അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം

https://www.youtube.com/watch?v=hkuoytmRnFs&rel=0
നവോത്ഥാനത്തിന്റെ ഉറവിടങ്ങള്‍
ഡോ.കെ.എം.അനില്‍

റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):
നവോദ്ധാന മൂല്യം ഉയര്‍ത്തിപ്പിടിക്കുക, കൈകഴക്കുമ്പോള്‍ താഴ്ത്തി വെച്ച് വീട്ടില്‍ പോകുക.
ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്‍, സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ തുടങ്ങി നവോധാന നേതാക്കള്‍ അവര്‍ക്ക് മുമ്പുള്ള ഏതെങ്കിലും മാതൃകകളെ പിന്‍പറ്റിയവരല്ല. സ്വയം മാതൃകകള്‍ സൃഷ്ടിച്ചവരാണ്.
ജീവിതത്തിലിടപെടാനുള്ള ധൈര്യത്തെയാണ് നവോദ്ധാനം എന്ന് പറയുന്നത്. dare to think and dare to act.
ശ്രീനാരായണഗുരുവിന്റെ കാലത്തെ പ്രതിസന്ധികളല്ല ഇപ്പോള്‍.

രാഷ്ട്രീയം എന്ന സങ്കല്‍പ്പത്തിന് മാറ്റവന്ന കാലം. മുമ്പ് ഒരു പാര്‍ട്ടിയില്‍ ചേരുക, ജാഥ, ബന്ദ്, തെരഞ്ഞെടുപ്പില്‍ പങ്കെടുക്കു തുടങ്ങിയവ. അന്ന് അദ്ധ്യാപകര്‍ ഇതിനെ ഭയപ്പാടോടാണ് കണ്ടിരുന്നത്. കുട്ടികളുടെ വഴിതെറ്റുമെന്ന് പറഞ്ഞ് മാതാപിതാക്കളെ അദ്ധ്യാപകര്‍ ഉപദേശിച്ചിരുന്നു. ഈ ഉപദേശം തന്നിരുന്നവര്‍ വോട്ട് പോലും ചെയ്യാത്തവരായിരുന്നു. ഒരു രാഷ്ട്രീയവുമില്ല.
റിട്ടയര്‍ ചെയ്ത അവര്‍. അഖ് ലാഖ്. ഇങ്ങനെ ആഹാരത്തിന്റെ പേരിലും ആളുകളെ അടിച്ച് കൊല്ലുന്ന ഒരു നാട്, മാഷേ വളരെ കഷ്ടമാണ്. പഴേ കാലം ഒന്നുമല്ല.
നീ അങ്ങനെ പറയരുത്. വാസ്തവത്തില്‍ ഈ ബീഫൊന്നും ഇന്‍ഡ്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ല. എത്ര പെട്ടെന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം വെളിപ്പെട്ടത്. ഒരു കച്ചറക്കും പോയിട്ടില്ല, ഒരു പിക്കെറ്റിങ്ങും ചെയ്തില്ല. ഒരു ഖരാവോക്കും പോയിട്ടില്ല. ഒന്നിനും പോയിട്ടില്ല. സര്‍ക്കാര്‍ കോളേജില്‍ ജോലി ചെയ്ത്, ശമ്പളം വാങ്ങി, കുട്ടികളെ പഠിപ്പിച്ച്, റിട്ടയര്‍ ചെയ്ത മാന്യമായി ജീവിച്ച അദ്ധ്യാപകന്‍ ഒരൊറ്റ വാചകത്തില്‍ നിന്ന് എങ്ങനെയാണ് ഒരു രാഷ്ട്രീയ ജീവിയായത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
ഓണം മഹാബലയുടേതല്ല വാമനന്റേതാണ്. അങ്ങനെ ഓണവും, ഭക്ഷണവും, സിനിമയും, കലയും പെട്ടെന്ന് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹം.
ഇനി നമ്മുടെ രാഷ്ട്രീയം എന്നത് സംസ്കാരമാണ്.
നാം എങ്ങനെ അതിജീവിക്കണം എന്ന ചോദ്യമാണത്.

