ഭരണഘടനയും മനുസ്‌മൃതിയും തമ്മിലുള്ള പോരാട്ടം

കെ.ഇ.എന്‍ കുഞ്ഞഹമ്മദ്
#sabarimala #ശബരിമല

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

നീ എന്റെ രോമത്തിന്റെ വിലയേയുള്ളു എന്ന് പട്ടര് പറയുമ്പോള്‍ – മനുസ്മൃതി പ്രകാരം ഒരാളെ കൊന്നാല്‍ ബ്രാഹ്മണന് ശിക്ഷ തല മുണ്ഡനം ചെയ്താല്‍ മാത്രം മതി.

നമജപത്തിനെതിരായ ആക്രമണം
നമജപത്തെ ആക്രോശമാക്കി മാറ്റി

വേലുക്കുട്ടി അരയന്‍
മല്‍സ്യവും മതവും – പ്രഭാഷണം. 1935. ല്‍ ആലപ്പുഴയിലെ ശ്രീകൃഷ്ണമഠം ക്ഷേത്രത്തില്‍ വെച്ച് നടത്തി.
1919 ല്‍ വേലുക്കുട്ടി അരയന്‍ തുടങ്ങിയ ക്ഷേത്ര ത്യാഗം എന്ന സമരം. ക്ഷേത്രം ബഹിഷ്കരിക്കുന്ന സമരം.

നിങ്ങളുടെ ക്ഷമ അഭിനന്ദനീയമാണ്. പക്ഷെ നിങ്ങളുടെ രോഷം എവിടെ? – ബ്രഹ്ത്.

നവോദ്ധാനത്തിന് തുടക്കം കുറിച്ചത് – വൈകുണ്ഢ സ്വാമി.
അരയില്‍ മുണ്ട് കെട്ടി കുനിഞ്ഞ് നില്‍ക്കുകയായിരുന്നു ആചാരം. വൈകുണ്ഢ സ്വാമി ആ മുണ്ട് അഴിച്ച് തലയില്‍ കെട്ടി നിവര്‍ന്ന് നിന്നു. തലേല്‍ കെട്ട് പൂജ.

1936 ല്‍ ആണ് ഒരു മലയാള വാക്ക് ഉച്ചരിച്ചതിന്റെ പേരില്‍ ശിവരാമന്‍ എന്ന 17 വയസുള്ള ഈഴവയുവാവ് ഒറ്റപ്പാലത്ത് കണ്ണിയന്‍പറമ്പ് എന്ന സ്ഥലത്ത് കൊല്ലപ്പെട്ടത്. ഉപ്പ് തരൂ എന്ന് പറഞ്ഞതിനാണ് അത്.
പുളിക്കുന്നത് എന്നാണ് പറയേണ്ടത്.
ഞാന്‍ എന്ന് പറയരുത് അടിയന്‍, റാന്‍
കഞ്ഞികുടിച്ചു എന്ന് പറയരുത്. കരിക്കാടി മോന്തി
തമ്പുരാന്‍ കഞ്ഞികുടിച്ചു എന്ന് പറയരുത്. അമൃതേത്ത് ഭുജിച്ചു എന്ന് പറയണം.

മിത്ത് പ്രചരണം വന്‍തോതില്‍ നടക്കുന്നു.

വൈകുണ്ഡ സ്വാമിയെ ജയിലിലടച്ചിട്ടുണ്ട്. ആക്രമിച്ചിട്ടുണ്ട്.
VTക്ക് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു. 1938 ല്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഒരാളും സഹായിക്കാനുണ്ടായിരുന്നില്ല. വലിയ ശരീരമുള്ള അച്ഛനെ മുറ്റൂടെ വലിച്ചിഴച്ച് സ്വയമുണ്ടാക്കിയ ചിതയിലേക്ക് ഒറ്റക്ക് കൊണ്ടുപോയി.

മലയാളം പഠിച്ചാല്‍ നരകത്തില്‍ പോകുമെന്ന് പറഞ്ഞപ്പോള്‍ മലയാളം പഠിക്കാത്തവര്‍ കാഫിറുകളാണെന്ന് മക്തി തങ്ങൾ ഫത്വ ഇറക്കുന്നു.

ബഹുജന ഹിതായ ബഹുജന സുഖായ – ബുദ്ധന്‍.

ആശയങ്ങള്‍ ജനമനസില്‍ വേരാഴ്ത്തിക്കഴിഞ്ഞാല്‍ പിന്നെ അതൊരു ആശയമല്ല. അതൊരു ഭൌതിക ശക്തിയാണ്.
EMS ന്റെ 1944 ലെ ഓമല്ലൂര്‍ പ്രസംഗം. ബ്രാഹ്മണരോട് പണിയെടുക്കുന്ന ജനത്തെ ബഹുമാനിക്കാനും അനുകരിക്കാനും ആവശ്യപ്പെടുന്നു.
1938 വള്ളുവനാട് കര്‍ഷക സംഘം – ആത്മാഭിമാത്തെ ധ്വംസിക്കുന്ന ഒരൊറ്റ വാക്കും ജനങ്ങളുപയോഗിക്കരുത് എന്ന് പ്രഖ്യാപിക്കുന്നു. തമ്പാനെന്ന് വിളിക്കില്ല, പാളേല്‍ കഞ്ഞി കുടിക്കില്ല. എന്ന മുദ്രാവാക്യം വരുന്നത്.

