സ്വിസ് ബാങ്കായ UBS Group AGയുടെ ഫ്രഞ്ച് യൂണിറ്റും ആറ് ഉദ്യോഗസ്ഥരും നികുതി വെട്ടിപ്പും കള്ളപ്പണം വെളിപ്പിക്കലും നടത്തി എന്ന ആരോപണം. ഫ്രാസന്‍സിലെ നികുതി ഒഴുവാക്കുന്നതിന് പണക്കാരായ ഉപഭോക്താക്കളെ അവര്‍ സഹായിച്ചു. 7 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനാല് കേസ് വന്നിരിക്കുന്നത്. ഫ്രാന്‍സിലെ ഉപഭോക്താക്കളെ നിയമവിരുദ്ധമായി പ്രേരിപ്പിച്ചതിനും കേസുണ്ട്. പിഴ 500 കോടി യൂറോയുടൊപ്പം ഫ്രാന്‍സിന് ഇല്ലാതായ നികുതി കാരണമായ നഷ്ടങ്ങളുമാണ് ചാര്‍ത്തിയിരിക്കുന്നത്.
അമേരിക്കയില്‍ UBS ന് എതിരെ വന്ന കേസിനെ തുടര്‍ന്നാണ് ഫ്രാന്‍സിലും കേസ് വന്നിരിക്കുന്നത്. 2009 ല്‍ ബാങ്ക് $78 കോടി ഡോളര്‍ കൊടുത്ത് പ്രശ്നം അവിടെ ഒത്തുതീര്‍പ്പാക്കി. ജര്‍മ്മനിയില്‍ UBS 30 കോടി യൂറോ പിഴ കൊടുക്കാമെന്ന് 2014 ല്‍ സമ്മതിച്ചു.
അമേരിക്കയിലെ നികുതി ഒഴുവാക്കാനായി സമ്പന്നരായ ഉപഭോക്താക്കളും പണം സ്വിറ്റ്സര്‍ലാന്റിലേക്ക് ഒഴുക്കുന്ന പദ്ധതിയെ കുറിച്ച് ജോലിക്കാരനായ Bradley Birkenfeld തുറന്ന് പറഞ്ഞതിന് ശേഷമാണ് അമേരിക്കയില്‍ UBS ന് എതിരായ അന്വഷണം തുടങ്ങിയത്.
— സ്രോതസ്സ് uk.reuters.com | Oct 8, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.