ഒരു മനുഷ്യന്‍ – ബഷീറിന്റെ കഥ.
ബഷീറിന്റെ ഒരു പുരുഷനാണെങ്കിലും ഒരു സ്ത്രീയുടെ പ്രശ്നം മനസിലാക്കാന്‍ കഴിയാത്തവന്‍ മനുഷ്യനല്ല.
കള്ളന്‍ ദൈവദൂദനാകുന്നു. – പോക്കറ്റടിക്കാരന്‍.
സാഹചര്യമാണ് അത് സാദ്ധ്യമാക്കുന്നത്.
ചെറിയ പരിമിതികളെ മറികടന്ന് transcend ചെയ്യാന്‍ മനുഷ്യന് കഴിയും. അതിനുള്ള ശ്രമമാണ് നവോദ്ധാനം.
പല വഴികളിലൂടെയാണ് നവോദ്ധാനം വന്നത്. ഒരു വഴി ആധുനിക വിദ്യാഭ്യാസം ആണ്.
പക്ഷേ അതിജീവനത്തിന് വേണ്ടി മനുഷ്യന്‍ നടത്തിയ എല്ലാ ശ്രമങ്ങളും നവോദ്ധാനത്തിന്റെ വഴിയാണ്.
ഉദാ നാടന്‍പാട്ട്.

നേരം പോയി നേരം പോയി
പൂകൈത മറപറ്റി
ഏനവിടെ ചെന്നേ പിന്നെ കെട്ടാപ്പുര കെട്ടിച്ചേ ചെത്താക്കളം ചെത്തിച്ചേ, വെട്ടാക്കുളം വെട്ടിച്ചേ
… എനിക്ക് കള്ള് തന്ന് കൊല്ലാക്കൊല ചെയ്യുന്നു.
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പിടച്ചിലാണ് അത്.

അച്ഛന്‍ മരിക്കുമ്പോഴെന്ത് ചെയ്യും, അമ്മ മരിക്കുമ്പോള്‍ … നാത്തൂന്‍ മരിക്കുമ്പോള്‍ …
പാട്ട് കൊണ്ടൊരു ചൂട്ട് കെട്ടി മുഖത്ത് കുത്തും
ഞാന്‍ എന്റെ വിധി പോലെ കഴിയും.

അരക്ഷിതത്വത്തിന്റേയും അനാധത്വത്തിന്റേയും ഭീതിയില്‍ നിന്നുണ്ടായ പാട്ടുകളാണവ.
തെയ്യ കഥകള്‍ മുഴുവന്‍ രക്തസാക്ഷിത്വത്തിന്റെ കഥകളാണ്. അതിലെല്ലാം മനുഷ്യന്റെ സ്വാതന്ത്ര്യ വാഞ്ഛയുണ്ട്. അതില്‍ നിന്നാണ് സാമൂഹ്യ നവോദ്ധാന പ്രസ്ഥാനങ്ങളുണ്ടാവുന്നത്.

മണ്ണിന്റെ മാറില്‍ – ചെറുകാട് നോവല്‍. കൊണ്ടേരന്‍. അത്തിക്കോട്. കേരളം നിര്‍മ്മിച്ചത് പരശുരാമനല്ല കൊണ്ടേരനാണ്. മുത്തപ്പായി പ്ലാവ്. കുടിയിറക്കം. കര്‍ഷക സംഘത്തിന്റെ സമരം.

കീഴാളരുടെ പിടച്ചിലില്‍ നിന്നാണ് നവോദ്ധാനമുണ്ടായി.
അതെല്ലാം യൂറോപ്പില്‍ നിന്ന് വന്നതാണെന്ന് കരുതരുത്.
ആന്തര വിമര്‍ശനം – internal critique ആണ് നവോദ്ധാനത്തിന്റെ അടിസ്ഥാനം. ആശയ വിനിമയമാണ് അടിസ്ഥാനം.

