Spectre CPU speculative execution ദൌര്‍ബല്യത്തെ വിദൂര നെറ്റ്‌വര്‍ക്കില്‍ നിന്നും എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള പുതിയ പഠന റിപ്പോര്‍ട്ട് ഓസ്ട്രിയയിലെ Graz University ലെ ഗവേഷകര്‍ ജൂലൈ 26ന് പ്രസിദ്ധീകരിച്ചു. ഈ ആക്രമണ രീതിയെ NetSpectre എന്നാണ് അവര്‍ വിളിക്കുന്നത്. ഇതുവഴി നെറ്റ്‌വര്‍ക്കില്‍ നിന്നുകൊണ്ട് ആക്രമണകാരിക്ക് arbitrary memory വായിക്കാനാകും. ആധുനിക CPUകളിലെ speculative execution നെ ആക്രമണകാരിക്ക് ഉപയോഗിക്കാനുതകുന്ന ഒരു കൂട്ടം ദൌര്‍ബല്യങ്ങളെയാണ് Spectre എന്ന് വിളിക്കുന്നത്. ജനുവരി 3 നാണ് CPU ദൌര്‍ബല്യങ്ങള്‍ ആയ Spectre യും Meltdown ഉം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
— സ്രോതസ്സ് eweek.com July 27, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.