നങ്ങേലിയുടെ രക്തസാക്ഷിത്വം, – 200 വര്‍ഷം മുമ്പ്. മുലച്ചിപ്പറമ്പ്.
1828 ല്‍ ശകുന്തളാ ദേവിയുടെ രക്തസാക്ഷിത്വം. ഊര്യന്‍ വേല അവസാനിപ്പിക്കാനുള്ള സമരം
തച്ചംപൊയിലിലുള്ള കളരി ആശാന്‍മാരുടെ വീട്ടിലേക്കാണ് കല്യാണം കഴിച്ച് കൊണ്ടുവരുന്നത്. 1810 ല്‍ അവര്‍ ക്രിസ്തുമതത്തേലേക്ക് മതം മാറുന്നു. യേശു അടിയാള്‍ എന്ന് പേര് സ്വീകരിച്ചു. പിന്നീട് ദേവവാണിക്യം കാലപ്പെരുമാള്‍ എന്ന തച്ചംപൊയില്‍ക്കാരുടെ വീട്ട് പേര് സ്വീകരിച്ചു. ക്രിസ്ത്യന്‍ മത പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ഊര്യവേല ചെയ്യാന്‍ പാടില്ല. ചെയ്യില്ല എന്ന് പറഞ്ഞു. സ്ത്രീകളെ നിര്‍ബന്ധിച്ച് ഊര്യവേല ചെയ്യിപ്പിച്ചു. വഴിയില്‍ വെച്ച് തച്ചംപൊയില്‍ ഗുരുക്കന്‍മാര്‍ അത് കണ്ടു. അവര്‍ ആനക്ക് കൊടുക്കാനുള്ള ഓല നായര്‍ പ്രമാണിമാരുടെ തലയില്‍ വെച്ചുകൊടുത്തു. വലിയ കലാപം ഇതിനാല്‍ ഉണ്ടായി. തച്ചംപൊയില്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ ഗുരുക്കന്‍മാരെല്ലാം പുറത്തായിരുന്നു. ശകുന്തളാദേവി മാത്രം ഉണ്ടായിരുന്നുള്ളു. അവര്‍ വാളെടുത്ത് ഒറ്റക്ക് പൊരുതി. വേഗം തന്നെ പരാജിതയായി. അവരെ കൈകള്‍ പിറകില്‍ കെട്ടി കുതിരയെക്കൊണ്ട് വലിപ്പിച്ചു. വിവസ്ത്രയാക്കി. തലകീഴായി കെട്ടിത്തൂക്കി. ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊന്നു. ഈ അവസ്ഥ ഒരു സ്ത്രീക്കും വരരുത് എന്ന് പറഞ്ഞു.

ഒരാഴ്ച വീട് അടച്ചിട്ട്
കലയുടെ ലോകത്താണ് മനുഷ്യരൊത്ത് ചേരുന്നത്. അവിടെ നിന്ന് മനുഷ്യരെ ഭക്തിയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. അവിടെ കലയുണ്ട്, തത്വചിന്ത, പ്രഭാഷണം, സംവാദം ഭക്ഷണ, നിങ്ങള്‍ക്ക് വേണ്ടതൊക്കെ അവിടെയുണ്ട്. മറ്റ് മതസ്തരുമായി എന്തിന് കൂട്ടുകൂടുന്നു.
പണ്ട് അന്നദാനം ആഹാരം കഴിക്കാനില്ലാത്തവര്‍ക്ക് കൊടുക്കുന്നതാണ്. ഇന്ന് എല്ലാവരും കഴിക്കുന്ന മികച്ച സദ്യയാണ്.
ക്ഷേത്ര കേന്ദ്രീകൃതമായി ഒരു ജന സമൂഹത്തെ ഒത്ത് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അവരുടെ ജീവിതത്തെ ക്ഷേത്ര കേന്ദ്രീകൃതമാക്കാന്‍ കഴിഞ്ഞാല്‍
പൊതു കേന്ദ്രീകൃതമാകുന്നതിന് പകരം ഓരോ മത വിഭാഗത്തേയും അവരുടെ ആരാധാനനാലയ കേന്ദ്രീകൃതമാക്കി ഒരു സമാന്തര പൊതു ജീവിത വ്യവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഒരു ജനാധിപത്യ സമൂഹം ഇത് കണ്ടുനില്‍ക്കാന്‍ പാടില്ല.

ഒരു മത ഗ്രന്ധങ്ങളും അതത് മതക്കാരെയല്ല അഭിസംബോധന ചെയ്യുന്നത്. അല്ലയോ മനുഷ്യരേ എന്നാണ്.
എല്ലാ ആരാധനാലയങ്ങളും എല്ലാ മനുഷ്യര്‍ക്കും തുറന്ന് കൊടുക്കണം.
ആരാധനാലയങ്ങളെക്കുറിച്ചുള്ള രഹസ്യാത്മകത അതോടെ ഇല്ലാതാകും.
ആര്‍ക്കും എതിരല്ല ആര്‍ക്കും അനുകൂലവും അല്ല. ഇത് ജനജീവിതത്തിന്റെ ഭാഗമാണ്. ജനജീവിതത്തിന്റെ ഭാഗമായതൊന്നും ജനാധിപത്യത്തിന് അന്യമല്ല.
വൈവിദ്ധ്യങ്ങളെ അംഗീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
എല്ലാ മനുഷ്യരും സ്വസ്തിയാണ് ആഗ്രഹിക്കുന്നത്. ആത്മോപദേശശതകം
ഇതാണ് ഏക മതം.
മനുഷ്യനുമായി ബന്ധപ്പെട്ടതൊന്നും നമുക്ക് അന്യമല്ല.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s