അടിമത്തമാണെന്ന് തിരിച്ചറിഞ്ഞ പുതിയ ചിലവ് ചുരുക്കല്‍ ആശയത്തെ ജെഫ് ബീസോസ് സമര്‍പ്പിച്ചു

ധാര്‍മ്മികമായ വ്യാകുലതകള്‍ കാരണം ആമസോണ്‍ സ്ഥാപകനും CEO ഉം ആയ Jeff Bezos തന്റെ ഏറ്റവും പുതിയ ചിലവ് ചുരുക്കല്‍ പദ്ധതി പല പ്രാവശ്യം മാറ്റിവെച്ചു. എന്നാല്‍ ബുധനാഴ്ച അവസാന നിമിഷം അത് യഥാര്‍ത്ഥത്തില്‍ മനുഷ്യ അടിമത്തമാണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേണ്ട എന്ന് വെക്കുകയുണ്ടായി. “നമ്മുടെ തൊഴിലാളികളുടെ ഉടമസ്ഥാരികുകയും, നിര്‍ബന്ധിതമായി 18- മണിക്കൂറിന്റെ പ്രവര്‍ത്തി ദിനം നടപ്പാക്കുന്നതും, അവരുടെ സഞ്ചാരത്തെ പരിമിതപ്പെടുത്തുന്നതും, അത്യാവശ്യമായ ആഹാരത്തിനും, കൂടാരത്തിനുമപ്പുറം കൂലി കൊടുക്കാതിരിക്കുന്നതും, ഉപരിപ്ലവമായി അഭിനന്ദിക്കാവുന്നതാണ്. എന്നാല്‍ മോശമായ ഒരു രീതിയില്‍ അത് പരിചിതമായി തോന്നുന്നു,” എന്ന് ജെഫ് ബീസോസ് പറഞ്ഞു. തന്റെ ആ ഭയത്തെ ഉറപ്പാക്കുന്ന തരത്തില്‍, 1865 ന് ശേഷം അമേരിക്കയില്‍ ഇത്തരത്തിലുള്ള തൊഴിലാളി ക്രമീകരണം നിയമ വിരുദ്ധമാണെന്ന് Amazon ന്റെ general counsel പറഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “അത് വളരെ മോശമാണ്. ഉയര്‍ന്ന ദക്ഷതയും, ചിലവ് ലാഭിക്കുന്നതും വളരെ ബൃഹത്തായതാണ്. നമ്മുടെ എല്ലാ മാനേജര്‍മാര്‍ക്കും ചാട്ട(bullwhips), കൈവിലങ്ങുകള്‍, branding irons(മൃഗങ്ങളുടെ ശരീരത്തില്‍ അടയാളപ്പെടുത്തുന്ന നീളമുള്ള ഇരുമ്പ് വടി) നല്‍കാനായി $18 ലക്ഷം ഡോളര്‍ ചിലവാക്കിയത് എന്തിനെന്ന് ഇനിയിപ്പോള്‍ എനിക്ക് ഓഹരി ഉടമകളോട് വിശദീകരിക്കേണ്ടിവരും.” ഈ തിരിച്ചടി താല്‍ക്കാലികമാണെന്ന് ബീസോസ് വിശദീകരിച്ചു. അടുത്ത 5-10 വര്‍ഷങ്ങളില്‍ തന്റെ എല്ലാ workforce ഉം റോബോട്ടുകളായി മാറുമ്പോള്‍ ഇതില്‍ കാര്യമുണ്ടാകില്ല.

— സ്രോതസ്സ് theonion.com 3/28/18

Onion ആക്ഷേപഹാസ്യ പത്രമാണ്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s