സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse എന്നൊരു പരിപാടി ഇത് അടക്കാനായി ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഈ തൊഴില്‍ വീടുകളില്‍ “പറയാനാകാത്ത വിധം നരക അവസ്ഥ” ആണെന്നും അത് വംശവെറിയുടെ ക്രിമിനല്‍ നിയമ വ്യവസ്ഥയാണെന്നും എന്ന് അതില്‍ പറയുന്നു. നഗരത്തിലെ ജനസംഖ്യയുടെ 50% കറുത്തവരായിരിക്കെ സെന്റ് ലൂയിസിലെ തൊഴില്‍ വീടുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതില്‍ 90% ഉം കറുത്തവരാണ്.

— സ്രോതസ്സ് theguardian.com | 2018/10/24


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s