ശുദ്ധ ഊര്‍ജ്ജത്തിന്റെ പേരില്‍ സമ്പന്ന സര്‍ക്കാരുകള്‍ ആഫ്രിക്കയില്‍ ഫോസിലിന്ധനത്തെ വികസനത്തിനായി ശ്രമിക്കുന്നു എന്ന ആരോപണം ഉണ്ടായി. ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള 60% സഹായവും ചിലവാക്കുന്നത് ഫോസിന്ധങ്ങള്‍ക്ക് വേണ്ടിയാണെന്ന് വിശകലനത്തില്‍ നിന്ന് വ്യക്തമായി. അതേ സമയം 18% മാത്രമാണ് പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത്. ഒരു ശുദ്ധ ഊര്‍ജ്ജ പ്രചരണ സംഘടനയായ Oil Change International ആണ് ഈ പഠനം നടത്തിയത്. 2014 – 2016 കാലത്ത് $59.5bn (£45.3bn) ഡോളറാണ് ആഫ്രിക്കയിലെ ഊര്‍ജ്ജ രംഗത്തിന് സഹായമായി കിട്ടിയത്. ചൈനയാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്. പ്രതി വര്‍ഷം $5bn എന്ന തോതില്‍. അതിന്റെ 88% വും ചിലവാക്കിയത് ഫോസിലിന്ധനങ്ങളിലാണ്. ചൈനക്ക് പിറകല്‍ World Bank Group (WBG), ജപ്പാന്‍, ജര്‍മ്മനി എന്നിവരാണ്.
— സ്രോതസ്സ് theguardian.com. 2018/jul/23
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.