
2015 ല്‍ Lockheed Martin ന്റെ CEO ആയ Marillyn Hewson ന് ഏറ്റവും ഉയര്‍ന്ന ശമ്പളം കിട്ടുന്ന സ്ത്രീ CEO എന്നും “ലോകത്തെ ഏറ്റവും ശക്തരായ 20 ആമത്തെ സ്ത്രി” എന്നുമുള്ള പദവി Forbes കൊടുത്തു. സ്ത്രീകളുടെ ഒരു മാതൃകയായി (role model) ഹ്യൂസണ്‍ സ്വയം അണിഞ്ഞൊരുങ്ങിയിരുന്നു. എന്നാല്‍ അവളുടെ കമ്പനി സൌദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നു. ആ ആയുധങ്ങള്‍ ദിനം പ്രതി സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്നു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്, “…അന്തര്‍ ദേശീയ പങ്കാളികളോടൊപ്പം ചേര്‍ന്ന് അവരുടെ ശേഷികള്‍ വര്‍ദ്ധിപ്പിക്കുകയും പൌരന്‍മാരുടെ ജീവന് സംരക്ഷണം നല്‍കുകയും, ഒരു ശോഭനമായ ഭാവി നിര്‍മ്മിക്കുകയും ചെയ്യുന്നതില്‍ അഭിമാനിക്കുന്നു…” എന്നാണ്. repressive സൌദി സാമ്രാജ്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്നത് യെമനിലെ പൌരന്‍മാരുടെ ജീവന്‍ സംരക്ഷിക്കില്ലന്നും അവുടെ ഭാവി ശോഭനമല്ലെന്നും അവളോട് പറയാനുള്ള നല്ല സമയമാണിത് എന്ന് തോന്നുന്നു.
പരാതിയില്‍ ഒപ്പ് വെക്കുക: https://www.codepink.org/people_before_profits
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.