എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. 2015 ലെ RTI നിയമത്തിന്റെ 8(1)(a) ഉം 8(1)(e) ഉം ഉപയോഗിച്ച് പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൊടുക്കാതിരിക്കുകയാണ് RBI.

RTI നിയമത്തിലെ രണ്ട് ഭാഗങ്ങള്‍ എന്തൊക്കെയാണ്?

Section 8(1)(a) in The Right To Information Act, 2005
(a) information, disclosure of which would prejudicially affect the sovereignty and integrity of India, the security, strategic, scientific or economic interests of the State, relation with foreign State or lead to incitement of an offence;

RBI RTI ResponseSection 8(1)(e) in The Right To Information Act, 2005
(e) information available to a person in his fiduciary relationship, unless the competent authority is satisfied that the larger public interest warrants the disclosure of such information;

അടിസ്ഥാനപരമായി, വെളിപ്പെടുത്തല്‍ ഇന്‍ഡ്യയുടെ പരമാധികാരത്തെ ബാധിക്കുന്നതോ വലിയ പൊതുജന താല്‍പ്പര്യ കാര്യമല്ലെങ്കിലോ വിവരം നല്‍കുന്നത് വിസമ്മതിക്കാന്‍ ഈ രണ്ട് സെക്ഷനുകള്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നു.

സുതാര്യമായ, സമഗ്രമായ public credit registry for India യെക്കുറിച്ച് പൊതു അറിവാകാന്‍ പാടില്ലാത്ത എന്തുണ്ട് ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്? നിയുക്ത സംഘത്തിന്റെ മിശ്രണത്തില്‍ നിന്നും (പ്രത്യേകിച്ച് iSPIRT ന്റെ സാന്നിദ്ധ്യം) ബന്ധപ്പെട്ട കാര്യങ്ങളിലെ ഇപ്പോഴത്തെ അതിന്റെ സ്ഥിതി, എന്നിവയില്‍ നിന്ന് ഈ “രഹസ്യം” കണ്ടെത്തുക വിഷമമല്ല.

വായ്പാ സംവിധാനം ഒരു തിരിച്ചറിയലായി ആധാര്‍ ഉപയോഗിക്കണം. അതുപോലെ ആധാര്‍ ഉപയോഗിച്ച് വ്യക്തികളുടെ 360 ഡിഗ്രി സാമ്പത്തിക രൂപരേഖാനിര്‍മ്മാണം(profiling) ചെയ്യണമെന്ന് Dr. Viral Acharya പറഞ്ഞതായി നമുക്ക് അറിയാം. അത്തരത്തിലുള്ള ഒരു സംവിധാനം വിവിധ ഡാറ്റാബേസുകളില്‍ നിന്ന് വ്യക്തികളെക്കുറിച്ചുള്ള മൊത്തം വിവരവും ശേഖരിച്ച് വെക്കുന്നു. ആളുകളുടെ സാമ്പത്തിക രൂപരേഖ ആധാറിനോടൊപ്പം സൂക്ഷിക്കുന്നത് ആ വിവരത്തെ ആധാര്‍ ഉപയോഗിച്ച് രൂപരേഖാനിര്‍മ്മാണം നടത്തുന്ന മറ്റ് സംവിധാനങ്ങളുമായി പൊരുത്തമുള്ളതാക്കുന്നു.

360 ഡിഗ്രി രൂപരേഖാനിര്‍മ്മാണം നടത്തുന്നില്ല എന്ന സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നത്.

PCR വിവരാവകാശം നിഷേധിക്കുന്നത്, ആധാര്‍, സ്വകാര്യതയുടെ അവകാശം എന്നിവയെക്കുറിച്ച് സുതാര്യമല്ലാത്ത RBI – Srikanth Lakshmanan

“Cashless Consumer” എന്ന പുസ്തകം എഴുതിയ Srikanth Lakshmanan
ഡിജിറ്റല്‍ പണമിടപാടുകളേക്കുറിച്ചും ഉപഭോക്താക്കളെ സംരക്ഷിക്കാനായി സാമ്പത്തിക വ്യവസ്ഥയിലെ ഡാറ്റയുടെ പങ്കിനെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളിലെഴുതിയ കുറിപ്പുകള്‍ ഞങ്ങള്‍ ശേഖരിച്ച് ഖണ്ഡികകളായി ചുവടെ കൊടുക്കുന്നു:

Public Credit Registry യെക്കുറിച്ചുള്ള RBI റിപ്പോര്‍ട്ട് എന്ത് രഹസ്യങ്ങളാണ് മറച്ച് വെക്കുന്നത്? | ചില @Vidyut ഉം @anantha ഉം കൊടുത്ത റിപ്പോര്‍ട്ടിങ്.
അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍.

