ദാരിദ്ര്യത്തിലോ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്ക അവസ്ഥയിലോ വളരുന്ന കുട്ടികള്‍ പ്രായമാകുമ്പോള്‍ നടത്തുന്ന cognitive skills ടെസ്റ്റുകളില്‍ കുറഞ്ഞ മാര്‍ക്കുകളാണ് കാണിക്കുന്നത് എന്ന് സെപ്റ്റംബര്‍ 26, 2018 ന് American Academy of Neurology യുടെ Neurology® ജേണലില്‍ വന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ചിന്തിക്കുക, പഠിക്കുക, കാരണം കണ്ടെത്തുക, ഓര്‍ക്കുക, പ്രശ്നം പരിഹരിക്കുക തുടങ്ങിയവയാണ് cognitive skills. വര്‍ദ്ധിച്ച് വരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത് ജീവിത കാലത്ത് തലച്ചോറിന് പ്രായം വെക്കും എന്നും അതിന്റെ അടിവേരുകള്‍ കുട്ടിക്കാലത്ത് നിന്ന് തുടങ്ങുന്നതാണ്.
— സ്രോതസ്സ് aan.com | Sep 26, 2018
ഇത് വാര്‍ദ്ധക്യ കാലത്ത് മാത്രം വരുന്ന പ്രശ്മല്ല. ജീവിതം മുഴുവന്‍ അനുഭവിക്കുന്ന പ്രശ്നമാണ്. പക്ഷേ ഈ പഠനം കൃത്യമായി വാര്‍ദ്ധക്യകാലത്തെക്കുറിച്ച് പരിശോധിച്ചത്. അതുകൊണ്ട് ബാക്കി സമയത്ത് കുഴപ്പമില്ല എന്ന് വ്യാഖ്യാനിക്കരുത്. ശാസ്ത്രം എപ്പോഴും കൃത്യമായ ഒരു രംഗത്തിനകത്തെ കാര്യമേ ചര്‍ച്ച ചെയ്യൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.