തുറന്ന കുഴി കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ കാട്ടിലെ മരമുകളിലെ വീടുകളില്‍ താമസിച്ച് പ്രതിഷേധം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുന്നതില്‍ 9 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരിക്കുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബല്‍ജിയവും നെതര്‍ലാന്‍ഡ്സും ആയുള്ള അതിര്‍ത്തിയിലെ Hambach Forest ല്‍ കഴിഞ്ഞ ആഴ്ച മുതല്‍ പോലീസ് ശക്തമായ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ താമസിക്കുന്ന 60 മരമുകളിലെ വീടുകള്‍ നശിപ്പിക്കാന്‍ 4000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. 25 മീറ്റവര്‍ വരെ ഉയരിത്തിലായിരുന്നു ഇവ. ഊര്‍ജ്ജ ഭീമന്‍ RWE ന്റെ യൂറോപ്പിലെ ഏറ്റവും വലിയ ഖനികളിലൊന്നായ തുറന്നമുഖമുള്ള ലിഗ്നൈറ്റ് ഖനിയുടെ വികാസത്തിനെതിരെയാണ് അവര്‍ പ്രതിഷേധം നടത്തിയിരുന്നത്. വനം നശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിന് അവര്‍ ആഹ്വാനം ചെയ്തു.
— സ്രോതസ്സ് theborneopost.com | Sept 17, 2018
ജര്‍മ്മനിയെ പുനരുത്പാദിതോര്‍ജ്ജത്തിന്റെ മുന്നണി രാജ്യമായാണ് കണക്കാക്കുന്നത്. പക്ഷേ പിന്നെ എന്തിന് ഈ അക്രമ നടപടി?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.