യാത്ര ചെയ്യാനുള്ള ഉപകരണമെന്ന നിലയില്‍ നിന്ന് കാറിനെ ചക്രങ്ങളുള്ള അതി വിദഗ്ദധമായ ഒരു കമ്പ്യൂട്ടറായി കാര്‍ നിര്‍മ്മാതാക്കള്‍ മാറ്റിയതിനെ തുടര്‍ന്ന് അതിന് നിങ്ങളുടെ സ്വകാര്യ ശീലങ്ങളും സ്വഭാവങ്ങളും സ്മാര്‍ട്ട് ഫോണിനേക്കാളേറെ ശേഖരിക്കാനാകുന്നു. ഉപഭോക്താക്കളുടെ പ്രത്യേക അനുമതിയോടെയാണ് ആ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് കാര്‍ കമ്പനികള്‍ പറയുന്നുവെങ്കിലും സമ്മതം മിക്കപ്പോഴും ദീര്‍ഘമായ സേവന ഉടമ്പടിയില്‍ മുങ്ങിയിരിക്കുകയായിരിക്കും.
ഉപഭോക്താക്കളെ എളുപ്പം നിരീക്ഷിക്കാവുന്ന സൈബര്‍ ബന്ധമുള്ള 7.8 കോടി കാറുകള്‍ ഇന്ന് ലോകത്തെ നിരത്തുകളിലുണ്ട് എന്ന് ABI Research പറയുന്നു. ഡ്രൈവറുടെ സ്വഭാവത്തിന്റെ അവശ്യം ഡാറ്റാ ബിന്ദുക്കള്‍ ഉപയോഗിച്ച് വിരലടയാളം പോലെ സവിശേഷമായ രൂപരേഖ വികസിപ്പിച്ചെടുക്കാം എന്ന് സ്വകാര്യത വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. എന്നാല്‍ അതിന്റെ സ്ഥല വിവരം ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ അപകട സാദ്ധ്യതാണുണ്ടാക്കുന്നത്.
— സ്രോതസ്സ് washingtonpost.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.