മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse എന്നൊരു പരിപാടി ഇത് അടക്കാനായി ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഈ തൊഴില്‍ വീടുകളില്‍ “പറയാനാകാത്ത വിധം നരക അവസ്ഥ” ആണെന്നും അത് വംശവെറിയുടെ ക്രിമിനല്‍ നിയമ വ്യവസ്ഥയാണെന്നും എന്ന് അതില്‍ പറയുന്നു. നഗരത്തിലെ ജനസംഖ്യയുടെ 50% കറുത്തവരായിരിക്കെ സെന്റ് ലൂയിസിലെ തൊഴില്‍ വീടുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതില്‍ 90% ഉം കറുത്തവരാണ്.
— സ്രോതസ്സ് theguardian.com | 2018/10/24
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.