ആണവ നിലയങ്ങള്‍ക്ക് ചൂടെടുക്കുന്നു

ഈ വേനല്‍ക്കാലത്ത് ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ് എന്നീ 5 യൂറോപ്യന്‍ രാജ്യങ്ങളിലെ ആണവ നിലയങ്ങള്‍ നിര്‍ത്തിവെക്കുകയോ, ശക്തികുറഞ്ഞ തോതില്‍ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യേണ്ടി വന്നു. ശീതീകരണ ജലം അമിതമായി ചൂടായതിനാലാണ് അത്. ആണവനിലയങ്ങള്‍ ഒരുപാട് ജലം തണുപ്പിക്കാനായി ഉപയോഗിക്കുന്നു. പിന്നീട് ഉപയോഗം കഴിഞ്ഞാല്‍ ചൂട് കൂടിയ ആ ജലം നദിയിലോ കടലിലോ തള്ളും. ശേഖരിക്കുന്ന ജലത്തിന് തന്നെ ചൂട് കൂടിയതാണ് ഈ വേനല്‍കാലത്ത് അനുഭവിച്ച പ്രശ്നം. അതിലും ചൂട് കൂടിയ വെള്ളം തിരികെ നദിയിലും സമുദ്രത്തിലും ഒഴുക്കുന്നത് മീനുകളേയും മറ്റ ജീവജാലങ്ങളേയും കൊല്ലും. മുമ്പ് ഈ പ്രശ്നം ഫ്രഞ്ച് നദികളില്‍ അനുഭവപ്പെട്ടതാണ്. എന്നാല്‍ ഈ വര്‍ഷം ബാള്‍ടിക് കടലിലും ചൂട് കൂടുതലാണ്. അതുകൊണ്ട് ഫിന്‍ലാന്റിലേയും സ്വീഡനിലേയുമൊക്കെ നിലയങ്ങള്‍ തണുപ്പിക്കാനാകുന്നില്ല. ബ്രിട്ടണിലെ നിലയങ്ങള്‍ കടലിന്റെ തണുത്ത വശതാണുള്ളത്. അവിടെ ശീതകാലക്കാറ്റുണ്ടാക്കുന്ന നാശവും ഉയരുന്ന സമുദ്രനിരപ്പുമാണ് പ്രശ്നം.

— സ്രോതസ്സ് theguardian.com 7 Sep 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )