താനെ ജില്ലയിലെ Shahapur താലൂക്കിലെ 22-വയസ് പ്രായമുള്ള അടുത്തകാലത്ത് അമ്മയായ സുവര്‍ണ ഹിലാം ഉള്‍പ്പടെ 600 ഓളം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം കിട്ടുന്നില്ല. ബാങ്ക് അകൌണ്ട് തുടങ്ങി അതിനെ ആധാറുമായി ബന്ധിപ്പിച്ചാല്‍ Janani Suraksha Yojana പ്രകാരം അവര്‍ക്ക് മാസം Rs 600 രൂപ വീതം കിട്ടുമെന്നാണ് അവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ അവള്‍ക്ക് ബാങ്ക് അകൌണ്ട് തുറക്കാനായില്ല. കാരണം അവളുടെ പഴയ ആധാര്‍ കാര്‍ഡില്‍ അവളുടെ കന്യക പേരാണുള്ളത്. അതുകൊണ്ട് പുതിയ കാര്‍ഡ് എടുക്കേണ്ടി വന്നു. ഇതുപോലുള്ള കാര്യങ്ങളാണ് മറ്റ് സ്ത്രീകള്‍ക്കുമുണ്ടായിരുന്നത്. ചിലര്‍ക്ക് ആധാര്‍ നമ്പരില്ല, അല്ലെങ്കില്‍ അത് ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ല തുടങ്ങിയ കാരണങ്ങള്‍ അവരുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നു.
— സ്രോതസ്സ് firstpost.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.