ഫേസ്‌ബുക്കിന്റെ പ്രചാരവേല കൂട്ടാളികള്‍

അമേരിക്കയുടെ സര്‍ക്കാര്‍ ധനസഹായം കൊടുക്കുന്ന രണ്ട് പ്രചാരവേല സംഘങ്ങളുമായി ചേര്‍ന്ന് “കള്ള വാര്‍ത്തകള്‍”ക്കെതിരെ പ്രവര്‍ത്തിക്കും എന്ന് മാധ്യമ ഭീമനായ ഫേസ്‌ബുക്ക് അടുത്ത കാലത്ത് പ്രഖ്യാപിച്ചു(Reuters, 9/19/18). അവ National Democratic Institute (NDI) ഉം International Republican Institute (IRI) ഉം ആണ്. ഇപ്പോള്‍ തന്നെ സാമൂഹ്യ (നിയന്ത്രണ) മാധ്യമ platform, NATO ധനസഹായം കൊടുക്കുന്ന Atlantic Council എന്ന think tank (FAIR.org, 5/21/18) മായി അടുത്ത് പ്രവര്‍ത്തിക്കുന്നു. ഇടതുപക്ഷ, പുരോഗമന വാര്‍ത്താ സൈറ്റുകളെ ആക്രമിക്കാനുള്ള pretext ആയാണ് “fake news” പ്രശ്നത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായ NDI യിലും IRI യിലും ജോലി ചെയ്യുന്നത് മുതിര്‍ന്ന Democratic, Republican രാഷ്ട്രീയക്കാരാണ്. മുമ്പത്തെ Secretary of State ആയിരുന്ന Madeleine Albright ആണ് NDI നേതൃത്വം. മരിച്ചുപോയ സെനറ്റര്‍ John McCain ആയിരുന്നു IRI ന് ദീര്‍ഘകാലമായി നേതൃത്വം കൊടുത്തത്. CIA ഡയറക്റ്റര്‍ William Casey യുടെ പിന്‍തുണയോടെ ശീതസമര സ്ഥാപനമായ National Endowment for Democracy (NED) ന്റെ ഭാഗമായാണ് 1983 ല്‍ രണ്ട് സംഘങ്ങളും രൂപീകരിച്ചത് (Jacobin, 3/7/18). ഈ രണ്ട് അമേരിക്കന്‍ സര്‍ക്കാരിന്റെ സൃഷ്ടികളും, അതിനോടൊപ്പം NATO യുടെ Atlantic Council ഉം ചേര്‍ന്ന് ഫേസ്‌ബുക്കിനെ ഉപയോഗിച്ച് യഥാര്‍ത്ഥ വാര്‍ത്തയും കള്ള വാര്‍ത്തയും വേര്‍തിരിക്കുന്നത് ഫലത്തില്‍ രാഷ്ട്രത്തിന്റെ സെന്‍സര്‍ഷിപ്പാണ്.

— സ്രോതസ്സ് fair.org | Sep 25, 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s