അതിന് മുമ്പ്, public credit registryയില്‍ പൊതുജനം എന്താണ് ചെയ്യുന്നത്? അതിന്റെ ഉന്നതതല ദൌത്യസംഘത്തിന്റെ റിപ്പോര്‍ട്ട് ദേശീയ താല്‍പ്പര്യത്തിന്റെ പേരില്‍ divulged? അതിനെ National interest credit registry എന്ന് തിരുത്തി വിളിക്കൂ.

ആധാര്‍ ഉപയോഗിച്ച് രാഷ്ട്രം പിന്‍തുണക്കുന്ന Public Credit Registry നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ജൂലൈ 2017 ന് RBI Deputy Governor ആയ Viral Acharya ഒരു നിര്‍ദ്ദേശം വെച്ചു. വിവര asymmetry (information asymmetry) കുറക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. PCR നെക്കുറിച്ച് 6 മാസത്തിനകം ഒരു റിപ്പോര്‍ട്ടുണ്ടാക്കാനായി ഒരു ഉന്നതതല ദൌത്യസംഘത്തെ ഒക്റ്റോബര്‍ 2017 ന് RBI നിയോഗിച്ചു. ആ റിപ്പോര്‍ട്ടാണ് RBI ഇപ്പോള്‍ വിവരാവകാശ നിയമ നിഷേധം നടത്തുന്നത്.

ഒരു PCR നെ നമുക്ക് വിശദമായി മനസിലാക്കാന്‍ ശ്രമിക്കാം. അതിന് ശേഷം ഞാന്‍ എന്റെ ഭയങ്ങള്‍/വ്യാകുലതകള്‍ നിരത്താം. (ശരിയാണ് ചിലത് ചിലപ്പോള്‍ FUD ആയിരിക്കാം. എന്നാല്‍ സുതാര്യമല്ലാത്ത നിയന്ത്രാണാധികാരികള്‍ സഹായിക്കുകയല്ല ചെയ്യുന്നത്, അതുപോലെ എല്ലാ സാമ്പത്തിക ശാസ്ത്രജ്ഞരും, ദയവ് ചെയ്ത് എന്നെ സഹായിക്കുക.) കൂടുതല്‍ പഠിക്കാന്‍ എനിക്ക് സന്തോഷമേയുള്ളു.

എങ്ങനെയാണ് Credit Information Bureaus (CIBIL etc) ല്‍ നിന്ന് PCR വ്യത്യസ്ഥമായിരിക്കുന്നത്? വാണിജ്യപരമായ കടം കൊടുക്കുന്നവര്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കുകയാണ് CIB ചെയ്യുന്നത്. അത് സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. നയനിര്‍മ്മാതേക്കളേയും നിയന്ത്രണ അധികാരികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യം വെച്ചുള്ളതാണ് PCR. പൊതുവേ രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന്റെ ഉടമസ്ഥതയിലാണ് അത്. ലോക ബാങ്കിന്റെ ഗവേഷണ പ്രബന്ധമായ “Public Credit Registries as a Tool for Bank Regulation and Supervision” ആണ് തുടക്കത്തിലെയുള്ള അതിന്റെ എഴുത്തുകള്‍. അത് 2010 ല്‍ ആയിരുന്നു. 24 താളുകളുള്ള പ്രബന്ധത്തിന്റെ ചില ഉദ്ധരണികളില്‍ നിന്ന ഒരു സാരാംശം കിട്ടും.

ബാങ്കുകളുടെ rating systems നെ മാറ്റാനോ അതുമായി മല്‍സരിക്കാനോ ലക്ഷ്യം വെച്ചിട്ടുള്ളതല്ല ഈ “prudential rating systems” . അവ ഒരു അനുബന്ധ കര്‍ത്തവ്യം ആണ് നിര്‍വ്വഹിക്കുന്നത്. ഉദാഹരണത്തിന് മതിയായ ഡാറ്റ, പരിചയസമ്പത്ത്, വിഭവങ്ങള്‍ തുടങ്ങിയവയുടെ അഭാവം കാരണം ചെറിയ ബാങ്കുകള്‍ക്ക് അവരുടേതായ സ്വന്തം rating systems വികസിപ്പിച്ചെടുക്കാനുള്ള ശേഷിയുണ്ടാവില്ല. അങ്ങനെയുള്ള അവസരത്തില്‍ ഈ prudential ratings ന് മെച്ചപ്പെട്ട അപകടസാദ്ധ്യതാ വിശകലനം ചെയ്യാനാകും.

PCR നിയന്ത്രണത്തെ സഹായിക്കുക മാത്രമല്ല, അത് ചെറിയ കടം കൊടുന്നവര്‍ക്ക് കമ്പോളത്തെ സേവിക്കുന്നതില്‍ സഹായിക്കുന്നു. ആ രീതിയില്‍ അതൊരു കമ്പോള ഉപകരണമാണ്
സംസ്ഥാന/കേന്ദ്ര ബാങ്ക് നടത്തുന്ന നിക്ഷേപങ്ങളെ വിപുലമാക്കുകയാണ് ചെയ്യുന്നത്.

