ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍

2001 സെപ്റ്റംബല്‍ 11 ന് ശേഷം, അണേരിക്കയ “ഭീകരതക്കെതിരായ ആഗോള യുദ്ധം” പ്രഖ്യാപിച്ചതിന് ശേഷം അമേരിക്കന്‍ മണ്ണില്‍ അതുപോലൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ല. എന്നിരുന്നാലും United States Institute of Peace ന്റെ പുതിയ പഠനം അനുസരിച്ച് ലോകം മൊത്തം ഭീകരാക്രമണത്തില്‍ 5 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും നടപ്പിലാക്കിയ 9/11 ശേഷ നയങ്ങള്‍ കാരണമാണിത്.

“ഭീകരതക്കെതിരായ ആഗോള യുദ്ധം” എന്ന് വിളിക്കുന്ന പരിപാടി കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന കാര്യം വാര്‍ത്തകളില്‍ വന്നില്ല. CIA പോലും ഇക്കാര്യം സമ്മതിച്ച് തരുന്നു.

പേടിപ്പെടുത്തുന്ന വിധിനിര്‍ണ്ണായകമായ ദിവസത്തിന് ശേഷം 17 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ലിബിയ, സോമാലിയ, പാകിസ്ഥാന്‍, എത്യോപ്യ, ചാഡ്, യെമന്‍ തുടങ്ങി ധാരാളം രാജ്യങ്ങളിലെ ജനങ്ങള്‍ നിര്‍ബന്ധിതമായി അതിര്‍ത്തിയില്ലാത്ത, പരിധിയില്ലാത്ത യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അക്രമത്തിന്റെ പരിഹാരം അക്രമമാണെന്ന ആശയത്തിന്റെ വ്യര്‍ത്ഥത വ്യക്തമാക്കുന്ന ഒരു രേഖയും കൂടി ഇപ്പോള്‍ എത്തിയിരിക്കുന്നു.

Beyond the Homeland: Protecting America from Extremism in Fragile States. https://www.usip.org/node/112481

— സ്രോതസ്സ് commondreams.org | Sep 17, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