മിഷണറി മലയാളം ആണ് നമ്മുടെ വോദ്ധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം.
6 നാട്ടില്‍ 100 ഭാഷ എന്ന രീതിയില്‍ പിരിഞ്ഞ് കിടന്ന മലയാളിക്ക് പൊതു സംവേദനത്തിന് ഭാഷയുണ്ടാകുന്നത് ഈ ഗദ്യഭാഷയോടെയാണ്. പത്രങ്ങളില്‍
എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷ ഗദ്യഭാഷ പത്രം, പാഠപുസ്തകം ഒക്കെ
പ്രചരിപ്പിച്ചത് മിഷണറിമാരാണ്.
മക്തിത്തങ്ങള്‍ – നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മലയാളത്തില്‍ പ്രാര്‍ത്ഥിക്കണം.
ആ മലയാളമാണ് മലയാളിയെ ഉണ്ടാക്കിയത്.
print capitalism. അച്ചടി മലയാളം.
സംവാദം എന്ന രൂപം ഉണ്ടായിവന്നു.
പണ്ട് ഗുണ്ടര്‍ട്ടിന്റേയോ മറ്റ് പുസ്തകങ്ങളിലോ ആശയങ്ങളവതരിപ്പിക്കുന്നത് സംവാദ രൂപത്തിലാണ്.
നളചരിത സാരശോധന – ഗുണ്ടര്‍ട്ട്. ഉപദേശിയും നായരും തമ്മിലുള്ള തര്‍ക്കമായാണ് ആശയം അവതരിപ്പിക്കുന്നത്. നായര് ചോദിക്കുന്നു, എന്തിന് നിങ്ങളുടെ ദൈവം എല്ലാവരേയും പാപികളായി ജനിപ്പിക്കുന്നു. നല്ലവരായി ജനിപ്പിച്ചാല്‍ പോരേ? ഉപദേശി അതിന് മറുപടി നല്‍കുന്നു, മനുഷ്യനെ സവിശേഷ ജീവിയായാണ് സൃഷ്ടിച്ചിരിക്കുന്നത്. വിവേകത്തോട് പെരുമാറാനുള്ള ബുദ്ധി നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പണി കഴിഞ്ഞു. അത് ഉപയോഗിച്ച് നന്മയോ തിന്മയോ തെരഞ്ഞെടുക്കേണ്ടത് മനുഷ്യനാണ് തീരുമാനിക്കേണ്ടത്. അതിന് സഹായിക്കാണ് യേശു വന്നത്. മനുഷ്യന്‍ സ്വതന്ത്രനാണെന്നും ദൈവത്തിന്റെ കളിപ്പാവയല്ലെന്നും വിധി മനുഷ്യന്‍ തന്നെയാണ് തീരുമാനിക്കുന്നത്. ആധുനിക മത സങ്കല്‍പ്പം. human agency യെ അംഗീകരിക്കുകയാണ്. ഇത് നവോദ്ധാനത്തിന്റെ തുടക്കമാണ്.
ജാത്യാലുള്ളത് തൂത്താല്‍ പോകും എന്നാണ് മിഷണറിമാര്‍ പറയുന്നത്.
സംവാദം നവോദ്ധാനത്തിന്റെ പ്രധാന ഘടകം. നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം എനിക്ക് എന്റെ അഭിപ്രായം.

അദ്വൈദിയായ സന്യാസി ക്ഷേത്രം നിര്‍മ്മിക്കുന്നത് അസംബന്ധമാണെന്ന് വിമര്‍ശിച്ചു. കല്ല് നാണു എന്ന് കളിയാക്കി.
വാഗ്ഭടാനന്ദന്‍ – നാരായണഗുരു.
വാഗ്ഭടാനന്ദന്‍ ആലുവയിലെത്തി ഗുരുവിനെ കണ്ടു. വിഗ്രഹപ്രതിഷ്ഠയെ വിമര്‍ശിച്ചു. ഗുരു പറഞ്ഞു, ഇതില്‍ എനിക്ക് താങ്കളുടെ അഭിപ്രായമാണ്.
ശുഷ്യരോട് സംസാരിക്കാനായി വാഗ്ഭടാനന്ദനെ ക്ഷണിച്ചു. വാഗ്ഭടാനന്ദന്‍ പറയുന്നത്, താങ്കളുടെ ശിഷ്യര്‍ക്ക് താങ്കള്‍ പറയുന്നത് വിശ്വസിക്കുന്നവരല്ലേ. എന്നെ എങ്ങനെ കേള്‍ക്കും. അവര്‍ക്ക് സുഖിക്കില്ല.
പക്ഷേ ഗുരു അദ്ദേഹത്തെ നിര്‍ബന്ധിച്ചു. വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ശിഷ്യരോട് പറഞ്ഞു. വാഗ്ഭടാനന്ദന്‍ വിര്‍ശിച്ചുകൊണ്ട് സംസാരിച്ചു. അത് കഴിഞ്ഞപ്പോള്‍ ശിഷ്യര്‍ ഗുരുവിനോട് ഇതിന് മറുപടി പറയാന്‍ നിര്‍ബന്ധിച്ചു. ഗുരു പറഞ്ഞു, വാഗ്ഭടാനന്ദന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഇവിടെ വന്ന് പറയൂ. ആരും തടയുന്നില്ലല്ലോ.
മുനി ശിവപ്രസാദ് വന്ന് വാഗ്ഭടാനന്ദന്‍ തെറ്റാണെന്നും ഗുരു ശരിയാണെന്നും പ്രസംഗിച്ചു.
ശിഷ്യര്‍ വീണ്ടും ഗുരുവിന്റെ അഭിപ്രായം ചോദിച്ചു. അദ്ദേഹം പറഞ്ഞു, ജ്ഞാനികളായവര്‍ക്ക് കുഞ്ഞിക്കണ്ണന്‍ (വാഗ്ഭടാനന്ദന്‍)പറഞ്ഞതും, അജ്ഞാനികളായവര്‍ക്ക് നാം പറഞ്ഞതും പ്രമാണം.

നവോദ്ധാനം ഒരു സിദ്ധാന്തവും ഉത്പാദിപ്പിച്ചില്ല. പകരം മാതൃകകള്‍ സൃഷ്ടിക്കുകയായിരുന്നു.
ഗുരു,
NH ന്റെ എല്ലാ പണിയും വടക്ക് എടുക്കുന്നത് uralunkal labour contract society ആണ്. വാഗ്ഭടാനന്ദന്‍ ആണത് സ്ഥാപിച്ചത്.
കേരളത്തിലെ ആദ്യത്ത് സഹകരണ സംഘം രൂപീകരിച്ചത് അദ്ദേഹമാണ്. ഓട്ട് കമ്പനിയുണ്ടാക്കിയ സന്യാസിയാണ് ഗുരു. ഗാന്ധിയും മാതൃകയാണ് നിര്‍മ്മിച്ചത്.

strategic relation. എന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വീട് വെച്ച് തരാം. നമ്മളൊരു ജാതിക്കാരല്ലേ. അതുകൊണ്ട് ഒന്നിച്ച് നില്‍ക്കണം. ചാക്കാലക്ക് പോകുന്നു.
ഉപകരണാത്മകത.
എല്ലാ ബന്ധങ്ങളും അതിന്റെ അടിസ്ഥാനത്തിലാണ്. എല്ലാവരും എല്ലാവരേയും strategic ആയി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലം.
ഒരു വിനിമയവും ഇല്ല.
ഈ strategic action ആണ് ജന്മിത്വത്തിന്റെ അടിസ്ഥാനം. അതാണ് മുതലാളിത്തത്തിന്റെ ആധാരം. അതിനെ പൊളിക്കാനാണ് എല്ലാ നവോദ്ധാന ശ്രമങ്ങളും നടന്നിട്ടുള്ളത്.

നവോദ്ധാനത്തിന് വേണ്ടിയുള്ള സമരം ആശയവിനിമയത്തിനും സംവാദത്തിനും വേണ്ടിയുള്ള സമരമാണ്. മനുഷ്യനെ അംഗീകരിക്കുക. ഒരാളേയും ഉപകരണാത്മകമായി സമീപിക്കരുത്. നമ്മുടെ ഗുണത്തിന് വേണ്ടി വേറൊരാളെ പ്രലോഭിപ്പിക്കരുത്.

strategic action നിലൂടെയല്ല രാഷ്ട്രീയം പ്രവര്‍ത്തിക്കേണ്ടത്. 10 സെന്റ് കൊടുത്തത് വോട്ട് കിട്ടാനാവരുത്.

സിദ്ധാന്തത്തെ പ്രയോഗത്തില്‍ നിന്ന് വേര്‍പിരിക്കുന്ന വിദ്യാഭ്യാസം. അദ്ധ്വാനിക്കുന്നത് പ്രയോഗിക്കുന്നവര്‍ അണ്ണാച്ചികളാണ്. പുറന്തള്ളാവുന്നവരാണ്.
അനുഭവങ്ങളെ അടിസ്ഥാനമാക്കിയ വിദ്യാഭ്യാസം വേണമെന്ന് ഗാന്ധി പറയുന്നു.
സിദ്ധന്‍മാര്‍, തമിഴ് നാട്ടില്‍, ചെരുപ്പ് കുത്തികള്‍, തോട്ടികള്‍ തുടങ്ങി ഏറ്റവും അടിയിലുണ്ടായിരുന്നവരാണ് സിദ്ധന്‍മാരായി മാറിയത്. യോഗ വികസിപ്പിച്ചത് അവരാണ്. വൈദികര്‍ യോഗയെ മോശമായാണ് കണക്കാക്കിയത്.
വര്‍ണ്ണാശ്രമത്തില്‍ മോക്ഷം കിട്ടാന്‍ ബ്രാഹ്മണനാകണം. പ്രമോഷന്‍ ഓരോ ജന്മം കഴിയുമ്പോള്‍. സിദ്ധര്‍ പറഞ്ഞു, മോക്ഷം കിട്ടാന്‍ ബ്രാഹ്മണനാവേണ്ട അമ്പലത്തില്‍ പോകേണ്ട. പ്രാര്‍ത്ഥിച്ചാല്‍ മതി.
തിരുമൂലര്‍, പാമ്പട്ടിസിദ്ധര്‍.
ശരീരം തന്നെയാണ് ക്ഷേത്രം.
ബസവേശ്വരന്‍ – ക്ഷേത്രത്തില്‍ പോകരുത്
മിശ്രവിവാഹത്തിനൊന്നും പോകേണ്ട എന്ന് ഗുരു അയ്യപ്പനോട് പറയുന്നുണ്ട്. അത്ഭുതപ്പെട്ട അയ്യപ്പന്‍ എന്തുകൊണ്ടെന്ന് ചോദിച്ചു.
മനുഷ്യന്‍ പട്ടിയെ കല്യാണംകഴിച്ചാലുണ്ടാകുന്ന കുട്ടി എങ്ങനെയാണെന്ന് അറിയാമോ? പൂച്ച… ഒരു പുലയന്‍ ഒരു ബ്രാഹ്മണനെ കല്യാണം കഴിച്ചാല്‍ ഉണ്ടാകുന്ന സന്തതിക്ക് മനുഷ്യന്റെ സ്വഭാവമായിരിക്കും. അതിന്റര്‍ത്ഥം എന്താ. അത് ഒരു ജാതിയാണ് എന്നാണ്. മിശ്രവിവാഹം എന്നാല്‍ മനുഷ്യന്‍ പട്ടിയേയോ പൂച്ചയേയോ കല്യാണം കഴിക്കുന്നതാണ്. അതിനൊന്നും താന്‍ ഇറങ്ങേണ്ട. മറ്റേത് വിവാഹം എന്ന് പറഞ്ഞാല്‍ മതി.

അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