7 ദശാബ്ദങ്ങളായി 300 കത്തോലിക്ക പുരോഹിതര്‍ 1,000 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പെന്‍സില്‍വേനിയയിലെ ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വത്തിക്കാന്‍ അവരുടെ നിശബ്ദദ ഭംജിച്ചിരിക്കുന്നു. പിരിച്ച് വിടുന്നതിന് പകരം ഇരപിടിയന്‍ പുരോഹിതന്‍മാരെ സ്ഥലംമാറ്റം കൊണ്ടും പീഡന പരാതികളെ ഒരു “രഹസ്യ സംഭരണിയില്‍” പൂട്ടിവെച്ച് കൊണ്ടും പള്ളി അധികൃതര്‍ ഈ പീഡനങ്ങളെ മറച്ച് വെച്ചിരിക്കുകയായിരുന്നു. ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസത്തിനകം വത്തിക്കാന്‍ വക്താവ് Greg Burke ഈ പീഡനങ്ങളെ “കുറ്റകരവും ധാര്‍മ്മികമായി നിന്ദ്യമായതും” എന്ന് പ്രസ്ഥാവനയില്‍ അറിയിച്ചു.
— സ്രോതസ്സ് democracynow.org | 2018/8/17
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.