PCRലെ ഏറ്റവും ചെറിയ വിവരം എന്താണ്? അത് ഇതാണ്. ആധാറിനെ കടം വാങ്ങുന്ന വ്യക്തികളുടെ ID നമ്പരായി ഉപയോഗിക്കുക, കമ്പനികള്‍ക്ക് CIN ഉം ഉപയോഗിക്കുക എന്നതാണ് Viral ന്റെ നിര്‍ദ്ദേശം. ഇത് സംഭവിക്കണമെങ്കില്‍ കടം വാങ്ങുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ UID (VID അല്ല. സ്വകാര്യത അവിടെ ഇല്ലാതായി) നല്‍കണം.

PCR ഉള്‍ക്കൊള്ളേണ്ട ഏറ്റവും കുറഞ്ഞ കൂട്ടം വിവരങ്ങള്‍

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഒരു വായ്പാ കമ്പോളത്തിലെ ഏറ്റവും പ്രധാനപ്പെട്ട് സ്ഥാപനപരമായ ഘടകം credit reporting സ്ഥാപനങ്ങളാണ്.
കടം വാങ്ങുന്നാന്‍ പോകുന്നവരെക്കുറിച്ചുള്ള കൃത്യമായ, വിശ്വാസയോഗ്യമായ നിലവാരമുള്ള വിവരങ്ങള്‍ അവര്‍ക്ക് അതിവേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും. അപകട സാദ്ധ്യത വ്യക്തമാക്കുന്നതില്‍ അവര്‍ക്ക് വളരെ പ്രാധാന്യമുണ്ട്.

ആരാണ് കടംവാങ്ങാന്‍ സാദ്ധ്യതയുള്ളത്? ആധാര്‍ നമ്പരുള്ള എല്ലാവരും?

ഇതില്‍ സ്വകാര്യതയുടെ മൌലികാവകാശം എവിടെ? ആനുപാതികത പരിശോധിക്കുന്നത് പോകട്ടെ, PCR ന് ഒരു നിയമം പോലും ഇല്ല.

പണമടക്കല്‍ സ്വഭാവത്തെ പിന്‍തുടരുന്ന PCR നെക്കുറിച്ച് പ്രബന്ധം പറയുന്നു. ഇവിടാണ് BBPS data കയറ്റാനുള്ള സാദ്ധ്യത. ഡാറ്റ ഒന്നാമത് എന്ന തരത്തിലെ വിവിധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ട്. PCR ന് വേണ്ടി BullyStack ഉപയോഗിച്ച് നേരിട്ടും രഹസ്യമായും ഭീഷണിപ്പെടുത്തുന്നതും.

സ്വകാര്യതക്കുള്ള മൌലിക അവകാശം എവിടെ?

രാഷ്ട്രത്തിന്റെ ഉടമസ്ഥതിയിലുള്ള ID സംവിധാനവും (ആധാര്‍) PCR (രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്രബാങ്ക്) ഉം പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേയുള്ളു. വിസമ്മതിക്കുന്ന പൌരന്‍മാരെ ഇപ്പോള്‍ രാഷ്ട്രത്തിന് ശിക്ഷിക്കാനാകും. (സോഷ്യല്‍ മാധ്യമത്തില്‍ എഴുതിയതിന് ജോലി പോകുന്ന അവസ്ഥ ആലോചിക്കുക.)

2008 ലെ പ്രതിസന്ധിക്ക് ശേഷം മാണ് PCR നെക്കുറിച്ചുള്ള ലോക ബാങ്കിന്റെ പ്രബന്ധം വന്നത്. അതില്‍ നിന്നും PCR ഒരു legit ആവശ്യക്തയായി എന്ന് വാദിക്കാം. അതിനെതിരെ നില്‍ക്കുന്നതാണ് സ്വകാര്യതാ വ്യാകുലതകള്‍. എന്നാല്‍ അതിന്റെ പ്രവര്‍ത്തനവും രൂപീകരണവും പൊതുവായതാകേണ്ടേ?

കടം കൊടുക്കുന്നവരുടെ ആവശ്യങ്ങള്‍ നേടി. ആരാണ് PCR ലെ പൊതുജനത്തിന്റെ താല്‍പ്പര്യം അതുപോയെ എത്തിക്കുന്നത്?‍

ആധാര്‍ പോലുള്ള അസ്ഥിര IDകള്‍ PCR നെ ആവര്‍ത്തനമുള്ളതാക്കും. PCR ലേക്ക് പ്രേതങ്ങള്‍ കയറിക്കൂടും. കടം കൊടുക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനാവില്ല. പരമ്പരാഗത കടംകൊടുക്കലുകാരെ തകര്‍ക്കാനാണ് ഇത്.

— സ്രോതസ്സ് aadhaar.fail

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )